Articles

സാക്ഷര കേരളമേ ലജ്ജിക്കുക… വിജ്ഞാന കൈരളിയുടെ നിലപാടിനെയോർത്ത്

സാക്ഷര കേരളമേ ലജ്ജിക്കുക... വിജ്ഞാന കൈരളിയുടെ നിലപാടിനെയോർത്ത്

ജോസ് മാർട്ടിൻ

“ഇനി മുതല്‍ ഒരു സ്ത്രീയും കര്‍ത്താവിന്റെ മണവാട്ടിയും ആരുടെ മുമ്പിലും കുമ്പസാരിക്കരുത്”. ലജ്ജിക്കണം. കേരളാ സാംസ്കാരിക വകുപ്പിന് കീഴിലുളള കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയുടെ ഓഗസ്റ്റ് ലക്കത്തിലെ എഡിറ്റോറിയലിലാണ് വിജ്ഞാന കൈരളി എഡിറ്ററും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രൊഫസര്‍ വി. കാര്‍ത്തികേയന്‍ നായരുടെ വിവാദ പരാമര്‍ശം. വിഷയത്തിലേക്ക് കടക്കുമുന്‍പ് എന്താണ് വിജ്ഞാന കൈരളി എന്നും അതിന്‍റെ ലക്ഷ്യങ്ങള്‍ എന്താണെന്നും അവര്‍ തന്നെ അവരുടെ വെബ്സൈറ്റില്‍ പറയുന്നത് എന്താണെന്നു നോക്കാം.

വിജ്ഞാനകൈരളി: ‘കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക ജേണലാണ് വിജ്ഞാനകൈരളി. സാമൂഹിക ശാസ്ത്രങ്ങളിലും പ്രകൃതിശാസ്ത്രങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിനും അക്കാദമികമായി മികവു പുലര്‍ത്തുന്ന പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനുമാണ് വിജ്ഞാനകൈരളി ശ്രമിക്കുന്നത്. മലയാളഭാഷയിലെ മികച്ച ഗവേഷണപ്രബന്ധങ്ങളും ലേഖനങ്ങളും കൊണ്ട് ഈ ജേണല്‍ വേറിട്ടു നില്‍ക്കുന്നു. ലോകമെങ്ങുമുള്ള സര്‍വകലാശാലകളില്‍ നടക്കുന്ന വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മലയാളഭാഷയില്‍ പരിചയപ്പെടുത്തുകയും പുതിയ വിഷയങ്ങള്‍ രൂപപ്പെടുന്ന സാഹചര്യങ്ങള്‍ വിശകലനം ചെയ്യുകയും അന്വേഷണകുറിപ്പുകള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന ദൗത്യവും വിജ്ഞാനകൈരളി ഏറ്റെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ സര്‍വകലാശാലകളും അംഗീകരിച്ച ജേണലാണ് വിജ്ഞാനകൈരളി. ഗവേഷകര്‍ക്കും കോളെജ് അധ്യാപകര്‍ക്കും ഗവേഷണപരമായ ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധപ്പെടുത്തുവാന്‍ വിജ്ഞാനകൈരളി അവസരമൊരുക്കുന്നു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളെജ് വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഉന്നതപഠനം ലക്ഷ്യമിടുന്നവര്‍ക്കും ഒക്കെ വിവിധ വിഷയങ്ങളില്‍ ആഴമേറിയ അറിവു പകരുവാന്‍ വിജ്ഞാനകൈരളിക്ക് കഴിയുന്നുണ്ട്. കേരളത്തിലും പുറത്തുമുള്ള സര്‍വകലാശാലകള്‍, അക്കാദമിക വിദഗ്ധര്‍, ബുദ്ധിജീവികള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, സാധാരണക്കാര്‍ എന്നിങ്ങനെ വിപുലമായ ഒരു വായനാസമൂഹം വിജ്ഞാന കൈരളിക്കുണ്ട്’.

ബഹു. മുഖ്യമന്ത്രി ചെയര്‍മാനായും, ബഹു. സാംസ്കാരിക വകുപ്പു മന്ത്രി വൈസ് ചെയര്‍മാനുമായുള്ള ഭരണ സമിതിയാണ് നിയന്ത്രിക്കുന്നത്‌.

ലക്ഷ്യങ്ങള്‍:

1) ആധുനിക വിജ്ഞാനപ്രചാരണത്തിനുള്ള ഫലപ്രദമായ മാധ്യമമായി മലാളഭാഷയെ വികസിപ്പിക്കുക.

2) വ്യത്യസ്ത ഭാരതീയ ഭാഷകള്‍ക്കിടയില്‍ പ്രയോജനപ്രദമായ സമ്പര്‍ക്കം പുഷ്ടിപ്പെടുത്തുക.

3) സാമൂഹികവും വൈകാരികവുമായ ഉദ്ഗ്രഥനം ഉളവാക്കുന്നതിനുള്ള ഉപാധിയായി പ്രാദേശിക ഭാഷ അഭിവൃദ്ധിപ്പെടുത്തുന്നതിനു സഹായിക്കുക.

വിജ്ഞാന കൈരളി എന്താണെന്നും അതിന്‍റെ ലക്ഷ്യങ്ങള്‍ എന്താണെന്നും മനസിലായിട്ടുണ്ടാവണം. നിലവാരം പുലര്‍ത്തുന്നതും ആധികാരികത ഉള്ളതുമായ ഒരു സര്‍ക്കാര്‍ പ്രസിദ്ധീകരണത്തില്‍ അവരുടെ തന്നെ നിലപാടുകള്‍ക്ക് വിരുദ്ധമായി, തങ്ങളുടെ പ്രസിദ്ധീകരണ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത മത വിശ്വാസങ്ങളെയും മതാചാരങ്ങളെയും, മഞ്ഞ പത്രങ്ങളെക്കാള്‍ തരംതാഴ്ന്ന, സഭ്യതയുടെ അതിര്‍ത്തികള്‍ ലംഘിച്ചുകൊണ്ട്, എല്ലാ മതങ്ങളെയും പ്രത്യേകിച്ച് കാത്തോലിക്കാ സഭാ വിശ്വാസികള്‍ വളരെയേറെ പരിപാവനമായി കരുതുന്ന കുമ്പസാരമെന്ന കൂദാശയെ ലൈംഗികതയുടെ പര്യായമായി ചിത്രീകരിച്ചു കൊണ്ടുള്ള എഡിറ്റോറിയലിലാണ്, വിജ്ഞാന കൈരളി എഡിറ്ററും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രൊഫസര്‍ വി. കാര്‍ത്തികേയന്‍ നായരുടെ പ്രകോപനപരമായ പരാമർശങ്ങൾ.

ഇന്ത്യന്‍ ഭരണ ഘടന അനുശാസിക്കുന്ന വകുപ്പ് 25-ന്‍റെ ലംഘനമാണ് സംഭവിച്ചിരിക്കുന്നത്. അതായത്, ആശയ സ്വാതന്ത്ര്യം, മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളി. ഒരു മതേതര രാജ്യമായ ഭാരതത്തില്‍ പ്രത്യേകിച്ച് മതേതരത്തില്‍ ലോകത്തിനു മാതൃകയായ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍, മതേതരത്തിന്‍റെ വ്യക്താക്കള്‍ എന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഭരിക്കുന്ന നാട്ടില്‍, ഒരു സര്‍ക്കാര്‍ പ്രസിദ്ധീകരണത്തില്‍, ഇങ്ങനെ വിവാദ വിഷയം വരണമെന്നുണ്ടെങ്കില്‍
കേരളാ സര്‍ക്കാരിന്‍റെ രഹസ്യ അജണ്ടയുടെ ഭാഗമായ ‘മതനിന്ദ’ എന്ന വിഷം കുരുന്നുകളില്‍ കുത്തിവെച്ച്, തെറ്റിദ്ധരിപ്പിച്ച്, മതപരമായ ആചാരങ്ങളില്‍ നിന്ന്, വിശ്വാസങ്ങളില്‍ നിന്ന് കുട്ടികളെ അകറ്റി നിറുത്തുക, എന്ന ഗൂഡ ലക്ഷ്യം ഇതിന്‍റെ പിന്നിലില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഇതുവരെ ഇതിനെതിരെ ഒരു പ്രതികരണവും ഉണ്ടാകാത്ത സ്ഥിതിക്കും, എഴുതിയതു സത്യസന്ധമായ കാര്യമാണെന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഉറച്ച നിലപാടില്‍ നിന്നും അങ്ങിനെ കാണാനേ കഴിയുകയുള്ളൂ.

വിവാദ പരമായ എഡിറ്റോറിയല്‍ എഴുതിയ പ്രൊഫസര്‍ വി. കാര്‍ത്തികേയന്‍ നായര്‍ക്ക്
ഇനിയും തത്സ്ഥാനത്തിരിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്?

സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി, നിരുപാധികം മാപ്പ് പറഞ്ഞ് പ്രസ്താവന ഇറക്കുകയല്ലേ ചെയേണ്ടത്?

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker