Kerala

കോവിഡ്, കടലാക്രമണ ദുരിതബാധിതർക്ക്‌ കൈതാങ്ങായി ആലപ്പുഴ രൂപതാ കെ.എൽ.സി.എ.

"ദുരിതബാധിതർക്ക് ഒരു കൈത്താങ്ങ്" എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു...

ജോസ് മാർട്ടിൻ

ആലപ്പുഴ: കോവിഡ് മഹാമാരിയും രൂക്ഷമായ കടലാക്രമണണവും ഇരട്ട ദുരന്തം വിതച്ച തീരദേശ വാസികളെ സഹായിക്കുന്നതിനായി ആലപ്പുഴ രൂപതാ കെ.എൽ.സി.എ. “ദുരിതബാധിതർക്ക് ഒരു കൈത്താങ്ങ്” എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. രൂപതയിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഇടവകകളിൽ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കളും, അണുനശീകരണികളുമാണ് ദുരിത പ്രദേശങ്ങളിൽ എത്തിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം പ്രസിഡന്റ് ജോൺ ബ്രിട്ടോ ആലപ്പുഴ രൂപത സൊസൈറ്റി ഡയറക്ടർ ഫാ.സാംസൺ ആഞ്ഞിലിപറമ്പിന് കൈമാറി.

ദുരിതബാധിതരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുകയെന്നത് ക്രൈസ്തവ ധർമ്മവും അതോടൊപ്പം പൗരധർമ്മവുമാണെന്നും ആ ദൗത്യമാണ് സംഘടന നിർവ്വഹിക്കുന്നതെന്നും പ്രസിഡന്റ് ശ്രീ.ജോൺ ബ്രിട്ടോ പി.ജി. പറഞ്ഞു. കെ.എൽ.സി.എ. യുടെ ദൗത്യം മാതൃകാപരവും, ശ്ലാഘനീയവുമാണെന്ന് ആലപ്പുഴ രൂപത സൊസൈറ്റി ഡയറക്ടർ ഫാ.സാംസൺ ആഞ്ഞിലിപറമ്പിൽ പറഞ്ഞു.

പുന്നപ്ര വിയാനി, ചാത്തനാട് കത്തീഡ്രൽ, ചേന്നവേലി,മാരാരിക്കുളം, കോമളപുരം, വട്ടയാൽ, വാടയ്ക്കൽ യൂണിറ്റുകൾ സമാഹരിച്ച വസ്തുക്കളാണ് ഇപ്പോൾ വിതരണം ചെയ്തത്.

കെ.എൽ. സി. എ. രൂപത ഭാരവാഹികളായ ജനറൽ സെക്രട്ടറി ഈ.വി. രാജു, ക്ലീറ്റസ് കളത്തിൽ, സാബു വി. തോമസ്, ഹെലൻ എവ്ദേവൂസ്, തോമസ് കണ്ടത്തിൽ, ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, സജി കുന്നേൽ, തങ്കച്ചൻ തെക്കേപാലയ്ക്കൽ, സോളമൻ പനയ്ക്കൽ, ആൽബർട്ട് പുത്തൻപുരയ്ക്കൽ, സോണി നോയൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ആലപ്പുഴ രൂപതയുടെ വടക്കൻ മേഖലയിലുള്ള യൂണിറ്റുകൾക്ക് മുൻഗണന നൽകിയായിരിക്കും സാധനങ്ങൾ നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker