Kerala

സംഗീത സപര്യയിലൂടെ ക്രിസ്തുപ്രഘോഷണം ലക്‌ഷ്യം വച്ച് Jesus Band

വൈദീക വിദ്യാർഥികൾ ചാക്കോ പുത്തൻപുരയ്ക്കൽ അച്ചന്റെ നേതൃത്വത്തിൽ തുടങ്ങിയ സംരംഭമാണ് Jesus Band...

സ്വന്തം ലേഖകൻ

കണ്ണൂർ: സംഗീത സപര്യയിലൂടെ ക്രിസ്തുപ്രഘോഷണം ലക്‌ഷ്യം വച്ച് Jesus Band-ന്റെ ആദ്യ എപ്പിസോഡായ ഓൺലൈൻ ഗാനോപഹാരം പുറത്തിറങ്ങി. “ആ ക്രൂശിത രൂപത്തെ നോക്കി…” എന്നുതുടങ്ങുന്ന ഗാനമാണ് കണ്ണൂർ രൂപതാ മീഡിയാക്കമ്മീഷൻ ‘Varaprasada Kannur Diocese’ എന്ന യൗട്യൂബ് ചാനലിലൂടെ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്.

ഫാ.ലിനോ പുത്തൻവീട്ടിലാണ് കണ്ണൂർ രൂപതയിൽ Jesus Band എന്ന സംരംഭത്തിന് നേതൃത്വം കൊടുക്കുന്നത്. ഫാ.ലിനോ കണ്ണൂർ രൂപതാ മീഡിയാകമ്മീഷൻ അംഗം കൂടിയാണ്. കണ്ണൂർ രൂപതയിൽ സംഗീതത്തോട് താല്പര്യമുള്ള യുവജനങ്ങളെ കൂട്ടിയിണക്കി കഴിഞ്ഞ ഒരുവർഷമായി പ്രവർത്തനങ്ങൾ നടന്നുവരുന്നു. ലോക്ക് ഡൗൺ കാലത്ത് ഒത്തുവരുവാൻ സാധിക്കാതെ വന്നപ്പോഴാണ്, നേരത്തെ തന്നെ ഉണ്ടായിരുന്ന ഒന്നിച്ച് ചേർന്നുള്ള ഗാനം പുറത്തിറക്കൽ എപ്പിസോഡ് പദ്ധതി ഇത്തരത്തിൽ ഓൺലൈനിലൂടെ പൂർത്തീകരിച്ചതെന്ന് ഫാ.ലിനോ പറഞ്ഞു.

ഈ ഓൺലൈൻ ഗാനോപഹാരത്തിൽ പാടിയിരിക്കുന്നത് ഫാ.ലിനോ, പ്രിൻസ് മൈക്കിൾ, ഷിബിൻ, നീതു, ജെറിൻ എന്നിവരാണ്. കീബോർഡ് വായിച്ചിരിക്കുന്നത് ജയരാജാണ്, ഗിത്താർ ജോമോനും, മൗത്ത് ഓർഗൺ ഫാ.ലിനോ പുത്തൻവീട്ടിലുമാണ് വായിച്ചിരിക്കുന്നത്.

കർമ്മലഗിരി സെമിനാരിയിലെ സംഗീത സ്നേഹികളായ വൈദീക വിദ്യാർഥികൾ ചാക്കോ പുത്തൻപുരയ്ക്കൽ അച്ചന്റെ നേതൃത്വത്തിൽ തുടങ്ങിയ സംരംഭമാണ് Jesus Band. വൈദീകരായി ഇടവകകളിലേയ്ക്ക് പോയ്ക്കഴിയുമ്പോൾ ഇടവകയിലെ യുവജനങ്ങളിൽ സംഗീത സപര്യ വളർത്തുക, സംഗീതത്തോടുള്ള ആഭിമുഖ്യം വളർത്തുക എന്നതായിരുന്നു Jesus Band എന്ന സംരംഭത്തിലൂടെ ലക്‌ഷ്യം വച്ചത്. കേരളത്തിലെ വിവിധ രൂപതകളിലൂടെ ഈ സംരംഭം സംഗീതത്തിന്റെ പെരുമഴക്കാലം തീർക്കുമെന്ന പ്രതീക്ഷയിലാണ് Jesus Band-ന് രൂപം കൊടുത്ത വൈദീകർ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker