India

ക്രിസ്തുവിന്റെ പ്രതിമ നിർമ്മിക്കുന്നതിൽ “കനകപുര ചലോ” പ്രതിക്ഷേധം; പൗരത്വ ബില്ലിൽ നിന്ന് അടുത്ത് പുറത്താക്കപ്പെടുന്നത് ക്രിസ്ത്യാനികളോ?

ബോണക്കാട് കുരിശുമലയിൽ 60 വർഷത്തിലധികമായി ആരാധന നടത്തിവന്ന കുരിശ് ബോംബുവെച്ച് തകർക്കാൻ നേതൃത്വം നൽകിയവർ...

സ്വന്തം ലേഖകൻ

ബംഗളൂരു: കർണാടകയിലെ കനകപുരയിൽ 114 അടി ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമ നിർമിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി.യും ആർ.എസ്.എസും. “കനകപുര ചലോ” എന്ന പേരിൽ നൂറുകണക്കിന് ആൾക്കാരെ പങ്കെടുപ്പിച്ചാണ് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്. 13 പടികൾ ഉൾപ്പെടെ 114 അടി ഉയരമുള്ള പ്രതിമയാണ് നിർമ്മിക്കുന്നത്. പടികളുടെ നിർമാണം ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമകളിൽ ഒന്നായിരിക്കും കനകപുരയിൽ ഉയരുക.

കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ നിയോജകമണ്ഡലത്തിലെ ഗ്രാമമായ ഹരോബെലെയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ഇവിടെ താമസിക്കുന്ന ക്രിസ്ത്യാനികൾക്ക് ഏകദേശം 400 വർഷത്തെ പൈതൃകമുണ്ട്. ക്രിസ്ത്യാനികൾ തിങ്ങി താമസിക്കുന്ന പ്രദേശമെന്ന പ്രത്യേകതയും ഈ സ്ഥലത്തിനുണ്ട്. 2019 ക്രിസ്മസ് ദിനത്തിലാണ് പ്രതിമ നിർമിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ പ്രതിമ നിർമിക്കുന്ന ട്രസ്റ്റിന് ഡി.കെ.ശിവകുമാർ കൈമാറിയത്.

അതിനാൽതന്നെ, ഇത് ഡി.കെ.ശിവകുമാറിന്റെ പദ്ധതിയാണെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. എന്നാൽ, ഗ്രാമത്തിലുള്ളവരുടെയും ക്രിസ്ത്യൻ മതവിഭാഗത്തിന്റെയും തീരുമാനപ്രകാരമാണ് പ്രതിമ നിർമിക്കുന്നതെന്നും തന്റെ തീരുമാനമല്ലെന്നുമാണ് ഡി.കെ ശിവകുമാറിന്റെ പ്രതികരണം. സ്ഥലം എം.എൽ.എ. എന്നനിലയിൽ താൻ അവരെ പിന്തുണയ്ക്കുകയും സഹായിക്കുകയും അതിന്റെ ഭാഗമായി സ്ഥലം വിട്ടുനൽകിയത് നിയമപരമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ബോണക്കാട് കുരിശുമലയിൽ 60 വർഷത്തിലധികമായി ആരാധന നടത്തിവന്ന കുരിശ് ബോംബുവെച്ച് തകർക്കാൻ നേതൃത്വം നല്കിയവരെന്ന നിലയിൽ ഇവരിൽ നിന്ന് ഇതിലധികമൊന്നും പ്രതീക്ഷിക്കാനില്ലെന്നും, പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളെ വെറുതെ തള്ളിക്കളയാനാകില്ലെന്നുള്ള സൂചനകളാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങളിൽ നിന്ന് ലഭിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാലോ, പൗരത്വ ബില്ലിൽ നിന്ന് അടുത്ത് പുറത്താക്കപ്പെടുന്നത് ക്രിസ്ത്യാനികളായിരിക്കുമെന്നതിന്റെ സൂചനകളാണ് ഇതൊക്കെയെന്ന് ആരെങ്കിലും വിമർശിച്ചാലോ കുറ്റം പറയാനാകില്ല.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker