World

കാത്തലിക് വോക്സ് റിപ്പോര്‍ട്ടര്‍ കൂട്ടായ്മയുടെ ഓണ്‍ലൈന്‍ മീറ്റിംഗ്; ടീം കാത്തലിക് വോക്സിന്റെ പ്രതിവാര ന്യൂസ് ഉടന്‍

ന്യൂസ് റൂമില്‍ നിന്ന് പ്രതിവാര വാര്‍ത്തകളുടെ സംപ്രേക്ഷണം...

അനുജിത്ത് വെളിയംകോട്

നെയ്യാറ്റിന്‍കര: കൊറോണക്കാലത്ത് കാത്തലിക് വോക്സ് റിപ്പോര്‍ട്ടേഴ്സ് കൂട്ടായ്മയുടെ മീറ്റിംഗ് ഓണ്‍ലൈനില്‍ സംഘടിപ്പിച്ചു. ന്യൂസ് റൂമില്‍ നിന്ന് പ്രതിവാര വാര്‍ത്തകളുടെ സംപ്രേക്ഷണം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.

കാത്തലിക് വോക്സ് ന്യൂസിന്റെ രക്ഷാധികാരി നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കാത്തലിക് വോക്സ് ചീഫ് എഡിറ്റര്‍ ഫാ.ജസ്റ്റിന്‍ ഡൊമിനിക് (റോം) ആമുഖ സന്ദേശം നല്‍കി. കാത്തലിക് വോക്സ് യൂട്യൂബ് ചാനലിലൂടെ പബ്ലിഷ് ചെയ്യുന്ന പുതിയ പ്രോഗ്രാമുകളുടെ വിശദീകരണം കോണ്‍ട്രിബ്യൂട്ടിംഗ് എഡിറ്റര്‍ അനില്‍ പങ്കുവച്ചു.

തുടര്‍ന്ന്, ന്യൂസ് റൂമില്‍ നിന്ന് വീക്കിലി വാര്‍ത്താ പരിപാടികള്‍ ആരംഭിക്കുന്നതിനുളള തീരുമാനത്തോടെ വിവിധ ഇടവകകളിലെ റിപ്പോര്‍ട്ടര്‍മാരുടെ അഭിപ്രായങ്ങളോടെ യോഗം അവസാനിച്ചു. എഡിറ്റര്‍ റവ.ഡോ.രാഹുല്‍ലാല്‍, കോണ്‍ട്രിബ്യൂട്ടിംഗ് എഡിറ്റര്‍ ജോസ് മാര്‍ട്ടില്‍ ടെക്നിക്കല്‍ വിഭാഗത്തില്‍ നിന്ന് ഫ്രാന്‍സി അലോഷ്യസ് തുടങ്ങിയവര്‍ സംസാരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker