Diocese

“ശുചിത്വ കേരള ആരംഭം തന്റെ ചുറ്റുവട്ടത്തു നിന്നും” എന്ന മുദ്രാവാക്യവുമായി ഒരു വൈദീകൻ

"ശുചിത്വ കേരള ആരംഭം തന്റെ ചുറ്റുവട്ടത്തു നിന്നും" എന്ന മുദ്രാവാക്യവുമായി ഒരു വൈദീകൻ

അർച്ചന കണ്ണറവിള

ആനപ്പാറ: “ശുചിത്വ കേരള ആരംഭം തന്റെ ചുറ്റുവട്ടത്തു നിന്നും” എന്ന മുദ്രാവാക്യം തന്റെ ഇടവക ജനങ്ങളെ പഠിപ്പിക്കുവാനും ശീലിപ്പിക്കുവാനുമുള്ള പ്രവർത്തനത്തിലാണ് നെയ്യാറ്റിൻകര രൂപതയിലെ ആനപ്പാറ ഇടവക വികാരി ഫാ.ഷാജി ഡി.സാവിയോ.

ഇത്തവണ, ഗാന്ധിജയന്തിയുടെ ഭാഗമായ സേവനവാരവുമായി ഒരു കൂട്ടം യുവതി-യുവാക്കളോടൊപ്പം ഫാ. ഷാജി ഡി. സാവിയോ പോയത് വെള്ളറട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ്. കാസയും പീലാസയും പിടിക്കുന്ന കൈകളിൽ ചൂലും മറ്റു വൃത്തിയാക്കുന്ന ഉപകരണങ്ങളുമായി ഷാജി അച്ചൻ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഓരോ മുക്കും മൂലയും വൃത്തിയാക്കുകയായിരുന്നു ലക്ഷ്യം.

“പൗരോഹിതം ആധിപത്യത്തിനല്ല ശുശ്രുഷയ്ക്ക്” എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ അനുസ്മരിപ്പിക്കും വിധമായിരുന്നു ഫാ. ഷാജി ഡി. സാവിയോയുടെ പ്രവർത്തനമെന്ന് യുവജനങ്ങൾ പറയുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker