Kerala

അഭിവന്ദ്യ പിതാക്കന്മാർക്ക് മരുതിമൂട് സെന്റ് ജൂഡ് ദേവാലയത്തിൽ സ്വീകരണം നൽകി

സ്വന്തം ലേഖകൻ

പുനലൂർ: കേരള ലത്തീൻ രൂപതകളിൽ നിന്നുള്ള അഭിവന്ദ്യ പിതാക്കന്മാർക്ക് മരുതിമൂട് സെന്റ് ജൂഡ് ദേവാലയത്തിൽ സ്വീകരണം നൽകി. 16, 17 തിയതികളില്‍ പുനലൂര്‍ രൂപതയിലെ പത്തനാപുരം സെന്റ് സേവ്യേഴ്‌സ് വിദ്യാനികേതന്‍ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ച കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെ.ആര്‍.എല്‍.സി.സി.) 33-ാമത് ജനറല്‍ അസംബ്ലിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പിതാക്കന്മാർ.

മരുതിമൂട് സെന്റ് ജൂഡ് തീർഥാടന കേന്ദ്രത്തിലെ റെക്ടർ ഫാ. വാസ് സെബാസ്റ്റ്യൻ, ഇടവക വികാരി ഫാ.റോയി സിംസൺ, ആത്മീയ പിതാവ് ഫാ.രാജേഷ് എന്നിവർ പുനലൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ സിൽവസ്റ്റർ പൊന്നുമുത്തന്റെ നേതൃത്വത്തിലാണ് കണ്ണൂർ മുതൽ നെയ്യാറ്റിൻകര വരെയുള്ള രൂപതാ മെത്രാന്മാരെ സ്വീകരിച്ചത്.

മരുതിമൂട് സെന്റ് ജൂഡ് വേണ്ട ഒരുക്കങ്ങളോടെ പിതാക്കന്മാരുടെ വരവ് ആഘോഷമാക്കി മാറ്റി. ഇടവക കൗൺസിലിന്റെയും ഇടവകാംഗങ്ങളുടെയും സ്‌നേഹനിർഭരമായ സ്വീകരണത്തിൽ പിതാക്കന്മാർ വളരെ സന്തോഷത്തോടെ അവരെ അഭിനന്ദിക്കുകയും നന്ദിയർപ്പിക്കുകയും ചെയ്തു.

കേരള ലത്തീന്‍ സഭയുടെ ‘വിദ്യാഭ്യാസ ശുശ്രൂഷ’യാണ് ഈ സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. അതുപോലെ തന്നെ, ആനുകാലിക വിഷയങ്ങളായ പൊതുതിരഞ്ഞെടുപ്പും, സാമ്പത്തിക സംവരണവും, ദലിത് ക്രൈസ്തവരുടെ സംവരണവും, കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് സംവരണവും, കെ.ആര്‍.എല്‍.സി.ബി.സി. മീഡിയാ കമ്മീഷന്റെയും അല്മായ കമ്മീഷന്റെയും പ്രവര്‍ത്തനങ്ങളും, കെ.ആര്‍.എല്‍.സി.സി. വിദ്യാഭ്യാസ പാക്കേജിന്റെ പുരോഗതിയും, യുവജന കമ്മീഷന്‍ യൂത്ത് സര്‍വേയും, വിലയിരുത്തും. അതുപോലെതന്നെ, രാഷ്ട്രീയകാര്യ സമിതി പ്രമേയ ചര്‍ച്ചയും ഉണ്ടാകും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker