Vatican

ക്രിസ്തുവിനെ നോക്കുമ്പോള്‍ നാം മനോഹാരിതയും നന്മയും സത്യവും ദര്‍ശിക്കുന്നു; ഫ്രാൻസിസ് പാപ്പാ

ക്രിസ്തുവിനെ നോക്കുമ്പോള്‍ നാം മനോഹാരിതയും നന്മയും സത്യവും ദര്‍ശിക്കുന്നു; ഫ്രാൻസിസ് പാപ്പാ

ജോയി കരിവേലി

വത്തിക്കാൻ സിറ്റി: ക്രിസ്തുവിനെ നോക്കുമ്പോള്‍ നാം മനോഹാരിതയും നന്മയും സത്യവും ദര്‍ശിക്കുന്നുവെന്നും, തന്‍റെ അഭിലാഷങ്ങള്‍ക്കനുസൃതം പ്രത്യാശയും വിശ്വാസവും സ്നേഹവും നമ്മില്‍ വളര്‍ത്തുന്ന ഒരു ജീവിതം പരിശുദ്ധാരൂപി സാധ്യമാക്കുന്നുവെന്നും ഫ്രാൻസിസ് പാപ്പാ. ബുധനാഴ്ച, പോള്‍ ആറാമന്‍ ശാലയിൽ ഒത്തുകൂടിയ 7000 – ത്തിലേറെവരുന്ന വിവിധ രാജ്യാക്കാരായ തീര്‍ത്ഥാടകരെയും പൗരോഹിത്യത്തിന്റെ 40 ഉം 50 ഉം 60 ഉം വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന 40 ലേറെ വൈദികരെയും അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.

നമുക്ക് അധികമായി നല്കുന്നതിനു മുമ്പ് ദൈവം നമ്മോട് ഒന്നും ആവശ്യപ്പെടുന്നില്ല. നമ്മുടെ മേല്‍ അത്യധികം ആധിപത്യം പുലര്‍ത്തുന്ന വിഗ്രഹാരാധനനയുടെ വഞ്ചനയില്‍ നിന്ന് നമ്മെ വീണ്ടെടുക്കുന്നതിന് അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നത് അനുസരണമാണ്. ഈ ലോകത്തിന്‍റെ ബിംബങ്ങളില്‍ ആത്മസാക്ഷാത്ക്കാരം കണ്ടെത്താനുള്ള ശ്രമം നമ്മെ പൊള്ളയാക്കിത്തീര്‍ക്കുകയും അടിമകളാക്കുകയും ചെയ്യുന്നു. എന്നാല്‍ നമുക്കു ഔന്നത്യവും സാന്ദ്രതയും പകരുന്നത് ദൈവവുമായുള്ള ബന്ധമാണെന്നും, പിതാവായ ദൈവം ക്രിസ്തുവില്‍ നമ്മെ തന്റെ മക്കളാക്കുന്നുവെന്നും ഉദ്‌ബോധിപ്പിച്ചു.

വിശ്വസ്തതയുടെയും ഉദാരതയുടെയും ആധികാരികതയുടെയും സൗകുമാര്യത്തില്‍ ജീവിക്കുന്നതിന് നമുക്ക് പരിശുദ്ധാരൂപി വസിക്കുന്ന നവമായൊരു ഹൃദയം ആവശ്യമാണെന്നും, അതിനായി ഒരു “ഹൃദയമാറ്റ ശസ്ത്രക്രിയ” നടത്തണമെന്നും പാപ്പാ പറഞ്ഞു. അതായത്, പഴയ ഹൃദയത്തില്‍ നിന്ന് പുതിയ ഹൃദയത്തിലേക്കുള്ള മാറ്റം. അതു നടക്കുന്നത് പുത്തനഭിലാഷങ്ങള്‍ എന്ന ദാനത്താലാണ്. ഈ അഭിലാഷങ്ങള്‍ നമ്മില്‍ വിതയക്കുന്നത് ദൈവത്തിന്റെ കൃപയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

നിയമം ഇല്ലാതാക്കാനല്ല മറിച്ച് അതു പൂര്‍ത്തിയാക്കാനാണ് കര്‍ത്താവായ യേശു വന്നത് എന്നതിന്‍റെ പൊരുള്‍ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ ദൈവത്തിന്റെ കൃപയാൽ നമുക്കു സാധിക്കും. ജഡാനുസൃത നിയമം കല്പനകളുടെയും അരുതുകളുടെയും ഒരു പരമ്പരയാണ്. എന്നാല്‍ ആത്മവിനനുസൃതമാകുമ്പോള്‍ അതേ നിയമം തന്നെ ജീവനായി ഭവിക്കുന്നു. എന്തെന്നാല്‍ അത് ഇനി ഒരു നിയമമല്ല പ്രത്യുത, നമ്മെ സ്നേഹിക്കുകയും നമ്മെ അന്വേഷിക്കുകയും നമ്മോടു പൊറുക്കുകയും നമ്മെ ആശ്വസിപ്പിക്കുകയും പാപം വഴിയുള്ള അനുസരണക്കേടു നിമിത്തം നഷ്ടപ്പെട്ട പിതാവുമായുള്ള കൂട്ടായ്മ ക്രിസ്തുവിന്‍റെ ഗാത്രത്തില്‍ പുനഃസ്ഥാപിക്കുകയും ചെയ്യുന്ന അവിടത്തെ ആ ശരീരം തന്നെയാണ് അത്. അങ്ങനെ കല്പനകളിലെ, നിഷേധാത്മകത, അതായത്, മോഷ്ടിക്കരുത്, നിന്ദിക്കരുത്, കൊല്ലരുത്, തുടങ്ങിയ അരുതുകള്‍ ഭാവാത്മകങ്ങളായി പരിണമിക്കുന്നു. സ്നേഹിക്കുക, എന്‍റെ ഹൃദയത്തില്‍ അപരര്‍ക്ക് ഇടം നല്കുക എന്നീ അഭിലാഷങ്ങള്‍ വിതയ്ക്കപ്പെടുന്നു. ഇതാണ് നമുക്കായി യേശു കൊണ്ടുവന്ന നിയമത്തിന്‍റെ പൂര്‍ണ്ണതയെന്നും പാപ്പാ പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker