Kerala

സാമ്പത്തിക സംവരണത്തിലെ അപാകതകൾ പരിഹരിക്കുക; ബിഷപ്പ് അലക്സ് വടക്കുംതല

വിദ്യാഭ്യാസ മേഖലയിൽ നിന്ന് വരുന്ന കണക്കുകൾ സാമൂഹ്യനീതിയുടെ അട്ടിമറിയിലേക്കാണ് വിരൽചൂണ്ടുന്നത്...

സ്വന്തം ലേഖകൻ

കണ്ണൂർ: കേരളത്തിൽ നടപ്പിലാക്കിയ (EWS) സാമ്പത്തിക സംവരണത്തിലെ അപാകതകൾ പരിഹരിക്കുവാൻ വേണ്ട സത്വരനടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കുംതല ആവശ്യപ്പെട്ടു. കണ്ണൂർ കലക്ടറേറ്റ് പടിക്കൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപതയുടെ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ‘നിൽപ്പ് സമരം’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നോക്ക സംവരണം നടപ്പിലാക്കിയ വിദ്യാഭ്യാസ മേഖലയിൽ നിന്ന് വരുന്ന കണക്കുകൾ സാമൂഹ്യനീതിയുടെ അട്ടിമറിയിലേക്കാണ് വിരൽചൂണ്ടുന്നതെന്നും, അതേസമയം സംവരണം ഭരണഘടന പിന്നോക്കവിഭാഗങ്ങൾക്ക് ഉറപ്പുനൽകുന്ന സാമൂഹ്യ സമത്വത്തിന്റെയും തുല്യനീതിയുടെയും പ്രയോഗവൽക്കരണമാണെന്നും ബിഷപ്പ് പറഞ്ഞു.

നീണ്ട പോരാട്ടത്തിനൊടുവിൽ പൂർവ്വികരായ നിരവധി മഹാത്മാക്കളുടെ ത്യാഗത്തിന്റെ ഫലമായി ലഭ്യമായ പിന്നോക്കവിഭാഗങ്ങൾക്കുള്ള സംവരണത്തെ നിയമനിർമ്മാണങ്ങളിലൂടെ ഇല്ലായ്മചെയ്യാൻ നോക്കുന്ന സർക്കാറുകൾ ഭരണഘടനയുടെ ആത്മാവിനെ തിരസ്കരിക്കുകയാണെന്നും, ആയതിനാൽ സാമ്പത്തിക സംവരണത്തിലെ അപാകതകൾ എത്രയും വേഗം പരിഹരിച്ച്, പിന്നോക്ക വിഭാഗങ്ങളുടെ ആശങ്കകൾ സർക്കാർ പരിഹരിക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു.

കേരളത്തിലെ വ്യത്യസ്ത ഉദ്യോഗമേഖലകളിലെ സമുദായം തിരിച്ചുള്ള സെൻസസ് വിവരങ്ങൾ സർക്കാർ അടിയന്തരമായി പുറത്തു വിടണമെന്ന് തുടർന്ന് സംസാരിച്ച കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ആൻറണി നൊറോണ ആവശ്യപ്പെട്ടു. കെ.എൽ.സി.എ. രൂപത പ്രസിഡന്റ് രതീഷ് ആന്റെണി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. രൂപതാ സെക്രട്ടറി ഗോഡ്സൺ ഡിക്രൂസ്, വൈസ് പ്രസിഡന്റ്മാരായ കെ.എച്ച്.ജോൺ, ജോസഫൈൻ കെ., വിക്ടർ ജോർജ്, ഷിബു ഫെർണാണ്ടസ്, അമൽ ദാസ്, പീറ്റർ കണ്ണാടിപ്പറമ്പ് എന്നിവർ സംസാരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker