Kerala

ശ്രീലങ്കൻജനതയ്ക്ക് വേണ്ടി ഐക്യദാർഢ്യ മതമൈത്രി പ്രാർത്ഥനാസമ്മേളനവും ഭീകരപ്രവർത്തനങ്ങൾക്കെതിരെയുള്ള കൂട്ടായ്മയും സംഘടിപ്പിച്ചു

വിവിധ ക്രിസ്തീയ സഭാ അധ്യക്ഷന്മാർ പങ്കെടുത്തു

ബ്ലെസ്സൺ മാത്യു

കൊല്ലം: കൊല്ലം രൂപതയിലെ തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ശ്രീലങ്കയിൽ ഭീകരാക്രമണത്തിൽപെട്ടവർക്ക് ഐക്യദാർഢ്യ മതമൈത്രി പ്രാർത്ഥനാസമ്മേളനവും ഭീകരപ്രവർത്തനങ്ങൾക്കെതിരെയുള്ള കൂട്ടായ്മയും സംഘടിപ്പിച്ചു. വിവിധ ക്രിസ്തീയ സഭാ അധ്യക്ഷന്മാർ പങ്കെടുത്ത പ്രാർത്ഥനാസമ്മേളനം പ്രതേക ശ്രദ്ധയാകർഷിച്ചു.

കൊല്ലം രൂപത ബിഷപ്പ് എമിരിത്തൂസ് ഡോ.സ്റ്റാൻലി റോമൻ, മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് കൊല്ലം ഭദ്രാസനം ബിഷപ്പ് എച്ച്.ജി.സഖറിയ മാർ അന്തോനിയോസ്, സി.എസ്.ഐ.കൊല്ലം-കൊട്ടാരക്കര മഹാഇടവക ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്, കത്തീഡ്രൽ ഇടവക വികാരി ഫാ.റൊമാൻസ് ആന്റണി, ബിഷപ്പ് സഖറിയാസ് മാർ അന്തോനിയോസിന്റെ സെക്രട്ടറി ഡോ.മത്തായി എന്നിവർ നേതൃത്വം കൊടുത്ത പരിപാടിയിൽ ധാരാളം വിശ്വാസികൾ പങ്കെടുത്തു.


നമുക്കുചുറ്റും ഭീഷണി ഉയർന്നു വരുന്ന സാഹചര്യമാണ് ഇന്ന് കണ്ടുവരുന്നതെന്നും, കുടുംബങ്ങളെല്ലാം ഭീതിയിലാണെന്നും, പ്രാർത്ഥനകൾക്ക് ഇത്തരം പ്രവർത്തികളെ അതിജീവിക്കാനുള്ള ശക്തിയുണ്ടെന്നും ബിഷപ്പ് ഡോ.സ്റ്റാൻലി റോമൻ പറഞ്ഞു.

ദൈവത്തെ ഇന്ന് മനുഷ്യൻ മറന്നു പോകുന്ന അവസ്ഥയാണെന്നും അതിന് മാറ്റംവരേണ്ടത് അത്യാവശ്യമാണെന്നും മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് കൊല്ലം ഭദ്രാസനാധിപൻ ബിഷപ്പ് എച്ച്.ജി.സഖറിയ മാർ അന്തോനിയോസ് പറഞ്ഞു. ആധുനികകാലത്തും നിരപരാധികളായ ക്രിസ്ത്യാനികൾ കൊലചെയ്യപ്പെടുന്നത് വളരെയേറെ ദുഃഖകരമായ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്തവസമൂഹത്തെ തകർക്കുവാൻ ഒരു ഛിദ്രശക്തികൾക്കും സാധിക്കുകയില്ലയില്ലെന്നും ഇതിനെതിരെ പോരാടുവാൻ സഭ കൂടുതൽ കരുത്താർജിക്കണമെന്നും സി.എസ്.ഐ. കൊല്ലം-കൊട്ടാരക്കര മഹാഇടവക ബിഷപ്പ് ഡോ.ഉമ്മൻ ജോർജ് പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker