Kerala

ചെല്ലാനം തീരസംരക്ഷണ പോരാട്ടം കേരള കത്തോലിക്കാ സഭ ഏറ്റെടുക്കുമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

ജനകീയരേഖ നടപ്പിലാക്കുന്നതിന് സർക്കാരിനെ പ്രവർത്തന നിരതമാക്കുന്നതിനും, ജനങ്ങളെ ഏകോപിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുമായാണ് "കെയർ ചെല്ലാനം" ഓഫീസ്...

സ്വന്തം ലേഖകൻ

കൊച്ചി/ചെല്ലാനം: ചെല്ലാനം തീരസംരക്ഷണത്തിനായുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കുമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെല്ലാനം തീരത്തെ പ്രശ്നങ്ങൾ ഈ പ്രദേശത്തിന്റേത് മാത്രമല്ലെന്നും, മറിച്ച് സംസ്ഥാനത്തിന്റെയും, രാജ്യത്തിന്റെ മുഴുവൻ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരപ്രദേശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് കെ.ആർ.എൽ.സി.സി. യുടെ നേതൃത്വത്തിൽ കൊച്ചി, ആലപ്പുഴ രൂപതകൾ സംയുക്തമായി രൂപം നല്കിയ “കെയർ ചെല്ലാനം” ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ.

കെ.ആർ.എൽ.സി.സി. പ്രസിഡന്റ് ബിഷപ്പ്. ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ‘കടൽ’ ചെയർമാൻ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ഹൈബി ഈഡൻ എം.പി., കെ.സി.ബി.സി. സെക്രട്ടറി ജനറൽ ഫാ.ജേക്കമ്പ് പാലക്കാപ്പള്ളി, കേരള സോഷ്യൽ സർവ്വീസ് ഫോറം സംസ്ഥാന ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ, കെ.ആർ.എൽ.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി ജോർജ്ജ്, ജനറൽ സെക്രട്ടറി ഫാ.ഫ്രാൻസീസ് സേവ്യർ താന്നിക്കാപ്പള്ളി, കടൽ ജനറൽ സെക്രട്ടറി ജോസഫ് ജൂഡ്, കെ.എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ്, സി.എസ്.എസ്. സംസ്ഥാന സെക്രട്ടറി ബെന്നി പാപ്പച്ചൻ, കെ.എൽ.സി.ഡബ്ല്യു.എ. സെക്രട്ടറി മെറ്റിൽഡ മൈക്കിൾ, കെ.സി.വൈ.എം. (ലാറ്റിൻ) സംസ്ഥാന സെക്രട്ടറി ആന്റെണി ആൻസൽ, ഫാ.ആന്റെണി ടോപ്പോൾ, കൊച്ചി സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ റവ.ഡോ.മരിയൻ അറക്കൽ, ആലപ്പുഴ സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ.സംസൻ അഞ്ഞിപ്പറമ്പിൽ, ഫാ.ആന്റെണി തട്ടകത്ത് എന്നിവർ പ്രസംഗിച്ചു.

പ്രതിനിധികൾക്കായി നടന്ന സെമിനാർ മോൺ.ആന്റെണി തച്ചാറ ഉദ്ഘാടനം ചെയ്തു. റവ.ഡോ.അന്റെണിറ്റോ പോൾ, പി.ആർ.കുഞ്ഞച്ചൻ, ടി.എ.ഡാൽഫിൻ എന്നിവർ നേതൃത്വം നൽകി.

കെ.ആർ.എൽ.സി.സി യുടെ ആഭിമുഖ്യത്തിലുള്ള ‘കടൽ’ തയ്യാറാക്കി സർക്കാരിനു സമർപ്പിച്ച ജനകീയരേഖ നടപ്പിലാക്കുന്നതിന് സർക്കാരിനെ പ്രവർത്തന നിരതമാക്കുന്നതിനും, ജനങ്ങളെ ഏകോപിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുമായാണ് “കെയർ ചെല്ലാനം” ഓഫീസ് മറുവക്കാട് ലിറ്റിൽ ഫ്ലവർ പള്ളിക്കു സമീപം ആരംഭിച്ചിരിക്കുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker