Vatican

ആവൃതികളില്‍ മൗനമായി പ്രാര്‍ത്ഥിക്കുന്ന സമര്‍പ്പിതരെ സമൂഹം സഹായിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പായുടെ അഭ്യർഥന

ആവൃതികളില്‍ മൗനമായി പ്രാര്‍ത്ഥിക്കുന്ന സമര്‍പ്പിതരെ സമൂഹം സഹായിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പായുടെ അഭ്യർഥന

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: ആവൃതികളില്‍ മൗനമായി പ്രാര്‍ത്ഥിക്കുന്ന സമര്‍പ്പിതരുടെ ജീവിതത്തിന് ദൈവത്തിന് നന്ദിപറയുകയും സമൂഹം അവരെ സഹായിക്കുകയും വേണമെന്നത് ഫ്രാന്‍സിസ് പാപ്പാ. സമര്‍പ്പിതരുടെ ദിനത്തിന് വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് പാപ്പാ ഈ അഭ്യര്‍ത്ഥന നടത്തിയത്.

പരിശുദ്ധ കന്യകാമറിയത്തിന്‍റെ സമര്‍പ്പണത്തിന്‍റെ സ്മരണാദിനം, ആവൃതിയില്‍ മൗനമായി പ്രാര്‍ത്ഥിക്കുന്ന സമര്‍പ്പിതരുടെ ദിനമായിട്ടാണ് “Day pro Orantibus” സഭ ആചരിക്കുന്നത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ആശ്രമങ്ങളിലും ആവൃതികളിലും മൗനപ്രാര്‍ത്ഥനയിലൂടെ ഏകാന്തജീവിതം നയിക്കുന്നവര്‍ ദൈവസന്നിധിയില്‍ ലോകത്തിനായി കരങ്ങള്‍കൂപ്പുന്നവരാണെന്നും, അതിനാല്‍ ഈ സമൂഹങ്ങളെ മറക്കരുതെന്നും, സഭയുടെ ആകമാനം സ്നേഹവും സാമീപ്യവും, സാധിക്കുന്നത്ര ഭൗതിക സഹായങ്ങളും അവര്‍ക്കു നല്കണമെന്നും വത്തിക്കാനില്‍ തന്നെ ശ്രവിക്കാനെത്തിയ ആയിരങ്ങളോടും ലോകത്തോടുമായി ഫ്രാന്‍സിസ് പാപ്പാ അഭ്യര്‍ത്ഥിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker