Kerala

സേക്രഡ് മ്യൂസിക്ക് ചാനലിന് ആശംസകളുമായി ഫ്രാൻസിസ് പാപ്പായുടെ ആരാധനാക്രമ ശുശ്രൂഷകളുടെ തലവൻ

ഗ്രിഗോറിയൻ ചാന്റും ക്ലാസിക്കൽ പോളി ഫോനിയും മാതൃകകളാക്കി, വിശുദ്ധ കുർബാനയുടെ ചൈതന്യം ഉൾക്കൊണ്ട്കൊണ്ട്, ഓരോ കാലത്തിനും സംസ്കാരത്തിനും യോജിച്ച ആരാധനാക്രമസംഗീത ശൈലി രൂപപ്പെടേണ്ടതാണ്...

സ്വന്തം ലേഖകൻ

റോം: കേരള സഭയിലെ ആരാധനക്രമ ഗാനരംഗത്ത് നവപാത തെളിച്ച യൂട്യൂബ് ചാനലാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ ആരാധനാക്രമ വിഭാഗം അവതരിപ്പിച്ചിരിക്കുന്ന സേക്രഡ് മ്യൂസിക് ചാനൽ. ആ ചാനലിനെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആശംസകളർപ്പിച്ചിരിക്കുകയാണ് വത്തിക്കാനിൽ നിന്ന് ഫ്രാൻസിസ് പാപ്പായുടെ ആരാധനാക്രമ ശുശ്രൂഷകളുടെ തലവൻ മോൺ. ഗുയിദോ മരീനി. സെക്രഡ് മ്യൂസിക്ക് ചാനലിന് വേണ്ടി നൽകിയ വീഡിയോയിലൂടെയാണ് ആശംസകളറിയിച്ചിരിക്കുന്നത്.

“ആരാധനക്രമ ഗാനങ്ങൾ പ്രാർത്ഥിക്കുന്ന ഒരു ഹൃദയത്തിൽ നിന്ന് ഒഴുകി വരികയും, ഒപ്പം ആഴമേറിയതും സത്യസന്ധവുമായ ഒരു പ്രാർത്ഥനയിലേക്ക് ഒരാളെ നയിക്കുകയും ചെയ്യുമ്പോൾ, അത് ജീവിതത്തെ സ്പർശിക്കുകയും നവീകരിക്കുകയും ചെയ്യുന്നു”വെന്ന മോൺ.ഗുയിദോ മരീനിയുടെ വാക്കുകൾ ആരാധനാക്രമ ഗാനസംഗീതത്തിനും, ഗാനങ്ങളുടെ സൃഷ്ടാക്കൾക്കും, വിശ്വാസികൾക്കും ദിശാസൂചിയാവുകയാണ്.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ “ദൈവീക രഹസ്യങ്ങളുടെ സൗന്ദര്യത്തെ കണ്ടുമുട്ടാനായി” വിശ്വാസികളെ ലിറ്റർജിക്ക് അകത്തും പുറത്തും സഹായിക്കേണ്ടവയും, “അനുഷ്ഠിക്കപ്പെടുന്ന ക്രിസ്തു രഹസ്യങ്ങളുടെ വ്യാഖ്യാനവും” അകേണ്ടവയാണ് ആരാധനക്രമഗാനങ്ങൾ. ആരാധനാക്രമ ഗാനങ്ങളെ വ്യക്തമായി നിർവചിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഗാനരചയിതാക്കൾക്കും സംഗീത സംവിധായകർക്കും വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിക്കുന്നത് എന്നതിൽ സംശയമില്ല.

വിശുദ്ധ അഗസ്റ്റിനെ അനുസ്മരിച്ച് “പാട്ടിനൊപ്പം ഹൃദയംകൊണ്ട് യാത്ര ചെയ്യാൻ” വിശ്വാസികളെ ഓർമിപ്പിക്കുന്ന മോൺസിഞ്ഞോർ ആരാധനാക്രമ സംഗീതത്തിന്റെ പുതിയ ആത്മീയ തലങ്ങളെ വിശ്വാസികൾക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. “ഗ്രിഗോറിയൻ ചാന്റും ക്ലാസിക്കൽ പോളി ഫോനിയും മാതൃകകളാക്കി, വിശുദ്ധ കുർബാനയുടെ ചൈതന്യം ഉൾക്കൊണ്ട്കൊണ്ട്, ഓരോ കാലത്തിനും സംസ്കാരത്തിനും യോജിച്ച ആരാധനാക്രമസംഗീത ശൈലി രൂപപ്പെടേണ്ടതാണ്” എന്ന അദ്ദേഹത്തിന്റെ ആഹ്വാനം ‘ഭക്തിഗാനങ്ങളുടെ പ്രളയം’ അനുഭവപ്പെടുന്ന ഇക്കാലത്ത് ഗൗരവം അർഹിക്കുന്നതാണ്.

ആരാധനാക്രമ പൈതൃകവും, അതിന്റെ നിഷ്ഠകളും മുൻനിർത്തി ഗായകസംഘങ്ങൾക്കും വിശ്വാസ സമൂഹത്തിനും ഉൾക്കാഴ്ചകൾ നൽകുന്ന സേക്രഡ് മ്യൂസിക് ചാനൽ; മികച്ച ആരാധനക്രമ ഗാനങ്ങൾ കോറൽ വേർഷനായി ഓൺലൈൻ സ്ക്രീനിൽ എത്തിക്കുന്നുണ്ട്. ഒപ്പം അതിന്റെ ട്യൂട്ടോറിയൽ വീഡിയോകൾ, ഉന്നത ശീർഷരായ ക്രിസ്ത്യൻ സംഗീത സംവിധായകർ, ഗാനരചയിതാക്കൾ, എന്നിവരുടെ നിരീക്ഷണങ്ങൾ അവയിലൂടെ ലഭിക്കുന്ന പരിശീലന സാധ്യതകൾ എന്നിവ ഉപയോഗപ്പെടുത്തുന്ന ചാനലാണ് സേക്രഡ് മ്യൂസിക് ചാനൽ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker