Kerala

വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാളിന് 13-ന് തുടക്കമാവുന്നു

തിരുനാൾ ഒരുക്കങ്ങളുടെ ഭാഗമായി ക്രിസ്തുരാജ പാദത്തിൽ നിർമ്മിക്കുന്ന പന്തലിന് കാൽനാട്ടൽ കർമ്മം...

അനിൽ ജോസഫ്

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീർത്ഥാടന ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് 13-ന് തുടക്കമാകും. തിരുനാൾ ഒരുക്കങ്ങളുടെ ഭാഗമായി ക്രിസ്തുരാജ പാദത്തിൽ നിർമ്മിക്കുന്ന പന്തലിന് കാൽനാട്ടൽ കർമ്മം ഇന്നലെ രാവിലെ എട്ടിന് ദിവ്യബലിക്കുശേഷം ഇടവകവികാരി റവ.ഡോ.ജോർജ് ഗോമസ് നിർവഹിച്ചു.

കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാരിഷ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സഹവികാരിമാരായ ഫാ.തദേവൂസ്, ഫാ.സനീഷ് തുടങ്ങിയവർ പങ്കെടുത്തു. ഈ വർഷത്തെ തിരുനാൾ തീർത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.

നവംമ്പർ 13-ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസിന്റെ നേതൃത്വത്തിൽ ദിവ്യബലിയും അതിനുശേഷം കൊടിയേറ്റവും നടക്കും. തുടർന്ന്, പത്തുദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ നവംമ്പർ 22-ന് വൈകുന്നേരം തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യത്തിന്റെ നേതൃത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയോടുകൂടി സമാപിക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker