Kerala

സുൽത്താൻപേട്ട് രൂപതയ്ക്ക് അഭിമാനമായി ഒന്നാം റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കി റോസറി നവീന

സുൽത്താൻപേട്ട് രൂപതയ്ക്ക് അഭിമാനമായി ഒന്നാം റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കി റോസറി നവീന

സ്വന്തം ലേഖകൻ

സുൽത്താൻപേട്ട്: ന്യൂറോ സൈക്കോളജിയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കി, സുൽത്താൻപേട്ട് രൂപതയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് റോസറി നവീന എസ്.

സുൽത്താൻപേട്ട് രൂപതയിലെ വളയാർ ഇടവകഅംഗമാണ് റോസറി. ‘ദൈവസ്നേഹ അനുഭവത്തിന്റെ നേർസാക്ഷ്യമാണ് റോസറി നവീനയുടെ വിജയം’ എന്ന് വാളയാർ ഇടവക വികാരിയും സുൽത്താൻപെട്ട് വികാരി ജനറലുമായ മോൺ. മദലായ് മുത്തു പറഞ്ഞു.

ഗുജറാത്തിലെ ഗാന്ധിനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ സയൻസ് ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിലാണ് റോസറി നവീന ഗവേഷണം നടത്തിയത്. യൂണിവേഴ്സിറ്റിയിലെ ഒന്നാം റാങ്കുകാരിയായ റോസറി, യൂണിവേഴ്സിറ്റിയിൽ വച്ച് നടത്തപ്പെട്ട ചടങ്ങിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്നും ഗോൾഡ് മെഡൽ സ്വീകരിച്ചത്.

വാളയാർ ചന്ദ്രാപുരത്ത് പരേതനായ ശെൽവന്റെയും കാർമൽ ആലീസ് സെലിന്റെയും മകളാണ് നവീന.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker