Kerala

സാത്താൻ ആരാധകരുടെ പ്രവർത്തനം കേരളത്തിൽ  സജീവം; ജാഗ്രത പാലിക്കേണ്ട ചിലകാര്യങ്ങൾ

സാത്താൻ ആരാധകരുടെ പ്രവർത്തനം കേരളത്തിൽ  സജീവം; ജാഗ്രത പാലിക്കേണ്ട ചിലകാര്യങ്ങൾ

ജോസ് മാർട്ടിൻ

ആലപ്പുഴ: സാത്താൻ ആരാധകരുടെ പ്രവർത്തനം കേരളത്തിൽ  സജീവമായി തുടരുന്നു. വിശ്വാസികൾ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

ആലപ്പുഴ രൂപതയുടെ കീഴിലുള്ള പറവൂർ, പുന്നപ്പുറ, സെന്റ് ജോസഫ്  ഫറോനാ പള്ളിയിലുണ്ടായ സംഭവം വിശ്വാസികൾ വളരെയേറെ ശ്രദ്ധാലുക്കളാകണമെന്ന ഓർമ്മപ്പെടുത്തൽ നൽകുന്നു. ഇന്നലെ രാവിലെ 8.30 മണിയോടെ  ഏകദേശം അറുപതു വയസു പ്രായം തോന്നിക്കുന്ന വ്യക്തി  മുത്തുകുടകൾ നന്നാക്കി കൊടുക്കാമെന്നു പറഞ്ഞു പള്ളിമേടയിൽ വരികയും, അസി. വികാരിയെ  സമീപിക്കുകയും ചെയ്തു.  എന്നാൽ,
മുത്തുകുടകൾ കാണാൻ താല്‍പ്പര്യം കാട്ടാതെ തന്‍റെ കയിൽ ഒരു കുരിശ് വില്‍ക്കാനുണ്ടെന്നും കുരിശു കാണിക്കുകയുമായിരുന്നു.

കുരിശ് സാത്താൻ സേവകർ ആരാധയ്ക്ക് ഉപയോഗിക്കുന്നതാണെന്ന് മനസിലാക്കിയ അസി.വികാരി അച്ചൻ വിവരം വികാരി ഫാ. പോൾ അറക്കലിനെ അറിയിക്കുകയും ചെയ്തു. എന്നാൽ, പന്തികേട് മനസിലാക്കിയ സാത്താൻ സേവകൻ തന്ത്രപരമായി രക്ഷപെടുകയും ചെയ്തു.
വിശ്വാസികൾ ശ്രദ്ധിക്കേണ്ടതിന്
വികാരി ഫാ. പോൾ അറക്കൽ രണ്ടു കാര്യങ്ങൾ പറയുന്നു:

1) കുരിശുരുപങ്ങൾ വാങ്ങുമ്പോൾ പാരമ്പര്യമായി നമ്മൾ ഉപയോഗിച്ച് വരുന്നതും പരിചയം ഉള്ളതുമായവ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക.

2) കൊന്ത വാങ്ങുമ്പോഴും ശ്രദ്ധിക്കുക. കാരണം വളരെ വ്യത്യസ്തവും ആകർഷണീയവുമായ  പലതരം കൊന്തകളുമായി ആരെങ്കിലും സമീപിച്ചാൽ  വളരെ ശ്രദ്ധയോടെയോടെ മാത്രം വാങ്ങുക.

അതുപോലെ തന്നെ, അപരിചിതർ നമ്മുടെ പള്ളികളിൽ ദിവ്യബലിയിൽ പങ്കെടുക്കുകയും വിശുദ്ധ കുർബാന കൈയിൽ സ്വീകരിച്ച് ഭക്ഷിക്കാതെ ശ്രദ്ധയിൽപെട്ടാൽ ഉടനെ ബന്ധപ്പെട്ട വൈദികരെ അറിയിക്കുകയും ചെയ്യുക.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker