Kerala

ആലപ്പുഴ രൂപതക്ക് ഒരു നവ വൈദീകൻ; തിരുപ്പട്ടസ്വീകരണം ഭൗതീക ആഘോഷങ്ങളില്ലാതെ

ഒരു പുരോഹിതൻ ദൈവവചനത്തിന്റെ നിക്ഷേപപാത്രമാണ്...

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപതക്ക് ഒരു വൈദീകൻ കൂടി. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ.ജെയിംസ് ആനാപറമ്പിലിന്റെ കൈവയ്‌പ്പ് ശുശ്രൂഷയിലെ ഡീക്കൻ ജോർജ് ജോസഫ് ഇരട്ടപുളിക്കൽ തിരുപട്ടം സ്വീകരിച്ചു. ഹെൽത്ത്‌ പ്രോട്ടോകാൾ പൂർണ്ണമായും പാലിച്ചു കൊണ്ട് നടന്ന തിരുപ്പട്ട സ്വീകരണ ദിവ്യബലിയിൽ ആലപ്പുഴ രൂപത വികാരി ജനറൽ മോൺ.പയസ്‌ ആറാട്ട്കുളം, രൂപത ലിറ്റർജി കമ്മീഷൻ ഡയറക്ടർ ഫാ.ഫ്രാൻസിസ് കൊടിയനാട്, കത്തീഡ്രൽ വികാരി ഫാ.സ്റ്റാൻലി പുളിമൂട്ടുപറമ്പിൽ എന്നിവർ സഹകാർമ്മീകരായി.

ദീർഘകാലത്തെ പ്രാർത്ഥനയുടെയും വിചിന്തത്തിന്റെയും ഒടുവിലാണ് ഈ മുഹൂർത്തം വന്നണയുന്നതെന്നും, രണ്ട് വിലപ്പെട്ട സമ്മാനങ്ങൾ ഈ പൗരോഹിത്യ സ്വീകരണവേളയിൽ ദൈവ പിതാവ് ഒരു പുരോഹിതന് നൽകുന്നുണ്ടെന്നും പിതാവ് വചന സന്ദേശത്തിൽ പറഞ്ഞു. ആദ്യത്തെ സമ്മാനം അധരങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന വാക്കുകളാണ്. അതിനാൽ ഒരു പുരോഹിതൻ ദൈവവചനത്തിന്റെ നിക്ഷേപപാത്രമാണെന്ന് അവനറിയണം, എന്തുകൊണ്ട് ദൈവം നമ്മുടെ അധരങ്ങളിൽ ദൈവവചനം നിക്ഷേപിച്ചിരിക്കുന്നുവെന്നും അറിയണം. ദൈവവചനം ദൈവജനത്തിന്റെ ഭക്ഷണമാണ്, അത് ഒരിക്കലും പുസ്തകത്തിൽ ഇരുന്നാൽ പോരാ, അതെടുത്തു ഭക്ഷിക്കേണ്ടതാണ്. അത് ഊർജമായി നമ്മുടെ തന്നെ ശരീരത്തിന്റെ ഭാഗമായി തീരണം, അങ്ങനെ ഊർജമായി തീരുന്ന വചനമാണ് നാം ദൈവജനത്തിന് വിളമ്പി കൊടുക്കുന്നത്. പുരോഹിതൻ എന്ന നിലയിൽ ഞാൻ തന്നെയാണ് ദൈവവചനത്തിന്റെ നിക്ഷേപപാത്രം എന്ന തിരിച്ചറിവ് എപ്പോഴു ഉണ്ടാവണം. രണ്ടാമതായി, പുരോഹിതൻ മുകളിൽനിന്ന് ഇറക്കപ്പെട്ട മാലാഖയല്ല. പുരോഹിതൻ ദൈവജനത്തിന്റെ ഇടയനാണ്, അതോടൊപ്പം സംരക്ഷകനുമാണ്. നല്ല ഇടയനായ ഈശോയുടെ മാതൃക ഹൃദയത്തിൽ സൂക്ഷിക്കുക പിതാവ് ഉദ്‌ബോധിപ്പിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker