Kerala

കോവിഡ് – 19; വരാപ്പുഴ അതിരൂപത ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചു

സാമൂഹിക അകലം പാലിക്കുക എന്നത് ഓരോരുത്തരുടെയും മനുഷ്യത്വപരമായ കടമ...

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് – 19 വ്യാപനം തടയുന്നതിന് സംസ്ഥാന സർക്കാരിനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ നിർദേശപ്രകാരം ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചു. ജില്ലാ ഭരണകൂടവുമായി സഹകരിച്ചുകൊണ്ട്, ഭരണകൂടത്തിന്റെ അറിവോടെയാകും ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുക.

ഇന്ത്യ മുഴുവൻ ലോക്ക് ഡൌൺ ആയതിനാൽ ഇതുമായി ബന്ധപ്പെട്ട് സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ആർച്ച്ബിഷപ്പ് വിശ്വാസികളോട് ആവശ്യപ്പെട്ടു. അയൽപക്ക വീടുകൾ പട്ടിണിയിലാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ഓരോരുത്തരും എടുക്കണമെന്നും, കൊറോണ ബാധയുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലുള്ളവർ കോറന്റൈൻ കാലയളവിൽ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും, സാമൂഹിക അകലം പാലിക്കുക എന്നത് ഓരോരുത്തരുടെയും മനുഷ്യത്വപരമായ കടമയാണെന്നും ആർച്ച്ബിഷപ്പ് ഓർമ്മിപ്പിച്ചു.

മാർച്ച് 31 വരെ വിശ്വാസികൾ ദേവാലയത്തിൽ പ്രവേശിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.

ഹെൽപ്പ് ഡെസ്ക് എന്തൊക്കെയാണ് ലക്ഷ്യങ്ങൾ:

1) കോവിഡ് 19 വ്യാപനത്താൽ പല വിധത്തിലുള്ള ആശങ്കകളിലൂടെ കടന്നുപോകുന്ന കേരളജനതയ്ക്ക് ധൈര്യം പകരുക.
2) കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് ശാസ്ത്രീയമായ വിവരങ്ങൾ ജനങ്ങൾക്കു നൽകുക.
3) ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെട്ടാൽ അത് ലഭ്യമാകുന്നതിന് ക്രിയാത്മകമായി ഇടപെടുക.
4) ജാതി-മത ഭേദമന്യ എല്ലാവരെയും സഹായിക്കുക.
5) ഭക്ഷണത്തിനും മരുന്നിനും ആളുകൾ ബുദ്ധിമുട്ടുന്നില്ല എന്ന് ഉറപ്പാക്കുക.

വിവിധ മേഖലകളിൽ പ്രഗല്ഭരായവരുടെ സേവനം ഫോൺ, ഇന്റർനെറ്റ് എന്നിവ വഴി ലഭ്യമാകും. രോഗലക്ഷണങ്ങൾ ഉള്ളവരും, ഇതുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉള്ളവർക്കും വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ ലഭ്യമാകും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker