Kerala

സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ദേവാലയങ്ങൾ തുറക്കേണ്ടതില്ല; കെ.സി.ബി.സി.

കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളിലും ഈ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്...

സ്വന്തം ലേഖകൻ

കൊച്ചി: സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ദേവാലയങ്ങൾ തുറക്കേണ്ടതില്ലെന്ന നിലപാടിൽ കെ.സി.ബി.സി. കേന്ദ്രസർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയതോടെ കേരളസർക്കാരും നിബന്ധനകളോടെ തുറക്കാൻ അനുമതി നൽകിയിരിക്കുന്നുണ്ടെങ്കിലും, എല്ലാ നിബന്ധനകളും കർശനമായി പാലിച്ചുകൊണ്ട് മാത്രമേ ദേവാലയങ്ങൾ തുറന്നു ആരാധനകൾ നടത്താവൂ എന്ന നിർബന്ധം സഭകൾക്കുളുണ്ടെന്നും, അപ്രകാരം സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ദേവാലയങ്ങൾ തുറക്കേണ്ടതില്ലെന്നുമാണ് സഭയുടെ നിലപാടെന്ന് കെ.സി.ബി.സി.യുടെ ഔദ്യോഗിക വക്താവ് ഫാ.വർഗീസ് വള്ളിക്കാട്ട് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കെ.സി.ബി.സി. പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം

കെ.സി.ബി.സി. പത്രക്കുറിപ്പ്

കൊച്ചി: കോവിഡ് 19-പ്രതിരോധത്തിന് ലോക്ക് ഡൗൺ പോളിസിയാണ് ലോകമെമ്പാടും, നമ്മുടെ രാജ്യത്തും ആദ്യമായി സ്വീകരിച്ച നടപടി. അതിന്റേതായ ഫലങ്ങൾ ലഭിക്കുകയും ചെയ്തു. എന്നാൽ രണ്ടാംഘട്ടം എന്ന രീതിയിൽ ഇളവുകളോടെ ജനജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ എല്ലാ രാജ്യങ്ങളിലും നയവ്യത്യാസം വന്നിട്ടുണ്ട്. ഭാരതവും അത്തരമൊരു സമീപനമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അങ്ങനെ ജനങ്ങളുടെ യാത്രകൾ, അവശ്യസാധനങ്ങളുടെ വില്പന, നിർമ്മാണപ്രവർത്തനങ്ങൾ, ബാറ്ററികളുടെ പ്രവർത്തനം, സർക്കാർ ഓഫീസുകളുടെ പൂർണ്ണമായ പ്രവർത്തനം എല്ലാം സാധാരണഗതിയിൽ ആകുന്നതോടെ മനുഷ്യന്റെ മൗലിക ആവശ്യങ്ങളിലൊന്നായ ദൈവാരാധനയും സാധാരണ ഗതിയിലാകണമെന്ന ആവശ്യം പല തലങ്ങളിലുയർന്നു. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായി. ഈ പശ്ചാത്തലത്തിൽ, കേന്ദ്രസർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയതോടെ കേരളസർക്കാരും നിബന്ധനകളോടെ തുറക്കാൻ അനുമതി നൽകുകയാണ് ചെയ്തിരിക്കുന്നത്.

ഈ അനുമതി നടപ്പാക്കുന്നത് നടപ്പാക്കുമ്പോൾ പാലിക്കേണ്ട എല്ലാ നിബന്ധനകളും കർശനമായി പാലിച്ചുകൊണ്ടുമാത്രമേ ദേവാലയങ്ങൾ തുറന്ന് ആരാധനകൾ നടത്താവൂ എന്ന നിർബന്ധം സഭകൾക്കുണ്ട്. അപ്രകാരം സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ദേവാലയങ്ങൾ തുറക്കേണ്ടതില്ല എന്നതാണ് സഭയുടെ നിലപാട്. തുറന്നു കഴിഞ്ഞു ആരാധനകൾ നടന്നു വരുമ്പോൾ വൈറസ് വ്യാപനത്തിന് സാധ്യത ഉണ്ടായേക്കാമെന്നു ബോധ്യപ്പെട്ടാൽ ദേവാലയ കർമ്മങ്ങൾ നിർത്തി വയ്ക്കേണ്ടതുമാണ്. ഇപ്രകാരം വിവേകത്തോടെ പെരുമാറുവാൻ രൂപതാധികാരികൾക്ക് സാധിക്കും. കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളിലും ഈ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

റവ.ഫാ.വർഗീസ് വള്ളിക്കാട്ട്
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ
ഔദ്യോഗിക വക്താവ്, കെ.സി.ബി.സി./
ഡയറക്ടർ പി.ഓ.സി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker