Vatican

സേവനത്തിൽ അനിവാര്യതയില്ല സമയമെത്തുമ്പോൾ വിരമിക്കണം

സേവനത്തിൽ അനിവാര്യതയില്ല സമയമെത്തുമ്പോൾ വിരമിക്കണം

വത്തിക്കാന്‍ സിറ്റി: സഭാ സേവനത്തിൽനിന്നും വിരമിക്കുന്നതിനെക്കുറിച്ച് ഫ്രാൻസിസ് പപ്പാ സ്വാധികാര പ്രബോധനം (Motu Proprio) പ്രസിദ്ധപ്പെടുത്തി.

ഫെബ്രുവരി 15-‍Ɔ൦ തിയതി വ്യാഴാഴ്ചയാണ് “Imparare a Congendarsi” = Learning to take leave “സ്ഥാനത്യാഗം ചെയ്യാൻ പഠിക്കണം” എന്ന പ്രബോധനം പുറത്തുവിട്ടത്.
ഒരു സഭാശുശ്രൂഷയുടെ അല്ലെങ്കിൽ സഭയിലെ ഉദ്യോഗത്തിന്‍റെ അന്ത്യം അതിൽത്തന്നെ ഉൾച്ചേർന്നിരിക്കുന്നു. ഔദ്യോഗിക പദവിയിൽനിന്നും വിരമിക്കേണ്ടത് അനിവാര്യവും, അതേസമയം വ്യക്തിയുടെ നവമായ സഭാശുശ്രൂഷയ്ക്കുള്ള ലഭ്യതയും തുടക്കവുമായിരിക്കും.
പ്രായപരിധി (75 വയസ്സ്) എത്തുമ്പോൾ വിരമിക്കുന്നതിനും, ചിലപ്പോൾ പ്രായപരിധിയെത്തിയിട്ടും ശുശ്രൂഷാകാലം നീട്ടിക്കിട്ടുമ്പോൾ അത് ഏറ്റെടുത്ത് സേവനം തുടരുന്നതിലും അതിനോട് ശരിയായ മനോഭാവം പുലർത്തേണ്ടതാണ്.

ദൈവത്തിന്‍റെ മുൻപിലും സഭയിലും ആരും സേവനത്തിൽ അനിവാര്യരല്ല, എന്ന എളിയ മനോഭാവത്തോടെ ഉദ്യോഗത്തിൽ നിന്നും വിരമിക്കാൻ സന്നദ്ധരാകേണ്ടതാണ്. അങ്ങനെ ഈ മാറ്റം തുറവിയോടും സമാധാനപൂർണ്ണമായും ആത്മവിശ്വാസത്തോടുംകൂടെ ഉൾക്കൊള്ളാൻ വ്യക്തിക്കു സാധിക്കും. മറിച്ചാണെങ്കിൽ മാറ്റം വേദനാജനകവും സംഘർഷപൂർണ്ണവുമാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ വിരമിക്കേണ്ടവർ പ്രാർത്ഥനാപൂർവ്വം തങ്ങളുടെ പുതിയ ജീവിതാവസ്ഥയ്ക്കായി ഒരുങ്ങണമെന്ന് ഓർപ്പിക്കുന്നു.

പ്രാർത്ഥനയിലും പഠനത്തിലും ചെറിയ അജപാലനശുശ്രൂഷയിലും ശിഷ്ടകാലം അവർക്ക് ചെലവഴിക്കാൻ സാധിക്കണം.

ഇനി, പ്രായപരിധിയെത്തിയിട്ടും സേവനകാലം നീട്ടിക്കിട്ടുന്നവർ വ്യക്തിഗത പദ്ധതികൾ ഔദാര്യത്തോടെ മാറ്റിവച്ച് ശുശ്രൂഷ തുടരാനുള്ള സന്നദ്ധത പ്രകടമാക്കേണ്ടതാണ്. എന്നാൽ നീട്ടിക്കിട്ടിയാൽ വലിയ അവകാശമായിട്ടോ വിശേഷാധികാരമായിട്ടോ കാണരുത്. അത് മുൻസേവനത്തിനുള്ള വർദ്ധിച്ച അംഗീകാരമായോ പാരിതോഷികമായോ ഒരിക്കലും കാണരുത്. സഭയുടെ പൊതുനന്മയും പ്രത്യേക സാഹചര്യവും ആവശ്യങ്ങളുമാണ്

പ്രായപരിധിക്കപ്പുറവുമുള്ള സേവനം ആവശ്യപ്പെടുന്നതിന് കാരണമാകുന്നത്. ഈ തീരുമാനം സ്വയംപ്രേരിതമല്ല, സഭാഭരണം അല്ലെങ്കിൽ സഭാശുശ്രൂഷയുടെ കാര്യക്ഷമത ആവശ്യപ്പെടുന്നതാണ്. അതിനാൽ സഭയുടെയും സ്ഥാപനത്തിന്‍റെയും നന്മ കണക്കിലെടുത്ത് കരുതലുള്ള വിവേകത്തോടെയും, ഉചിതമായ വിവേചനത്തോടെയും ബന്ധപ്പെട്ടവർ ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടതാണ്. ഈ അഭ്യർത്ഥനയോടെയാണ് ഫ്രാൻസിസ് പാപ്പാ സഭാശുശ്രൂഷയെ സംബന്ധിച്ച നവമായ പ്രബോധനം ഉപസംഹരിച്ചിരിക്കുന്നത്.

ഫാ.വില്ല്യം നെല്ലിക്കല്‍ (വത്തിക്കാന്‍ റേഡിയോസ്‌)

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker