World

സ്വവർഗ്ഗ വിവാഹം വഴിപിഴച്ച ലൈംഗിക വൈകല്യം; സ്ലൊവേക്ക്യായിലെ മെത്രാന്‍ സംഘം കോടതിയിൽ

സ്വവർഗ്ഗ വിവാഹം വഴിപിഴച്ച ലൈംഗിക വൈകല്യം; സ്ലൊവേക്ക്യായിലെ മെത്രാന്‍ സംഘം കോടതിയിൽ

ഫാ. വില്യം നെല്ലിക്കൽ

റോം: സ്ത്രീയും പുരുഷനും ഒന്നുചേരുന്ന അഭേദ്യമായ വൈവാഹിക ബന്ധത്തിലെ പ്രകൃതിനിയമത്തെ തച്ചുടയ്ക്കുകയും, വിവാഹാന്തസ്സിന്‍റെ അന്യൂനതയെ തരംതാഴ്ത്തുകയും ചെയ്യുന്ന സ്വവർഗ്ഗവിവാഹം വഴിപിഴച്ച ലൈംഗിക വൈകല്യമെന്നാണ് സ്ലൊവേക്യായിലെ കത്തോലിക്കാ സഭ ഹർജിയിലൂടെ വെല്ലുവിളിക്കുന്നത്. മനുഷ്യന്‍റെ സാംസ്ക്കാകരികവും മതപരവും മാനവികവുമായി പൈതൃകവും, അനിഷേധ്യമായ സ്വാതന്ത്ര്യം, ജനാധിപത്യം, സമത്വം, നിയമക്രമം എന്നീ മൂല്യങ്ങളും അതിലംഘിക്കുന്നതാണ് സ്വവർഗ്ഗ വിവാഹമെന്ന് ദേശീയ സഭയക്കുവേണ്ടി ആർച്ചുബിഷപ്പ് സ്വലൻസ്ക്കി ഹർജയിലൂടെ വ്യക്തമാക്കുന്നു.

സ്വവർഗ്ഗവിവാഹം നിയമപരമാക്കാനുള്ള രാഷ്ട്രീയവും വ്യക്തിപരവുമായ നീക്കത്തിനെതിരെയാണ് യൂറോപ്യൻ യൂണിയൻ കോടതിയിൽ ഹർജി സമർപ്പിച്ചത്.

സ്ത്രീ-പുരുഷന്മാരുടെ ആജീവനാന്തം നിലനിൽക്കേണ്ട പാവനമായ ബന്ധത്തിന്‍റെയും, ലോകം ​​അംഗീകരിക്കുന്ന വിവാഹാന്തസ്സിന്‍റെ പ്രകൃതിനിയമത്തെയും, ആഗോള നിയമസാധുതയെയും ഉദ്ധരിച്ചുകൊണ്ടാണ് സ്വവർഗ്ഗവിവാഹത്തിനായി ഏതാനും വ്യക്തികൾ മുന്നോട്ടുവയ്ക്കുന്ന അപേക്ഷയെ മെത്രാൻസംഘം എതിർക്കുന്നത്.

മാനവരാശിയുടെ പ്രത്യുല്പാദന ജീവിതക്രമത്തെയും, ജീവന്‍റെ നിലനില്പിനെയും സംരക്ഷണത്തെയും സന്ധാരണത്തെയും തടസ്സപ്പെടുത്തുന്ന സ്വവർഗ്ഗവിവാഹം സാമൂഹത്തിന്‍റെ നിരുത്തരവാദിത്വപരമായ ധാർമ്മിക അധഃപതനവും,  മാനവികതയുടെ സമഗ്രപുരോഗതിയെ തടസ്സപ്പെടുത്തുന്ന വഴിപിഴച്ച ലൈംഗിക വൈകല്യവുമാണെന്ന് കോടതയിൽ സമർപ്പിച്ച ഹർജിയിൽ കുറ്റപ്പെടുത്തുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker