Vatican

ഗര്‍ഭഛിദ്രമെന്നാല്‍ പ്രശ്‌നപരിഹാരത്തിന് വാടകക്കൊലയാളിയെ ആശ്രയിക്കലിന് തുല്യം; ഫ്രാൻസിസ് പാപ്പാ

ഗര്‍ഭഛിദ്രമെന്നാല്‍ പ്രശ്‌നപരിഹാരത്തിന് വാടകക്കൊലയാളിയെ ആശ്രയിക്കലിന് തുല്യം; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: ഗര്‍ഭഛിദ്രമെന്നാല്‍ മനുഷ്യ ജീവനെ ഇല്ലാതാക്കിക്കൊണ്ട് ഒരു പ്രശ്‌നം പരിഹരിക്കാന്‍ വാടകക്കൊലയാളിയെ ആശ്രയിക്കലിന് തുല്യമാണെന്ന് പാപ്പാ. സെന്റ് പീറ്റേഴ്‌സ് ബസലിക്കായിൽ ബുധനാഴ്ചകളിൽ സാധാരണ നടത്താറുള്ള പൊതുദര്‍ശന പരിപാടിയിലാണ് ഗര്‍ഭഛിദ്രത്തിനെതിരെയുള്ള പാപ്പായുടെ പ്രതികരണം.

മനുഷ്യ ജീവന്‍, അത് എത്രതന്നെ ചെറുതാണെങ്കിലും നശിപ്പിച്ചുകൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കാനാവില്ലായെന്നും, ലോകത്തില്‍ സംഭവിച്ചിട്ടുള്ള സകല തിന്മകളുടെയും സംഗ്രഹം ജീവനോടുള്ള നിന്ദയാണെന്നും പാപ്പാ പ്രസ്താവിച്ചു.

അതിക്രമവും ജീവന്‍റെ തിരസ്കരണവും ജന്മംകൊള്ളുന്നത് ഭയത്തില്‍ നിന്നാണെന്ന് പാപ്പാ പറഞ്ഞു. ഉദാഹരണമായി, ഒരു ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ അംഗവൈകല്യമുണ്ടെന്നു കരുതുക. വേദനാജനകമായ ഇത്തരം അവസ്ഥകളില്‍ മാതാപിതാക്കള്‍ക്ക്, ആ അവസ്ഥയെക്കുറിച്ചുള്ള ഭയത്തെ അതിജീവിച്ച്, യാഥാര്‍ത്ഥ്യത്തെ നേരിടുന്നതിന് ആവശ്യമായ സ്ഥൈര്യവും സ്നേഹ സാമീപ്യവും ആവശ്യമാണ്. എന്നാല്‍ പലപ്പോഴും അവര്‍ക്ക് ലഭിക്കുന്നത് ഭ്രൂണത്തെ നശിപ്പിക്കുകയെന്ന പോംവഴിയായിരിക്കും. ‘ഭ്രൂണത്തെ നശിപ്പിക്കുക’യെന്ന പദത്തിന് പകരം
“ഗര്‍ഭം അലസിപ്പിക്കുക”യെന്നാണ് പകരം ഉപയോഗിക്കുന്ന പദമെങ്കിലും അതിനര്‍ത്ഥം ഒരാളെ നേരിട്ടു ഇല്ലാതാക്കുകയെന്നു തന്നെയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker