Kerala

കേന്ദ്രസർക്കാരിന്റെ സൗജന്യ വാക്സിനേഷൻ നയം സ്വാഗതാർഹം; കേരള കത്തോലിക്കാ മെത്രാൻ സമിതി

സംസ്ഥാന ആരോഗ്യ മന്ത്രാലയം മുന്നോട്ടുവയ്ക്കുന്ന കർമ്മപരിപാടികൾക്കു കേരള കത്തോലിക്കാ സഭയുടെ പൂർണ്ണ സഹകരണം...

ജോസ് മാർട്ടിൻ

കൊച്ചി: രാജ്യത്തെ 18 വയസിനു മുകളിൽ പ്രായമുള്ള പൗരന്മാർക്കെല്ലാം കോവിഡ് പ്രതിരോധ വാക്സിൻ സൗജന്യമായി നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം സമയോചിതവും, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുമാണെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി. എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിക്കുമ്പോഴും സ്വകാര്യ ആശുപത്രികൾക്കും മറ്റ് ഏജൻസികൾക്കും നിയന്ത്രിതമായ വിലയ്ക്ക് വാക്സിനേഷൻ നൽകാനുള്ള സാധ്യത നിലനിർത്തുന്നതും സ്വാഗതാർഹമാണെന്നും കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ ജോർജ് ആലഞ്ചേരി പ്രസ്താവനയിലൂടെ അറിയിച്ചു.

കോവിഡ് 19-ന്റെ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യതകൾ ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ അതിനെ ചെറുക്കാൻ ജനങ്ങളെല്ലാവരും വാക്സിനെടുത്തു പ്രതിരോധശേഷിയുള്ളവരാകാൻ സൗജന്യ വാക്സിനേഷൻ നയം ഉപകരിക്കും. അതോടൊപ്പം, സംസ്ഥാന ആരോഗ്യ മന്ത്രാലയം മുന്നോട്ടുവയ്ക്കുന്ന കർമ്മപരിപാടികൾക്കു കേരള കത്തോലിക്കാ സഭയുടെ പൂർണ്ണ സഹകരണം ഉണ്ടായിരിക്കുമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയുടെ പൂർണ്ണരൂപം:

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker