Diocese

കേരള എൽ.സി.വൈ.എം.-ന് പുത്തൻ മാതൃകയുമായി നെയ്യാറ്റിൻകര രൂപതാ എൽ.സി.വൈ.എം

കേരള എൽ.സി.വൈ.എം.-ന് പുത്തൻ മാതൃകയുമായി നെയ്യാറ്റിൻകര രൂപതാ എൽ.സി.വൈ.എം

അർച്ചന കണ്ണറവിള

നെയ്യാറ്റിൻകര: കേരള എൽ.സി.വൈ.എം. നുതന്നെ പുത്തൻ മാതൃകയാകുമാറ് നെയ്യാറ്റിൻകര രൂപതാ എൽ.സി.വൈ.എം. നെയ്യാറ്റിൻകര ഫെറോനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച BCC (അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങൾ) അടിസ്ഥാനമാക്കിയുള്ള ക്യാമ്പ് ECCLESIA 2K19 വൻ വിജയമായി. ഫെബ്രുവരി 1 വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച ക്യാമ്പ് ഞായറാഴ്ച BCC ഭവന സന്ദര്ശനത്തോടുകൂടിയാണ് അവസാനിച്ചത്.

ECCLESIA 2K19 – ന്റെ ലക്‌ഷ്യം യുവജനങ്ങളിൽ ഇടവക BCC യോടുള്ള സ്നേഹം വളർത്തുകയും, BCC യിൽ പ്രവർത്തിക്കുന്നതിന് പ്രചോദനം നൽകുകയുമായിരുന്നു. ആ ലക്‌ഷ്യം കൈവരിക്കുന്നതിന് വേണ്ടതരത്തിലായിരുന്നു ക്ലാസ്സുകളുടെ ക്രമീകരണങ്ങളും.

ഫെറോന പ്രസിഡന്റ്‌ സജു അധ്യക്ഷനായ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത് നെയ്യാറ്റിൻകര രൂപത ജനറൽ മോൺ.ജി.ക്രിസ്‌തുദാസും ആമുഖ സന്ദേശം നൽകിയത് എൽ.സി.വൈ.എം. നെയ്യാറ്റിൻകര ഫെറോന ഡയറക്ടർ ഫാ. റോബിൻ.സി.പീറ്ററും ആയിരുന്നു. “യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പ്രോഗ്രാം അഭിമാനകരമായ ഒന്നാണെന്നും, ഇതിലൂടെ BCC ൽ കൂടുതൽ മികവോടെ പ്രവർത്തിക്കുവാനുള്ള പ്രചോദനം കൈവരിക്കണമെന്നും, അത് നമ്മുടെ BCC യെ കൂട്ടായ്മാ ചൈതന്യത്തിൽ നിലനിർത്താൻ സഹായിക്കുമെന്നും” മോൺസിഞ്ഞോർ ഓർമ്മിപ്പിച്ചു. മുഖ്യസംന്ദേശം നൽകിയ മോൺ.ഡി. സെൽവരാജ് ഇങ്ങനെ ഓർമ്മിപ്പിച്ചു; “യുവജനങ്ങൾ അനുകരിക്കാൻ ആഗ്രഹിക്കുന്നവരാണ്. യേശുവിനെ മോഡൽ ആക്കി ജീവിക്കുക”. സി.പ്രിൻസി ആശംസകൾ അർപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു; “യുവജനങ്ങളെ നിങ്ങളാണ് ശക്തി എന്ന പരിശുദ്ധ പിതാവിന്റെ വാക്കുകൾക്കനുസരിച്ച് ജീവിക്കുക”. ക്യാമ്പിന്റെ ഉദ്‌ഘാടന കർമ്മത്തിന് സ്വാഗതം അനീഷ് കണ്ണറവിളയും, നന്ദി രേഷ്മ അർപ്പിച്ചു. തുടർന്ന്, ജോണി സർ നയിച്ച ഒരു മണിക്കൂർ നേരം നീളുന്ന ഐസ് ബ്രേക്ക്‌ സെക്ഷൻ ഉണ്ടായിരുന്നു.

ക്യാമ്പിന്റെ രണ്ടാം ദിനം “വിശ്വാസവും യുവത്വവും” എന്ന വിഷയത്തെ ആസ്പദമാക്കി ഫാ.ഷാജി.ഡി.സാവിയോ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. വിശ്വാസത്തിന്റെ തലങ്ങളെ കുറിച്ചും, വിശ്വാസം എങ്ങനെ നമ്മുടെ ജീവിതത്തിൽ വളർത്തി എടുക്കാൻ സാധിക്കും എന്നതിനെക്കുറിച്ചും ക്ലാസിലൂടെ വ്യക്തമാക്കി. തുടർന്ന്, സിജോ അമ്പാട്ട് സർ “ദ ന്യൂ സൊസൈറ്റി ആൻഡ് ന്യൂ റെസ്പോൺസിബിളിറ്റി” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ്‌ എടുത്തു. യുവജനങ്ങളെ തുറവിയോടെ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും സഹായിക്കുംവിധം ആയിരുന്നു ക്ലാസ്സ്‌.

BCC കൂട്ടായ്മയെക്കുറിച്ചുള്ള ക്ലാസ്സ്‌ എടുത്തത് ആലുവ കാർമ്മൽ ഗിരി സെമിനാരി പ്രൊഫസർ റവ.ഡോ.ഗ്രിഗറി ആർബി ആയിരുന്നു. “കൂട്ടായ്മക്ക് നാല് സവിശേഷതകൾ ഉണ്ടെന്നും; ഒരേ ലക്ഷ്യം, പരസ്പരം അറിയൽ, സ്നേഹ സഹായ മനോഭാവം, നേതൃത്വം എന്നിവയാണ് കൂട്ടായ്മക്ക് ശക്തിപകരുന്നതെന്നും അച്ചൻ പഠിപ്പിച്ചു. അതുപോലെ BCC യുടെ പ്രാധാനത്തെക്കുറിച്ചുള്ള ക്ലാസ്സ്‌ യുവജനങ്ങളിൽ പുതിയ പ്രകാശം നൽകി. തുടർന്ന്, ക്യാമ്പിന്റെ അവസാന ദിനം വീടുകൾ സന്ദർശിക്കുമ്പോൾ BCC യുടെ പ്രാധാന്യത്തെക്കുറിച്ച് കുടുംബ അംഗങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടി കാര്യങ്ങളെക്കുറിച്ച് വിവരിച്ചു.

തുടർന്ന്, അഭിനന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് BCC സന്ദർശനത്തിനായി ഓരോ ഇടവകയിലേക്കും കൊണ്ട് പോകേണ്ട മെഴുകുതിരികൾ തെളിയിച്ചു നൽകി. തുടർന്ന് യുവജനങ്ങളെ 14 ഗ്രൂപ്പുകളായി തിരിക്കുകയും പോകേണ്ട ഇടവകകൾ നൽകുകയും ചെയ്തു.

മൂന്നാം ദിനമായ ഞായറാഴ്ച രാവിലെ തന്നെ യുവജനങ്ങൾ എല്ലാവരും തങ്ങൾക്കു ലഭിച്ച ഇടവക സന്ദർശിക്കുകയും അവിടത്തെ BCC യൂണിറ്റുകൾ സന്ദർശിക്കുകയും ചെയ്തു. ഓരോ വീടുകളിലും കയറി അവരോട് സംസാരിക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും തുടർന്ന് മൂന്നു മണിക്ക് കുടുംബങ്ങളെ ഒന്നിച്ച് കൂട്ടി BCC യ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.

വൈകുന്നേരത്തോടെ ഇടവകകളിൽ നിന്ന് തിരികെ എത്തുകയും, ക്യാമ്പിന്റ സമാപന സമ്മേളനത്തിന് മോൺ.വി.പി.ജോസ് വിശിഷ്ട്ട വ്യക്തിയായി. അദ്ദേഹത്തിന്റെ സാനിധ്യം ക്യാമ്പിന്റെ 3 ദിവസവും ഉണ്ടായിരുന്നു. 190 യുവജനങ്ങൾ പങ്കെടുത്ത ECCLESIA 2K19 ത്രിദിന ക്യാമ്പ് വലിയ അനുഭവമായിരുന്നെവെന്ന് യുവജനങ്ങൾ പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker