Kerala

ഇടവക, ബി.സി.സി. സംവിധാനങ്ങളെ ക്രിയാത്മകമായി ഉപയോഗിച്ചാൽ കേരളത്തിലെ ശക്തമായ സമുദായങ്ങളിൽ ഒന്നായി ലത്തീന്‍ സമുദായത്തെ മാറ്റാന്‍ സാധിക്കും; ഡോ.നിർമ്മൽ ഔസേപ്പച്ചൻ

സാമൂഹ്യപരമായി ലത്തീന്‍ സമുദായത്തിന് ഉയര്‍ച്ച ഉണ്ടാകണമെങ്കില്‍, സമൂഹത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം

ജോസ് മാർട്ടിൻ

ആലപ്പുഴ: ഇടവക, ബി.സി.സി. സംവിധാനങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിക്കുകയാണെങ്ങില്‍ ഇരുപതു വര്‍ഷങ്ങള്‍ക്കപ്പുറം കേരളത്തിലെ ഏറ്റവും ശക്തമായ സമുദായങ്ങളിൽ ഒന്നായി ലത്തീന്‍ സമുദായത്തെ മാറ്റാന്‍ സാധിക്കുമെന്ന്, ആലപ്പുഴ രൂപതയുടെ ചരിത്രത്തിലാദ്യമായി സിവിൽ സർവീസ് പരീക്ഷയിൽ 329-Ɔο റാങ്കു നേടി വിജയിച്ച ആലപ്പുഴ തുമ്പോളി ഇടവകാംഗമായ ഡോ.നിർമ്മൽ ഔസേപ്പച്ചൻ. കാത്തലിക് വോക്സ് ഓൺലൈനു നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം, സഭയെന്ന ചട്ടക്കൂടിനകത്ത് നിൽക്കുമ്പോൾ, മുകള്‍ത്തട്ട് മുതല്‍ താഴെതട്ട് വരെ നല്ല നിയത്രണം നമുക്ക് ലഭിക്കുന്നു. ഈ നിയത്രണം കൃത്യതയോടെ ഉപയോഗിച്ചുള്ള സ്വഭാവരൂപീകരണം വളരെഏറെ സാധ്യവുമാണ്. അതുപോലെ, ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ മതബോധനമുണ്ട്. പന്ത്രണ്ട് വര്‍ഷം മതബോധനം പഠിച്ചതിനു ശേഷം നമ്മുടെ കുട്ടികളിൽ സ്വഭാവം രൂപീകരണം വേണ്ട രീതിയിൽ സംഭവിക്കുന്നില്ല എങ്കില്‍ ഈ സിസ്റ്റത്തിന്റെ വലിയ പരാധീനതയായി തന്നെ കാണേണ്ടിവരുമെന്നും ഡോ.നിർമ്മൽ പറയുന്നു. ഒരു പക്ഷേ, ലോകത്തിലെ ‘സ്ട്രക്ച്ചെര്‍ ടു സിസ്റ്റം’ ഉള്ള ഒരു ഓര്‍ഗനൈസേഷന്‍ ആണ് കത്തോലിക്കാസഭ എന്നുതന്നെ പറയാം. എന്നിട്ടും, നമ്മുടെ കുഞ്ഞുങ്ങളെ നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ രൂപപ്പെടുത്താൻ പറ്റുന്നില്ല എങ്കില്‍ നമ്മുടെ പരിശ്രമത്തിന്റെ പിഴവാണ് എന്ന് പറയേണ്ടി വരും അദ്ദേഹം കൂടിച്ചുചേർത്തു.

സാമൂഹ്യപരമായി ലത്തീന്‍ സമുദായത്തിന് ഉയര്‍ച്ച ഉണ്ടാകണമെങ്കില്‍, സമൂഹത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തി, മുന്‍ഗണകൊടുക്കേണ്ട മേഖല ഏതാണെന്ന് കണ്ടത്തി, അതിന് പ്രാധാന്യം കൊടുക്കണം. നമ്മുടേത്, നല്ലൊരുശദമാനവും മത്സ്യമേഖലയുമായി ബന്ധപ്പെട്ട, സാമ്പത്തികമായി വളരെയധികം പിന്നോക്കം നില്‍ക്കുന്ന സമൂഹമാണ്. എങ്കിലും, തങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളുടെയും ഇടയിൽനിന്നും അടുത്ത തലമുറയ്ക്ക് എത്രത്തോളം നല്ല വിദ്യാഭ്യാസം കൊടുക്കാൻ സാധിക്കുമോ അത് നൽകണം.

പ്രൈമറി തലങ്ങളിൽ ലഭിക്കുന്ന വിദ്യാഭ്യാസ ഗുണമേന്മയുടെ തുടർച്ച ഇല്ലാതെപോകുന്നത് സമൂഹത്തിന്റെ ഉന്നത മേഖലകളിൽ എത്തപ്പെടേണ്ടതിനെ പിന്നോട്ട് വലിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. അതിനാൽ, ഈ അവസ്ഥയെ മറികടക്കുന്ന ഒരു സിസ്റ്റം മറ്റു സഭകളിലെ പോലെ ലത്തീന്‍സഭക്കും ഉണ്ടായേ തീരൂ. പത്തിരുപതു ലക്ഷത്തോളമുള്ള ഒരു സമൂഹം വളരെയധികം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. നീറ്റിന്റെ ഒക്കെ റിസള്‍ട്ട് വരുമ്പോള്‍ ഏറ്റവും പിന്നോക്കമായിട്ടുള്ള റാങ്ങ് നേടുന്ന ഒരു സമൂഹമായി മാറുന്നുണ്ട്. ഒരു സാമൂഹിക വിപ്ലവം തന്നെ ലത്തീന്‍ സമുദായത്തില്‍ ഉണ്ടായെങ്ങില്‍ മാത്രമേ നമുക്ക് പിടിച്ചുകയറാൻ പറ്റുകയുള്ളൂ.

വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിലേക്ക് ഭരണമേഖലകളിലേക്ക് ലത്തീന്‍സമുദായത്തില്‍ നിന്നുള്ള ആളുകള്‍ കടന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഡോ.നിർമ്മൽ പറയുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker