Kerala

കല്ലറ വിവാദം എന്ന നുണക്കഥയുടെ നേർക്കാഴ്ച്ചയും ചർച്ച് ആക്ടിന്റെ വക്താവായ “പ്രമുഖ” വക്കീലിന്റെ ഇടപെടലുകളും

പ്രസ്തുത വിഷയത്തിൽ നിയമ നടപടികൾ അനുശാസിക്കുന്ന എഗ്രിമെന്റ് 1-8-2019-ൽ കല്ലറ ആവശ്യപ്പെട്ടവർ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്...

സ്വന്തം ലേഖകൻ

കൊല്ലം: ഈ ദിനങ്ങളിൽ സമുഹമാധ്യമങ്ങളിൽ കൊട്ടി ആഘോഷിക്കപ്പെട്ട കൊല്ലത്തെ കല്ലറ വിവാദത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ചർച്ച് ആക്ടിന്റെ വക്താവായ “പ്രമുഖ” വക്കീലെന്ന് കണ്ടെത്തി. കൊല്ലം രൂപതാ കെ.സി.വൈ.എം. ആണ് കല്ലറ വിവാദത്തിന് പിന്നിലെ നുണക്കഥ പുറത്തുകൊണ്ടുവന്നത്.

നാമമാത്ര ക്രിസ്ത്യാനിയാണെങ്കിലും, ചർച്ച് ആക്ടിന് വേണ്ടി ഘോര-ഘോര അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ എഴുതി നിറച്ച് പ്രമുഖനാകാൻ ശ്രമിക്കുന്ന ഒരു കുപ്രസിദ്ധ വക്കീലിന്റെ ഇടപെടലാണ് ഈ വ്യാജപ്രചരണത്തിന് പിന്നിലെന്നും, വിരലിലെണ്ണാവുന്ന അണികൾ പോലുമില്ലാത്ത ഒരു സംഘടനയ്ക്ക് ആളെ കൂട്ടാൻ വേണ്ടി നടത്തുന്ന ഗൂഢനീക്കങ്ങളുടെ ഭാഗമാണിതെന്നും കൊല്ലം രൂപതാ കെ.സി.വൈ.എം. നടത്തിയ അന്വേഷണത്തിൽ വ്യക്തമാവുകയാണ്.

കേസിനും വിവാദത്തിനും ഇടയായ കല്ലറ വിവാദ നുണക്കഥയുടെ പശ്ചാത്തലം ഇങ്ങനെ; ശാസ്താംകോട്ട സെന്റ് തോമസ് ഇടവക കല്ലറ അനുവദിക്കുന്നതിന് രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നതാണ് കേസും വിവാദത്തിനും കാരണമായ സംഭവം. രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നത് സത്യമാണ്. എന്നാൽ അത് ഇടവക അജപാലന സമിതിയിലും രൂപതാ കേന്ദ്രങ്ങളിലും അറിയിച്ച് ആവശ്യമായ അനുമതികളോട് കൂടിയായിരുന്നു എന്നതാണ് യാഥാർഥ്യം.

സെമിത്തേരിയിൽ എല്ലാവരും സമന്മമാരാണ് – എന്ന ചിന്തയോടു കൂടി 2018 ജൂലൈ 29-ന് ചേർന്ന ഇടവക അജപാലന സമിതിയിൽ കല്ലറ നൽകുന്നത് നിരുൽസാഹപ്പെടുത്തണമെന്നും, പകരം അറകളും കുഴികളും പ്രോൽസാഹിപ്പിക്കാമെന്നും ഐക്യകണ്ഠമായി തീരുമാനമെടുത്തു. എന്നിരുന്നാലും ഇടവകയിലെ ആരെങ്കിലും നിർബന്ധ ബുന്ധിയാൽ ശാഠ്യം പിടിച്ചാൽ മാത്രം ഒരു ഉയർന്ന തുകയായ രണ്ടര ലക്ഷം രൂപയക്ക് കല്ലറ നൽകാമെന്ന് തീരുമാനിച്ചു. ഇത്രയും ഉയർന്ന തുക തീരുമാനിച്ചതിന്റെ ലക്ഷ്യം കല്ലറയെ പൂർണ്ണമായും നിരുതൽസാഹപ്പെടുത്തുക എന്നതു തന്നെയായിരുന്നു.

പ്രത്യേകിച്ച്, സ്ഥലപരിമിതി മൂലം പല ക്രിസ്തീയ ദേവാലയങ്ങളും കല്ലറയെ നിരുൽസാഹപ്പെടുത്തുകയാണ് ഈ ഇടവകയിലും സ്ഥലപരിമിതി പ്രധാന വിഷയം തന്നെയാണ്. മുൻകാലഘട്ടങ്ങളിൽ അനുവദിച്ച പല കല്ലറകളും അവശ്യത്തിലധികം സ്ഥലം ഉപയോഗിച്ചതും സ്ഥലപരിമിതിക്ക് കാരണമായിട്ടുണ്ട്.

അറകളും കുഴികളും പ്രോൽസാഹിപ്പിക്കാനുള്ള തീരുമാനത്തിന് ഇടവകജനത്തിൽ നിന്ന് യാതൊരു തരത്തിലുള്ള എതിർ അഭിപ്രായവും ഉണ്ടായിട്ടില്ല. എങ്കിലും, പലരും കല്ലറയ്ക്ക് ഉയർന്ന തുക നൽകുവാൻ സമീപിച്ചുവെങ്കിലും ഇടവക വികാരിയും അജപാലന സമിതിയംഗങ്ങളും നിരുൽസാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. എന്നിട്ടും കല്ലറ വേണമെന്ന നിർബന്ധബുദ്ധിയിൽ ആവശ്യപ്പെട്ടവർക്ക് കല്ലറ അനുവദിക്കേണ്ടതായും വന്നിട്ടുണ്ട്.

ഇപ്പോൾ കല്ലറ വിവാദത്തിന് കാരണമായ ഇടവാകംഗവും പ്രസ്തുത തീരുമാനം പൊതു അറിയിപ്പിലൂടെ അറിഞ്ഞിട്ടുണ്ടന്ന് മാത്രമല്ല, ഈ മരണവുമായി ബന്ധപ്പെട്ട് കല്ലറക്കുള്ള ആവശ്യവുമായി ഇടവക വികാരിയെയും കമ്മിറ്റിക്കാരെയും സമീപിച്ചപ്പോൾ, പറഞ്ഞ കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തുകയും, കല്ലറ അല്ലാതെ മറ്റു സാധ്യതകളായ കുഴിയോ, അറയോ സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അതിനുശേഷം എത്ര ഉയർന്ന തുക നൽകേണ്ടി വന്നാലും തങ്ങൾക്ക് കല്ലറ തന്നെ മതി എന്ന് ശാഠ്യം പിടിക്കുകയും ചെയ്തു എന്നതാണ് യാഥാർഥ്യം. തുടർന്ന്, പ്രസ്തുത വിഷയത്തിൽ നിയമ നടപടികൾ അനുശാസിക്കുന്ന എഗ്രിമെന്റ് 1-8-2019-ൽ കല്ലറ ആവശ്യപ്പെട്ടവർ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെതന്നെ, ഇടവക ഓഫീസ് വഴി 1-8-2019 ൽ കൈപ്പറ്റിയ തുകക്ക് രസീത് നൽകി, 2-8-2019-ൽ പ്രസ്തുത തുക ഇടവകയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു.

എന്നാൽ, ശവസംസകാര കർമ്മം കഴിഞ്ഞു ഒരു മാസകാലയളവിനുശേഷം, പരേതയുടെ ആത്മശാന്തിക്കുവേണ്ടി നടത്തിയ കുർബാന കഴിഞ്ഞുള്ള കാലയളവിൽ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടവർ പരാതി നൽകുകയുണ്ടായി. ഇതിന്റ നടപടി തുടർച്ചായി നടന്ന അന്വേഷണത്തിലും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇടവക അജപാലന സമിതിയുടെയും വികാരിയുടെയോ ഭാഗത്ത് നിന്നോ യാതൊരുവിധ അന്യായപ്രവൃത്തികളും നടന്നിട്ടില്ലന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് കേസ് തള്ളിപ്പോവുകയാണുണ്ടായത്.

ഇവിടെയാണ് നാമമാത്ര ക്രിസ്ത്യാനിയാണെങ്കിലും, ചർച്ച് ആക്ടിന് വേണ്ടി നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ ഇടപെടുന്ന ബാഹ്യശക്തികളുടെ (പ്രമുഖ വക്കീലിന്റെ) ഗൂഢഇടപെടലുകളുടെ ഫലമായി ഈ “കല്ലറ വിവാദ നുണക്കഥ” സൃഷ്ടിക്കപ്പെടുകയും, സമൂഹ മാധ്യമങ്ങളിലൂടെ ഇടവകയ്ക്കും കത്തോലിക്കാ സഭയ്ക്കും എതിരായി അപവാദ പ്രചരണങ്ങൾ നടത്തിയതും. ഈ പ്രശ്‌നത്തെ ഇടവക ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും, ഈ നുണക്കഥ മെനഞ് അപകീർത്തിപ്പെടുത്തിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നത്തിനുള്ള തീരുമാനത്തിലാണ് ഇടവകസമൂഹമെന്നും കൊല്ലം രൂപതാ കെ.സി.വൈ.എം. പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker