India

സീറോമലബാർ സ​ഭ​യു​ടെ ക്ല​ർ​ജി സി​ന​ഡ​ൽ ക​മ്മീ​ഷ​ന്‍റെ നേതൃത്വത്തിൽ പൗരോ​ഹി​ത്യ സു​വ​ർ​ണ, ര​ജ​ത ജൂ​ബി​ലേ​റി​യന്മാരു​ടെ സം​ഗ​മം നടത്തി

സീറോമലബാർ സ​ഭ​യു​ടെ ക്ല​ർ​ജി സി​ന​ഡ​ൽ ക​മ്മീ​ഷ​ന്‍റെ നേതൃത്വത്തിൽ പൗരോ​ഹി​ത്യ സു​വ​ർ​ണ, ര​ജ​ത ജൂ​ബി​ലേ​റി​യന്മാരു​ടെ സം​ഗ​മം നടത്തി

സ്വന്തം ലേഖകൻ

കൊ​ച്ചി: പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ സു​വ​ർ​ണ, ര​ജ​ത ജൂ​ബി​ലികൾ ആ​ഘോ​ഷി​ക്കു​ന്ന സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ വൈ​ദി​ക​രു​ടെ സം​ഗ​മം കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ ന​ട​ത്തുകയുണ്ടായി.

സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ‘ക്ല​ർ​ജി സി​ന​ഡ​ൽ ക​മ്മീ​ഷ​ന്‍റെ’ നേ​തൃ​ത്വ​ത്തി​ലാ​ണു വൈ​ദി​ക​രെ അ​നു​മോ​ദി​ക്കാ​ൻ സ​മ്മേ​ള​നം വി​ളി​ച്ചു​കൂ​ട്ടി​യ​ത്. ക​മ്മീ​ഷ​ൻ ചെയർ​മാ​ൻ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത് ഉദ്ഘാ​ട​നം ചെ​യ്തു. കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്ല​ർ​ജി സി​ന​ഡ​ൽ ക​മ്മീ​ഷൻ മെമ്പർ ബി​ഷ​പ് മാ​ർ ജോ​ണ്‍ വ​ട​ക്കേ​ൽ, തൃ​ശൂ​ർ സ​ഹാ​യ​മെ​ത്രാ​നും ജൂ​ബി​ലേ​റി​യ​നു​മാ​യ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, കൂ​രി​യ ചാ​ൻ​സ​ല​ർ റ​വ. ഡോ. ​ആ​ന്‍റ​ണി കൊ​ള്ള​ന്നൂ​ർ, ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ജി​മ്മി​ച്ച​ൻ ക​ർ​ത്താ​നം, സി​സ്റ്റ​ർ ജീ​വ മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റ​വ. ഡോ. ​ജോ​സ് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ജൂ​ബി​ലേ​റി​യ​ന്മാ​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കുകയും ചെയ്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker