Kerala

സംഗീത ഉപകരണങ്ങളുടെ അതിഭാവുകത്വം ഇല്ലാതെ ഒരു ഭക്തിഗാനം

പരമാവധി സംഗീത ഉപകരണങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌...

സ്വന്തം ലേഖകൻ

എറണാകുളം: വിയന്നയിൽ ‘ചർച്ച് കോറൽ കണ്ടക്റ്റിംഗ്’ പഠിക്കുന്ന ജാക്സൺ സേവ്യർ സംഗീത സംവിധാനം നിർവഹിച്ച ‘ദൈവമേ നന്ദിയോടെ…’ എന്ന ഗാനം ദേവാലയ സംഗീത രംഗത്ത് മാറ്റത്തിന് തുടക്കം കുറിക്കുന്നു. സംഗീത ഉപകരണങ്ങൾ കൊണ്ട് ബഹളമയമായ ഭക്തിഗാന ശ്രേണിയിൽ നിന്ന് തീർത്തും വ്യത്യസ്തമായിട്ടാണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്. ആദ്യാവസാനം നിറയുന്ന ഭക്തിമയമാണ് ഇതിന്റെ പ്രത്യേകത.

പരമാവധി സംഗീത ഉപകരണങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് ഫാ.ജാക്സൺ സേവ്യർ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. വയലിൻ പാർട്സുകൾ വായിക്കുന്നതിനു പകരം അത് കൂട്ടമായി ആലപിച്ചിരിക്കുകയാണ്. സമൂഹമായുള്ള ഗാനാലാപനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ ഗാനം ദേവാലയ സംഗീതത്തെ സ്നേഹിക്കുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടും. ദേവാലയങ്ങളിലെ ഗാനാലാപന ഗ്രൂപ്പുകളെ മുൻനിർത്തി ചിട്ടപ്പെടുത്തിയ ഈ ഗാനം ഒറ്റക്ക് പാടിയാൽ ഇതിന്റെ ചൈതന്യം ചോർന്നു പോകുമെന്ന് ഫാ.ജാക്സൺ സേവ്യർ പറയുന്നു.

ആരാധനക്രമത്തിൽ സംഗീതത്തിന് പ്രാധാന്യം നൽകുന്നത് തന്നെയും ദൈവജനത്തിന്റെ പ്രാർത്ഥനയിൽ അവർക്ക് അത് സഹായകമാകണം എന്ന അർത്ഥത്തിലാണ്. വളരെ സാധാരണക്കാർക്കും പാടുവാൻ സാധിക്കുന്ന ഈണത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനത്തിൽ അനുപല്ലവികൾ ധ്യാനാത്മകമായി ശ്രവിച്ച ശേഷം കോറസ്സായി പാടുവാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്.

പ്രിൻസ് ജോസഫ് ഓർക്കസ്ട്രേഷൻ നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ടെസ്സ ചാവറയാണ്‌.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker