Public Opinion

ഒരു കാർട്ടൂൺ കാഴ്ച: ബുദ്ധിജീവി വിലയിരുത്തലും യാഥാർത്ഥ്യവും

മാർട്ടിൻ ആന്റണി

ജർമൻ ചിന്തകനായ Ludwig Wittgenstein ന്റെ Philosophical Investigations എന്ന പുസ്തകത്തിൻറെ പതിനൊന്നാം അധ്യായത്തിൽ ‘seeing’ ന്റെയും ‘seeing as’ ന്റെയും വ്യത്യാസത്തെക്കുറിച്ച് രസകരമായി പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: കാണുക എന്ന കേവല പ്രക്രിയയിൽ വ്യാഖ്യാനം ആവശ്യമായി വരുന്നില്ല. ഉദാഹരണത്തിന്, ഞാനൊരു ഒരു മുയലിനെ നോക്കി കൊണ്ടിരിക്കുകയാണ്. അപ്പോൾ നിങ്ങളിൽ ഒരുവൻ എന്നോട് ‘നീ എന്തു കാണുന്നു?’ എന്ന് ചോദിക്കുകയാണെങ്കിൽ ഞാൻ ഉത്തരം പറയും, ‘ഒരു മുയലിനെ’. ഇത് seeing ആണ്. ഇനി അതേ ചോദ്യത്തിന് ഉത്തരമായി ഞാൻ ഒരു മുയലിനെ ‘മുയൽ ആയി കാണുന്നു’ എന്ന് പറഞ്ഞാൽ അതിനെ അസംബന്ധം എന്ന് പറയും. പക്ഷേ, സൈക്കോളജിസ്റ്റായ Joseph Jastrow ന്റെ വിഖ്യാതമായ duck/rabbit ന്റെ ചിത്രം കാണിച്ചിട്ട് നീ എന്ത് കാണുന്നു എന്ന് ചോദിച്ചാൽ ഒന്നുകിൽ ‘താറാവിന്റെ തല എന്ന് പറയും’ അല്ലെങ്കിൽ ‘മുയലിന്റെ തല’. ഇത് seeing as ആണ്. എന്തെന്നാൽ ചിത്രത്തിന്റെ മാസ്മരികത കാഴ്ചയെ ലളിതമാക്കുന്നില്ല.

പറഞ്ഞുവരുന്നത് ലളിതമായ കാണലായ seeing-നെ കുറിച്ചല്ല. മറിച്ച് seeing as-നെ കുറിച്ചാണ്. ഒരു ചിത്രരചനയോ, കാർട്ടൂണോ ലളിതമായ seeing-ന്റെ തലത്തിലല്ല കാണേണ്ടത്. അത് വ്യാഖ്യാനം ആവശ്യമായ seeing as-ന്റെ തലത്തിലാണ്.

കുരിശു വരേണ്ട സ്ഥാനത്ത് ഒരു അടിവസ്ത്രം തൂക്കിയിട്ടുള്ള ഒരു ചിത്രം കാണിച്ചിട്ട് നിങ്ങളിൽ ഒരുവൻ എന്നോട് ചോദിക്കുകയാണ് നീ എന്ത് കാണുന്നുവെന്ന്. ഞാനെന്തു പറയണം? ചുവപ്പു പ്രതലത്തിൽ മഞ്ഞ കുത്തുകളുള്ള ഷഡ്ഡി കാണുന്നുവെന്ന ഉത്തരം നൽകിക്കൊണ്ട് കേവലം ഒരു seeing തലത്തിൽ നിൽക്കുന്ന വിഡ്ഢിയാകണോ? അതോ ഒരു മതത്തിന്റെ പ്രതീകത്തെ അവഹേളിക്കുന്ന തരത്തിൽ എന്തൊക്കെയോ ആ ചിത്രത്തിലുണ്ട് എന്ന seeing as തലത്തിൽ നിൽക്കണമോ?

പ്രിയ ബുദ്ധിജീവികളെ, ‘ആ കാർട്ടൂൺ കത്തോലിക്കാ സഭയെ അവഹേളിക്കുന്നില്ല’ എന്ന് പറഞ്ഞുകൊണ്ട് ‘എന്തിനാണ് നിങ്ങൾ കേവലമൊരു seeing-ന്റെ തലത്തിൽ നിൽക്കുന്ന വിഡ്ഢികളായി സ്വയം പ്രതിഷ്ഠിക്കുന്നത്?’ കാലിക പ്രസക്തമായ വിഷയം എന്ന ലേബലിൽ മാർക്കറ്റ് ചെയ്യുന്ന വർഗീയ-രാഷ്ട്രീയ വിദ്വേഷത്തിന്റെ വിത്തല്ലേ ആ കാർട്ടൂൺ? ഇതെല്ലാം വ്യക്തമായി അറിഞ്ഞുകൊണ്ട് അവയ്ക്ക് പുരസ്കാരം കൊടുക്കുന്നതിലൂടെ സാംസ്കാരിക നായകർ എന്ന് വിചാരിക്കുന്ന നിങ്ങൾ എന്ത് സന്ദേശമാണ് വളർന്നു വരുന്ന ഒരു തലമുറയ്ക്കു നൽകുന്നത്?

ഈയുള്ളവന് ഇത്തിരി ബുദ്ധിമുട്ടുണ്ട് നിങ്ങൾ കാണുന്നതുപോലെ ആ ചിത്രത്തെ കാണുവാൻ. അത് കലയാണ്, കാലികമാണ് എന്നൊക്കെ പറഞ്ഞാലും അതിൽ “അവഹേളനത്തിന്റെ വ്യാഖ്യാനം മാത്രമേ” ഞാൻ കാണുന്നുള്ളൂ. അതിനാൽ വിയോജിക്കുന്നു. പ്രതിഷേധിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker