Kerala

സ​ർ​വ​നാ​ശം വി​ത​ച്ച് ഓഖി കടന്നു പോയിട്ട് ഒരുവർഷമാവുന്നു; കൈയും മെയ്യും മറന്ന് ആശ്രയമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത

സ​ർ​വ​നാ​ശം വി​ത​ച്ച് ഓഖി കടന്നു പോയിട്ട് ഒരുവർഷമാവുന്നു; കൈയും മെയ്യും മറന്ന് ആശ്രയമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തെ​ക്ക​ൻ കേ​ര​ള​ത്തി​ന്റെ തീ​ര​ങ്ങ​ളി​ൽ സ​ർ​വ​നാ​ശം വി​ത​ച്ച് കടന്നു പോയ ഓഖി കവർന്നെടുത്തത്, തിരുവനന്തപുരം അതിരൂപതയിൽ, തമിഴ്‌നാട്ടിലെ തുത്തൂര്‍ മുതല്‍ തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് വരെ 288 ജീവനുകളെയാണ്. എന്നാൽ, ദുരന്തത്തില്‍ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ടിട്ടും വിവിധ രോഗപീഡകളുമായി കഴിയുന്നവർ നിരവധിയാണ്.
ഇവർക്കെല്ലാം ആശ്വാസവുമായി ആദ്യമെത്തിയത് തിരുവനന്തപുരം ലത്തീന്‍ അതിരൂപത തന്നെയായിരുന്നു.

ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങളെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരുന്നതിനായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത നടത്തിയ ഹ്രസ്വവും ദീർഘവുമായ പദ്ധതികൾ നിരവധിയാണ്.

1) അഞ്ചു വര്‍ഷം നീളുന്ന വിപുലമായ പുന:രധിവാസ പദ്ധതിക്ക് രൂപം നല്കി. അതിരൂപതയുടേതായ നിലയ്ക്കും സര്‍ക്കാര്‍ സഹായത്തോടെയുമുള്ള പദ്ധതികളാണ് വിഭാവനം ചെയ്തത്.

2) 100 കോടി രൂപയുടെ ഓഖി പുന:രധിവാസ പദ്ധതികള്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം പ്രഖ്യാപിച്ചു. വിദേശത്തും നാട്ടിലുമുള്ള സുമനസുകളുടെ സഹായം പ്രതീക്ഷിച്ചു കൊണ്ടാണ് ഈ പദ്ധതികള്‍ക്കു രൂപം നല്‍കിയത്.

3) ഓഖി പദ്ധതി നടപ്പിലാക്കുന്നതിനായി അതിരൂപതാ ആസ്ഥാനത്ത് വിപുലമായ ഓഫീസ് സംവിധാനത്തിനു രൂപം നല്കി.

4) ആര്‍ച്ച്ബിഷപ് രക്ഷാധികാരിയും, ഫാ. തിയോഡേഷ്യസ് ഡിക്രൂസ് കൺവീനറുമായ ഭരണ സമിതിയാണ് പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത്.

5) ഭരണ സമിതിയ്ക്ക് കീഴില്‍ ഒന്പത് ഉപസമിതികൾക്കും രൂപം നല്കിയിട്ടുണ്ടായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യം, കുടുംബം, തൊഴില്‍ തുടങ്ങിയ വിവിധ രംഗങ്ങള്‍ക്കായാണ് ഉപസമിതികള്‍. താഴേത്തട്ടിലെത്തുന്ന ആനിമേറ്റര്‍മാര്‍ വരെയുള്ള ഈ സമിതി, ഇടവകതലത്തില്‍ വരെ സജീവമായി യഥാര്‍ഥ ദുരന്തബാധിതരെ കണ്ടെത്തൽ എളുപ്പമാക്കുന്നു.

6) “സാന്ത്വനം മംഗല്യം” – സാന്ത്വനം മംഗല്യ സഹായ നിധി, “കരുണാമയൻ” – അവശതയനുഭവിക്കുന്നവർക്ക് കൈത്താങ്, “ഫാമിലി ഹെല്പ് ലൈൻ”, “കൗൺസിലിംഗ് സേവനം” തുടങ്ങിയ പദ്ധതികൾക്ക് രൂപം കൊടുത്തു.

7) ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസസഹായം, ഭവന നിര്‍മാണ പദ്ധതി, ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റവരുടെ ചികിത്സയും അവരുടെ കുടുംബങ്ങള്‍ക്കു വേണ്ട അടിയന്തര സഹായവും, മാനസികാഘാതത്തില്‍ പെട്ടവര്‍ക്കു തുടര്‍ച്ചയായ കൗണ്സാലിംഗും പദ്ധതിയുടെ ഭാഗമാണ്.

ഓഖി ദുരന്തത്തിന് ഒരു വയസാവുമ്പോൾ അതിരൂപതയുടെ നേതൃത്വത്തില്‍ പൂർത്തിയാക്കുകയും, ദീര്ഘകാലാടിസ്ഥാനത്തിൽ ഇപ്പോഴും തുടരുന്ന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തൽ ഇങ്ങനെ:

1) ഓഖി ദുരന്തത്തില്‍പെട്ടവരുടെ മക്കളുടെ തുടര്‍വിദ്യാഭ്യാസ പദ്ധതിയിൽ ഇതുവരെ 59 വിദ്യാര്‍ഥികള്‍ക്കു സഹായം നല്കിവരുന്നു. കൂടാതെ, പഠനോപകരണ വിതരണം, പരിശീലന പരിപാടികള്‍ തുടങ്ങിയവ നടത്തിവരുന്നു.

2) ദുരന്തത്തില്‍ മരണമടയുകയോ കാണാതാകുകയോ ചെയ്ത 288 പേരുടെ കുടുംബങ്ങൾക്കും അടിയന്തര ധനസഹായം നൽകി.

3) ഓഖി ദുരന്തബാധിത കുടുംബങ്ങളിലെ പെൺമക്കളുടെ വിവാഹത്തിനു വേണ്ട ധനസഹായം നൽകി വരുന്നു.

4) “സേവ് എ ഫാമിലി” പദ്ധതിയില്‍ 200 കുടുംബങ്ങളെ അംഗങ്ങളാക്കി സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു.

5) “സേവ് എ ഫാമിലി” പദ്ധതിയുടെ ഭാഗമായി 198 കുടുംബങ്ങള്‍ക്ക് ഓഖി ദുരിതാശ്വാസ ഫണ്ടില്‍നിന്ന് മാസം 1000 രൂപ വീതം സ്വയം തൊഴില്‍ കണ്ടെത്താന്‍ സഹായം നൽകി വരുന്നു.

6) ഭവനരഹിതരായവര്‍ക്ക് ഭവനവും സ്ഥലവും കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

7) 60 ഭവനങ്ങളുടെ നിർമ്മാണം പൂര്‍ത്തിയായി വരുന്നു. ഇതിൽ തുത്തൂരില്‍ 30, തിരുവനന്തപുരത്ത് 30 വീടുകളുടെയും നിര്‍മാണമാണ് നടക്കുന്നത്.

8) ദുരന്തത്തില്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തവരുടെ ആശ്രിതര്‍ക്കു നല്‍കേണ്ട തൊഴില്‍ സംബന്ധിച്ച് സമ്മതപത്രം തയാറാക്കി സംസ്ഥാന സര്‍ക്കാരിൽ സമർപ്പിച്ചു.

9) ദുരന്തത്തില്‍നിന്നു പരിക്കുകളോടെ രക്ഷപ്പെട്ടു വന്നവര്‍ക്ക് സൗജന്യ ചികിത്സയും, ഇന്‍ഷ്വറന്‍സ് കാര്‍ഡും കൂടാതെ അടിയന്തര സാന്പത്തികസഹായവും നൽകി.

10) നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ മൂന്നു പേര്‍ക്ക് തൊഴില്‍ നല്കി. ഒഴിവു വരുന്ന മുറയ്ക്ക് അര്‍ഹരായവരെ നിയമിക്കാന്‍ നടപടി സ്വീകരിച്ചു.

11) പുന:രധിവാസവുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതി തയാറാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നൽകുകയും അവ അംഗീകരിച്ചു നടപ്പിലാക്കാന്‍ വേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

12) ഓഖി ഫണ്ടായി അതിരൂപത ഇതുവരെ ആകെ സമാഹരിച്ചത് 8,14,20,506 രൂപയാണ്. ഇതിൽ നിന്ന് ഇതിനകം ചെലവഴിച്ചത് 7,55,76,256 രൂപയും.

കത്തോലിക്കാ സഭ എന്തു ചെയ്യുന്നു, എന്തു ചെയ്തു എന്ന് മനഃപൂർവ്വം വിമർശിക്കുവാൻ ചോദ്യങ്ങൾ ഉയർത്തുന്നവർക്കുള്ള ഉത്തരമല്ല ഈ വിലയിരുത്തൽ, മറിച്ച് കത്തോലിക്കാ സഭ എന്നും എപ്പോഴും കഷ്‌ടതയനുഭവിക്കുന്നവരുടെയും വേദനിക്കുന്നവരുടെയും പക്ഷത്താണ് എന്നും, അങ്ങനെയായിരിക്കും എന്നുള്ളത്തിന്റെ അടയാളമാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker