Kerala

കൊല്ലത്ത് വിശുദ്ധ അന്തോണിസിന്റെ തീർഥാടന ദേവാലയത്തിൽ പാദുവായിലെ വിശുദ്ധ അന്തോണിസിന്റെ അഴുകാത്ത തിരുശേഷിപ്പ് സ്വീകരണവും അന്തോണീസ് നാമധാരികളുടെ സംഗമവും

ഫെബ്രുവരി 24,25 തീയതികളിൽ...

നിക്‌സൺ ലാസർ

കൊല്ലം: കൊല്ലത്ത് പ്രാക്കുളം, സംബ്രാണിക്കോടി വിശുദ്ധ അന്തോണിസിന്റെ തീർഥാടന ദേവാലയത്തിൽ പാദുവായിലെ വിശുദ്ധ അന്തോണിസിന്റെ നൂറ്റാണ്ടുകളായി അഴുകാത്ത തിരുശേഷിപ്പ് സ്വീകരണവും അന്തോണീസ് നാമധാരികളുടെ സംഗമവും ഫെബ്രുവരി 24,25 തീയതികളിൽ നടക്കുന്നു. ഭാരതപര്യടനത്തിന്റെ ഭാഗമായി ഇറ്റലിയിലെ പാദുവായിലുള്ള വിശുദ്ധ അന്തോണീസിന്റെ ബസിലിക്കയിൽ സൂക്ഷിച്ചിട്ടുള്ള നൂറ്റാണ്ടുകളായി അഴുകാത്ത വിശുദ്ധന്റെ ശരീരഭാഗങ്ങൾ കൊല്ലം രൂപതയിലെ സംബ്രാണിക്കോടി തീർത്ഥാടന കേന്ദ്രത്തിൽ എത്തുമ്പോൾ, വിശുദ്ധ തിരുശേഷിപ്പുകളെ ദർശിക്കുവാനും, അനുഗ്രഹം പ്രാപിക്കുവാനുമുള്ള അവസരം എല്ലാപേർക്കും ഒരുക്കിയിട്ടുണ്ടെന്നും, വിശ്വാസികളെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഇടവക വികാരി ഫാ.ജോസ് ആന്റെണി അലക്സ് അറിയിച്ചു.

ഫെബ്രുവരി 24 തിങ്കൾ

രാവിലെ 9.30-നാണ് വിശുദ്ധ അന്തോനീസിന്റെ അഴുകാത്ത തിരുശേഷിപ്പിന്റെ ആഘോഷമായ സ്വീകരണം. തിരുശേഷിപ്പിന്റെ ആഘോഷമായ സ്വീകരണത്തിനും തിരുശേഷിപ്പിന്റെ ആശീർവാദത്തിനും അഭിവന്ദ്യ കൊല്ലം രൂപത അധ്യക്ഷൻ ഡോ.പോൾ ആന്റെണി മുല്ലശ്ശേരി നേതൃത്വം നൽകും.
തുടർന്ന്, 10.30-ന് വികാരി ജനറൽ മോൺ.വിൻസെന്റ് മച്ചാഡോയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി, ഫാ.സേവ്യർ ലാസർ വചനം പങ്കുവെക്കും.
11.30-ന് നടക്കുന്ന നൊവേനയ്ക്കും തിരുശേഷിപ്പിന്റെ ആശീർവാദത്തിനും ക്യൂ.എസ്.എസ്.എസ്. ഡയറക്ടർ ഫാദർ അൽഫോൺസ്.എസ് നേതൃത്വം നൽകും.
12-ന് ആഘോഷമായ ദിവ്യബലിയർപ്പണത്തിന് കരീപ്പുഴ ഇടവക വികാരി ഫാ.ഫ്രാൻസിസ് ജോൺ നേതൃത്വം നൽകും, അരീക്കൽ, ക്ലാപ്പന ഇടവക വികാരി ഫാ.ഫിൽസൺ വചനസന്ദേശം നൽകും.
2.30-ന് നടക്കുന്ന നൊവേനയ്ക്കും തിരുശേഷിപ്പിന്റെ ആശീർവാദത്തിനും ലൂർദ്‌പുരം ഇടവകവികാരി ഫാ.ലാസർ എസ്.പട്ടകടവ് നേതൃത്വം നൽകും.
3.30-ന് നടക്കുന്ന നൊവേനയ്ക്കും തിരുശേഷിപ്പിന്റെ ആശീർവാദത്തിനും അയത്തിൽ ഇടവകവികാരി ഫാ.സനു ഫ്രാൻസിസ് നേതൃത്വവും, ഇടമൺ ഇടവക വികാരി ഫാ.യൂജിൻ ബ്രിട്ടോ വചനസന്ദേശവും നൽകും.
5.00 മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിയ്ക്ക് തില്ലേരി ആശ്രമം റെക്ടർ ഫാ.സുനിൽ ശേഷടിമ മുഖ്യകാർമ്മികനും, വചനസന്ദേശം സെന്റ് റാഫേൽ സെമിനാരി റെക്ടർ ഫാ.സിയോൺ ആൽഫ്രഡും നിർവഹിക്കും.
6.30-ന് നടക്കുന്ന നൊവേനയ്ക്കും തിരുശേഷിപ്പിന്റെ ആശീർവാദത്തിനും തുയ്യം ഇടവക വികാരി ഫാ.ബെഞ്ചമിൻ പള്ളിയാടി നേതൃത്വം നൽകുന്നു.
7.00-ന് വിശുദ്ധന്റെ ജീവിതം ആധാരമാക്കിയുള്ള പ്രഭാഷണം പട്ടകടവ് ഇടവക വികാരി ഫാ.ക്രിസ്റ്റഫർ ഹെൻറി നടത്തുന്നു.
തുടർന്ന് രാത്രി 9:00 മണി മുതൽ, ആലപ്പുഴയിലെ IMS ധ്യാന കേന്ദ്രം നയിക്കുന്ന രാത്രി ആരാധനയും വചന പ്രഘോഷണവും ഫാ.പ്രശാന്ത് IMS നയിക്കും.

ഫെബ്രുവരി 25 ചൊവ്വ – അന്തോണീസ് നാമധാരികളുടെ സംഗമം

രാവിലെ 6-നുള്ള ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ.ജോ ആന്റെണി അലക്സ് മുഖ്യകാർമ്മികനാകു.
8-ന് നടക്കുന്ന നൊവേനയ്ക്കും തിരുശേഷിപ്പിന്റെ ആശീർവാദത്തിനും അഷ്ടമുടി ഇടവകവികാരി ഫാ.ഐസക്ക് നേതൃത്വം നൽകും.
9-ന് നടക്കുന്ന നൊവേനയ്ക്കും തിരുശേഷിപ്പിന്റെ ആശീർവാദത്തിനും കോയിവിള ഇടവകവികാരി ഫാ.ജോളി എബ്രഹാം നേതൃത്വം നൽകുന്നു.
10-ന് അന്തോണീസ് നാമധാരികളുടെ സംഗമവും ആഘോഷമായ ദിവ്യബലിയും. ഫാ.ആന്റെണി ജോൺ ഇടവകവികാരി കടവൂർ മുഖ്യകാർമികനായിരിക്കും, ഫാ. ആന്റെണി ടി.ജെ. മുക്കാട് ഇടവകവികാരി വചനസന്ദേശവും നൽകും. രൂപതയിലെ എല്ലാ അന്തോണീസ് നാമധാരികളും ഈ ദിവ്യബലിയിൽ പങ്കെടുക്കുന്നു.
12-ന് നടക്കുന്ന നൊവേനയ്ക്കും തിരുശേഷിപ്പിന്റെ ആശീർവാദത്തിനും കൊല്ലം രൂപതാ പ്രോക്യു്റേറ്റർ ഫാ. സെഫിൻ കെ.ബി. മുഖ്യ കാർമ്മികനും, കൊല്ലം രൂപത ചാൻസിലർ ഫാ.ഫ്രാൻസിസ് ജോർജ് വചനസന്ദേശവും നൽകും.
3-ന് ആഘോഷമായ തമിഴ് ദിവ്യബലി. മുഖ്യകാർമികത്വം ഫാ.മരിയ വളൻ തൂത്തുകുടി രൂപത, വചനസന്ദേശം ഫാ.പാക്യസെൽവൻ പാളയംകോട്ടൈ രൂപത.
4.30-ന് നടക്കുന്ന നൊവേനയ്ക്കും തിരുശേഷിപ്പിന്റെ ആശീർവാദത്തിനും ഫാ.ഷാനി ഫ്രാൻസിസ് കാത്തലിക് പ്രസ് മാനേജർ മുഖ്യകാർമ്മികൻ, ഫാ.സാജൻ വാൾട്ടർ പേരുമാണ്, മുണ്ടയ്ക്കൽ ഇടവക വികാരി വചന സന്ദേശം.
5 മണിക്ക് ജപമാല, ലിറ്റനി
5.30-ന് ആഘോഷമായ സമൂഹ ദിവ്യബലി. മുഖ്യകാർമികൻ മുൻബിഷപ്പ് ഡോ.സ്റ്റാൻലി റോമൻ,
7-ന് നടക്കുന്ന നൊവേനയ്ക്കും തിരുശേഷിപ്പിന്റെ ആശീർവാദത്തിനും മുഖ്യകാർമികത്വം ഫാ.മേരി ജോൺ ഇടവകവികാരി കാഞ്ഞിരക്കോട്, വചന സന്ദേശം ഫാ.ജോൺ ബ്രിട്ടോ ഇടവക വികാരി, വാടി.
തുടർന്ന്, 8 മണിക്ക് പാദുവായിലെ വിശുദ്ധ അന്തോണിസിന്റെ അഴുകാത്ത തിരുശേഷിപ്പിന് ആഘോഷമായ യാത്രയയപ്പ്.

രണ്ടു ദിവസവും ഉച്ചയ്ക്ക് 1 മണിക്ക് തീർഥാടകർക്ക് സ്നേഹവിരുന്ന് ഉണ്ടായിരിക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker