Kerala

സമുദായ ദിനാഘോഷത്തിനായി കേരളത്തിലെ 20 ലക്ഷത്തോളം വരുന്ന ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ പ്രതിനിധികൾ തിരുവനന്തപുരത്ത് ഒത്തുച്ചേരുന്നു

സമുദായ ദിനാഘോഷത്തിനായി കേരളത്തിലെ 20 ലക്ഷത്തോളം വരുന്ന ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ പ്രതിനിധികൾ തിരുവനന്തപുരത്ത് ഒത്തുച്ചേരുന്നു

ഫാ.ദീപക് ആന്റോ

തിരുവനതപുരം: കേരളത്തിലെ 20 ലക്ഷത്തോളം വരുന്ന ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ പ്രതിനിധികൾ നാളെ തിരുവനന്തപുരത്ത് ഒന്നുചേരുന്നു. വാർഷിക സമുദായ ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ ഒത്തുച്ചേരൽ.

ഡിസംബർ 9 ഞായറാഴ്ച രാവിലെ 10 മണിമുതൽ യുവജന-വനിതാ- സംഘടനാ സമ്മേളനങ്ങളും വൈകിട്ട് 5 -ന് ശംഖുമുഖത്ത് പൊതുസമ്മേളനവും നടക്കും. കെ.ആർ.എൽ.സി.സി.യുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങുകളിൽ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം, ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ, ശ്രീ അൽഫോൻസ് കണ്ണന്താനം, ശ്രീ രമേശ് ചെന്നിത്തല, ശ്രീമതി ജെ മേഴ്സിക്കുട്ടിയമ്മ, ശ്രീ കെ രാജു, ശ്രീ കെ വി തോമസ്, ഡോ. റിച്ചാർഡ് ഹേ, ശ്രീ എം. വിൻസെൻറ് എന്നിവരോടൊപ്പം കണ്ണൂർ, ആലപ്പുഴ, കോട്ടപ്പുറം രൂപതാധ്യക്ഷൻമാരും പങ്കെടുക്കുന്നു.

രാവിലെ 10 മണിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് പതാക ഉയർത്തുന്നതോടെയാണ് കാര്യപരിപാടികൾക്കു തുടക്കമാവുക. രാവിലെ 10. 30 മുതൽ ഓൾ സെയ്ന്റ് സ് കോളേജിൽ വച്ചും, തോപ്പിലെ സെന്റ് ആൻസിൽ വച്ചും നടക്കുന്ന യുവജന – വനിതാ – നേതൃത്വസമ്മേളനങ്ങളിൽ “തീരദേശ വികസനവും നവകേരള നിർമ്മിതിയും” എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും.

തുടർന്ന്, ഉച്ചക്ക് 2.30 നുള്ള സമുഹദിവ്യബലിക്കു ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി നേതൃത്വം നൽകും. വൈകിട്ട് 5 -ന് ശംഖുമുഖത്ത് പൊതുസമ്മേളനവും നടക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker