Public Opinion

കേരളത്തിൽ ന്യൂനപക്ഷ സമുദായമെന്നാൽ മുസ്ലിം സമുദായം മാത്രമോ? കൂടാതെ ധൂർത്തും…

കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന ഫണ്ടിലെ 80% മുസ്ലീങ്ങളുടെ ഉന്നമനത്തിനും ബാക്കി 20% ക്രിസ്ത്യൻ, സിഖ്, പാഴ്സി തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങൾക്ക്

ജസ്റ്റിൻ ജോർജ്

രാഷ്ട്രീയത്തിന്റെ പുറകെ നടന്ന് എന്ത് മാത്രം കാശാണ് ഓരോരുത്തർ നശിപ്പിക്കുന്നത്? വിരലിൽ എണ്ണാവുന്നവർക്ക് മാത്രമല്ലെ എന്തെങ്കിലും സ്ഥാനത്ത് എത്താൻ സാധിക്കുന്നത്? ഇനിയിപ്പോൾ സ്ഥാനമാനങ്ങൾ ലഭിച്ചാലും സത്യസന്ധമായി ജീവിക്കുന്നവർക്ക് പിന്നെയും കയ്യിൽ നിന്ന് കാശ് നഷ്ടപ്പെടുക അല്ലെ ഒള്ളൂ… ആത്മാഭിമാനം നഷ്ടപ്പെടുത്തി എങ്ങനെ എങ്കിലും കുറെ കാശ് ഉണ്ടാക്കിയിട്ട് എന്ത് കാര്യം എന്നൊക്കെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

സർക്കാർ ജീവനക്കാർക്ക് കൊടുക്കുന്ന വേതനത്തെ കുറിച്ചും, അവരുടെ പെൻഷനെ കുറിച്ചും സോഷ്യൽ മീഡിയായിൽ പലപ്പോഴും ചർച്ച നടക്കാറുണ്ട്, കുറഞ്ഞ പക്ഷം ഒരായുസ്സ് മുഴുവൻ ജോലി ചെയ്തിട്ടാണ് അവർക്ക് പെൻഷൻ കിട്ടുന്നതെന്ന് മനസ്സിലാക്കാം. ഏതെങ്കിലും മന്ത്രിയുടെ സ്റ്റാഫിൽ കയറി കൂടി ഉയർന്ന ശമ്പളവും പെൻഷനും സംഘടിപ്പിക്കുന്നതിനെ കുറിച്ചും കേട്ടിട്ടുണ്ട്. ബോർഡാണ്, കോർപ്പറേഷനാണ്, PSC ആണെന്നൊക്കെ പറഞ്ഞു ഒരു കൂട്ടം ആൾക്കാർ സർക്കാർ സാലറി വാങ്ങുകയും, ജീവിതം മുഴുവൻ പെൻഷൻ വാങ്ങുകയും ചെയ്യുന്നുണ്ട് എന്നത് പുതിയ അറിവാണ് !

ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്, കേരളം ഒഴിച്ചുള്ള മറ്റു സംസ്ഥാനങ്ങളിൽ ജനസംഖ്യാനുപാതികം ആയിട്ടാണ് ഈ തുക വിവിധ സ്‌കോളർഷിപ്പുകൾ വഴിയായും, ചെറുകിട ബിസിനസ്സുകൾ തുടങ്ങാനുള്ള സഹായമായിട്ടും, മറ്റു പെൻഷൻ പദ്ധതികൾ വഴിയായും വിതരണം ചെയ്യുന്നത്. കേരളത്തിൽ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ ഒരു കമ്മീഷനെ വെച്ച് അന്നത്തെ സർക്കാർ “കേരളത്തിലെ മുസ്ലീങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് ജീവിക്കുന്നത്” എന്ന് ഒരു റിപ്പോർട്ട് ഉണ്ടാക്കി, കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന ഫണ്ടിലെ 80% മുസ്ലീങ്ങളുടെ ഉന്നമനത്തിനും ബാക്കി 20% ക്രിസ്ത്യൻ, സിഖ്, പാഴ്സി തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി മാറ്റി വെച്ചു.

കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്ക് എന്തെങ്കിലും പരാതി പറയാൻ ഉണ്ടെങ്കിൽ അതിനായി ഒരു മീറ്റിങ് ഇപ്പോൾ സംഘടിപ്പിച്ചു കൊണ്ട് ഇരിക്കുകയാണ്. നേരിട്ട് അറിയാവുന്ന സുഹൃത്തുക്കളിൽ ചിലർ ഈ മീറ്റിങ്ങുകളിൽ പോവുകയും കേന്ദ്രന്യൂനപക്ഷ ഫണ്ട് 80:20 എന്ന രീതിയിൽ വിതരണം ചെയ്യുന്നത് ശരിയല്ല എന്ന് ചൂണ്ടി കാണിക്കുന്നുമുണ്ട്. എന്നാൽ, ഇത് ചോദ്യം ചെയ്യുന്നത് ചെയർമാന് അത്ര ഇഷ്ടപ്പെടുന്നില്ല എന്ന രീതിയിലാണ് പ്രതികരണം ഉണ്ടാകുന്നതും.

ഈ വിഷയങ്ങളെ കുറിച്ച് ആധികാരികമായി പഠിക്കുകയും ഈ അനീതി ചൂണ്ടി കാണിക്കുകയും ചെയ്യുന്ന സുഹൃത്ത് ന്യൂനപക്ഷ കമ്മീഷൻ ചെയർമാന്റെയും, ബോർഡ് മെമ്പർമാരുടെയും സാലറിയെ കുറിച്ച് വിവരാവകാശം വഴി അപേക്ഷ കൊടുത്തപ്പോൾ അറിഞ്ഞത് ജഡ്ജിയായി റിട്ടയർ ചെയ്ത ചെയർമാന് അദ്ദേഹത്തിന്റെ പെൻഷൻ തുക കൂടാതെ 1.67 ലക്ഷം രൂപ സാലറിയും, പെട്രോൾ അലവൻസ് 15,000 രൂപയും, മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നാണ് (ചീഫ് സെക്രട്ടറിയുടെ റാങ്ക്). മെമ്പർമാർക്ക് കിട്ടുന്നത് ഏകദേശം 2.20 ലക്ഷം രൂപയും, പെട്രോൾ അലവൻസ് 15,000 രൂപയും, മറ്റ് അനുകൂല്യങ്ങളുമാണ് (പ്രിൻസിപ്പൽ സെക്രട്ടറിയുടെ റാങ്ക്). പ്രത്യേകിച്ച് പണി ഒന്നും ഇല്ലാതെ 5 വർഷം ലക്ഷങ്ങൾ സാലറിയും അതിന് ശേഷം പെൻഷനും!

ന്യൂനപക്ഷ അവകാശങ്ങളും ക്രിസ്ത്യാനികളും

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker