World

സുവിശേഷങ്ങൾ സത്യമാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് ടൂറിനിലെ തിരുകച്ചയിലെ മനുഷ്യന്റെ ത്രിമാനരൂപം തയ്യാറായി

സുവിശേഷങ്ങൾ സത്യമാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് ടൂറിനിലെ തിരുകച്ചയിലെ മനുഷ്യന്റെ ത്രിമാനരൂപം തയ്യാറായി

പാദുവ: ക്രിസ്തുവിന്റെ കുരിശു മരണത്തിനു ശേഷം സംസ്കാരത്തിന്  ശരീരം പൊതിയാൻ ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന ടൂറിനിലെ തിരുകച്ചയിലെ ചിത്രത്തിന്റെ ത്രിമാനരൂപം തയ്യാറായി. പ്രഗൽഭരായ എൻജിനീയർ ജൂലിയോ ഫാന്തി യുടെയും ശില്പി സെർജിയോ​റോദേല്ലയുടെയും നേതൃത്വത്തിൽ അതി വിദഗ്ധരായ ഒരു സംഘം എൻജിനീയർമാരും മെഡിക്കൽ സംഘവും ശില്പകല വിദഗ്ധരും ചേർ​ന്ന് ​രണ്ടുവർഷത്തോളം നീണ്ടുനിന്ന അതിനൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പഠനത്തിനുശേഷമാണ് മനുഷ്യ ബുദ്ധിക്കുമുന്നിൽ  ഇന്നും അത്ഭുതമായി ​കച്ചയിൽ പറഞ്ഞിട്ടുള്ള​ദ്വിമാന ചിത്രത്തിൻറെ ത്രിമാന രൂപം തയ്യാറാ​ക്കിയി​രിക്കുന്നത്.

ഇതിന്റെ വിശദമായ പഠനറിപ്പോർട്ട് കഴിഞ്ഞദിവസം Peertechz Journal of Forensic Science and Technology പ്രസിദ്ധപ്പെടുത്തി.

​ റിപ്പോർട്ട് കാണാൻ ഈ ലിങ്ക് സന്ദർശിക്കുക:
https://www.peertechz.com/articles/rigor-mortis-and-news-obtained-by-the-body-s-scientific-reconstruction-of-the-turin-shroud-man.pdf

മരണാനന്തരം ശരീരത്തിനുണ്ടാകുന്ന മരവിപ്പ് (Rigor Mortis) എന്ന പ്രതിഭാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷണം പുരോഗമിച്ചത്. അതിൽ വന്ന പല ഫലങ്ങളും പുതിയതും ഇതിനുമുമ്പ് പ്രതീക്ഷിക്കാത്തവയുമായിരുന്നു. വൈദ്യശാസ്ത്ര വീക്ഷണത്തിൽ  ലഭ്യമായ വിവര​ണമനുസരിച്ച് കുരിശിൽ തറ​ച്ചത്വഴി ശരീരം ഇടതുഭാഗത്തേക്ക് പൂർണമായി വളഞ്ഞു. ഭാരമേറിയ വസ്തുവിന് അടിയിൽ പെട്ടാൽ സംഭവിക്കുന്ന തരത്തിൽ  മാരകമായ ക്ഷതം തോളിനും നെഞ്ചിനും കഴുത്തിനും ഏറ്റിട്ടുണ്ട്.  വീഴ്ചയുടെ ആഘാതത്തിൽ വലതു തോൾ സ്ഥാനചലനം സംഭവിച്ചു താഴേക്ക് ഇറങ്ങിയിട്ടുണ്ട്. ഭാരമുള്ള കുരിശു പുറത്ത് വീണതാവാം എന്നതിൽ സംശയമില്ല എന്ന് ശാസ്ത്രജ്ഞർ സമർത്ഥിക്കുന്നു.

ഇടതുകൈ വലതുകൈയുടെ പുറത്തായാണ് കാണപ്പെടുന്നത്. അതിനാൽ ഇടതു പുറം കൈപ്പത്തിയിലെ ആണി പഴുതുകളാണ് കാണാൻ സാധ്യമായിരിക്കുന്നത്. ഇതിന് മുൻപ് കരുതിയിരുന്നതുപോലെ കൈക്കുഴയിൽ അല്ല മറിച്ച്  കൈപ്പത്തിയിലൂടെ യാണ്‌  ആണി തറച്ചത് എന്ന് ഇത് വെളിവാക്കുന്നു. ശാസ്ത്രീയമായി പറഞ്ഞാൽ കാർപ്പോ, മെറ്റാ കാർപ്പോ എന്നീ അസ്ഥികളുടെ നിരയിലൂടെയാണ് ഇത്.

​ അതേസമയം, കാൽപ്പാദം വലത്തെ പാദത്തിന്റെ മുകളിലായി ഇടത്തെ പാദം വച്ചാണ് തറച്ചിരിക്കുന്നത്. വലത്തെ പാദത്തിന്റെ ഉപ്പൂറ്റി മാത്രമാണ് കുരിശിനോട് ചേർന്ന് കാണപ്പെടുന്നത്. ക്രൂശിതൻറെ വേദന കൂട്ടാൻ നാമമാത്രമായി മാത്രമേ  പാദം  ഊന്നാനുള്ള താങ്ങ്  നൽകാറുള്ളൂ.  അതിനാലാകണം ഇങ്ങനെ കാണപ്പെട്ടത് എന്ന് അനുമാനിക്കുന്നു.

വൈദ്യശാസ്ത്ര സംഘത്തെ അത്ഭുതപ്പെടുത്തിയ  മറ്റൊരു കാര്യമാണ് മരണശേഷം മൃതദേഹത്തിന് സംഭവിക്കേണ്ട നശീകരണം സംഭവിക്കാതെ തുടർന്നു എന്നത്. ഇത് ഒരുപക്ഷേ നിക്കോദേമോസ് കൊണ്ടുവന്ന മീറയും ചെന്നിനായകവും ചേർത്ത ഏകദേശം 100 റാത്തൽ സുഗന്ധ ദ്രവ്യത്തിന്റെ ഫലമായി ആകാം എന്നുപറയുന്നു. പ്രാചീനകാലത്ത് നശീകരണം തടയാൻ ഉപയോഗിച്ചിരുന്ന പേരുകേട്ട മിശ്രിതമായിരുന്നു ഇതെന്നും ഏകദേശം പത്ത് മണിക്കൂറോളം  വളരെ ​ഇത് ​ഫലപ്രദമായി നശീകരണം തടയുമെന്നും ഒന്നാം നൂറ്റാണ്ടിലെ ​”ദേ മെറ്റീരിയ  മെഡിക്ക” എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. അങ്ങനെനോക്കുമ്പോൾ ഏകദേശം 30 മുതൽ 36 മണിക്കൂർ സമയം വരെ മാത്രമാണ് കച്ച ശരീരത്തോട് ചേർന്ന് കിടന്നത്. ഈ അഭിപ്രായം വിശുദ്ധ സുവിശേഷങ്ങളുടെ വിവരണമനുസരിച്ച് ഒത്തുപോകുന്നു. കാരണം വെള്ളിയാഴ്ച വൈകുന്നേരം സംസ്കരിക്കുകയും ഞായറാഴ്ച അതിരാവിലെ തന്നെ പുന:രുദ്ധാനം സംഭവിച്ചുവെന്നും  സുവിശേഷകർ രേഖപ്പെടുത്തിയിരിക്കുന്നു.

കച്ചയിൽ ലഭിച്ചിരിക്കുന്ന ചിത്രം വളരെ വ്യക്തമാണ്. അത് എങ്ങനെ സംഭവിച്ചു എന്നത് ശാസ്ത്രത്തിന് തെളിയിക്കാൻ ബുദ്ധിമുട്ടുണ്ട്. പുന:രുദ്ധാനം ശാസ്ത്രത്തിന് പുന:രാവിഷ്കരിക്കാനോ വിവരിക്കാ​നോ ​കഴിയാത്ത ഒരു പ്രതിഭാസമാണ്. എന്നാൽ ചില സൂചനകൾ മാത്രമേ ഉള്ളൂ. അതായത് “​ഈ മനുഷ്യൻ ശാസ്ത്രത്തിന് വ്യക്തമായി പറയാൻ സാധിക്കാത്ത രീതിയിൽ തന്റെ ചിത്രം കച്ചയിൽ പതിപ്പിച്ച പോയിരിക്കുന്നു​”​-
അമേരിക്കൻ ഭൗതികശാസ്ത്രജ്ഞർ  ജോൺ ജാക്സന്റെ വാക്കുകളാണിത്.
​”​ശരീരം തീർച്ചയായും സുതാര്യമാക്കുകയും ഭൗതികം അല്ലാതാവുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് തന്നെ വലിച്ചിഴച്ച​തായോ മോഷ്ടിക്കപ്പെട്ടതാ​യോ​ ഒരു സൂചനയുമില്ല. അതിനാൽത്തന്നെ മുറിവുകൾ കൃത്യമായി നിലനിൽക്കുന്നുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു. ​”വളരെ കട്ടപിടിച്ച രക്തത്തോട് കൂടിയല്ല മൃതശരീരം അടക്കം ചെയ്തത്. അതിനാൽ തന്നെ ചെറിയൊരളവിൽ ഉള്ള ചലനം പോലും  രക്തം വാർ​ന്നുള്ള അടയാളം സൃഷ്ടിക്കേണ്ട​താണ്. എന്നാൽ ഒരു തരത്തിലും രക്തംവാർന്ന് അടയാളം പതിപ്പിക്കാ​തെ ​എങ്ങനെ കച്ചയിൽ നിന്ന് ഇറങ്ങിപ്പോയി​? ​ധാരാളം അനുമാനങ്ങൾ ഉണ്ട്. എന്നിരുന്നാലും അന്ന് കല്ലറയിൽ ശാസ്ത്രത്തിന് വിവരിക്കാൻ കഴിയാത്ത പ്രതിഭാസം സംഭവിച്ചു എന്നതിൽ തർക്കമില്ല”- ഗവേഷണത്തിന് നേതൃത്വം കൊടുത്ത ഫാന്തി അഭിപ്രായപ്പെട്ടു.

ഒരുപക്ഷേ വളരെ ശക്തമായ ഒരു വൈദ്യുത മണ്ഡലത്തിൽ സംഭവിച്ച ഊർജ്ജ വിസ്ഫോടനം കച്ചയിൽ ചിത്രം സൃഷ്ടിച്ചിരിക്കാം. എന്തായാലും വളരെ രഹസ്യമായി ഒരു പ്രകാശം അത് ചിത്രീകരിച്ചിരിച്ച് നമുക്ക് തന്നിരിക്കുന്നു. 2000 വർഷങ്ങൾക്ക് മുമ്പ് ചരിത്രത്തെ മാറ്റിമറിച്ച വെറുമൊരു കച്ചയിൽ പതിച്ച ആ ഫോട്ടോഗ്രാഫിയുടെ ത്രിമാനരൂപം ആണ് നമുക്ക് ഇന്ന്‌ ഇവിടെ ലഭ്യമായിരിക്കുന്നത്​” അദ്ദേഹം പറഞ്ഞു.​

വിവർത്തനം: അനുരാജ്

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker