World

ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ബു​ദാ​ബിയിൽ ഫ്രാൻസിസ് പാപ്പാ അർപ്പിക്കുന്ന ബലിയിൽ പങ്കെടുക്കുവാനൊരുങ്ങുന്നവർ അറിഞ്ഞിരിക്കേണ്ടത്

ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ബു​ദാ​ബിയിൽ ഫ്രാൻസിസ് പാപ്പാ അർപ്പിക്കുന്ന ബലിയിൽ പങ്കെടുക്കുവാനൊരുങ്ങുന്നവർ അറിഞ്ഞിരിക്കേണ്ടത്

സ്വന്തം ലേഖകൻ

അബുദാബി: UAE യുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമാണ് ഫ്രാന്‍സിസ് പാപ്പായുടെ സന്ദർശനം. നാളെ തുടങ്ങുന്ന പാപ്പായുടെ അറേബ്യന്‍ അപ്പസ്തോലിക സന്ദര്‍ശനം അഞ്ചിനാണ് അവസാനിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തിന്റെ ഭരണാധികാരിയെന്നതിനേക്കാൾ ലോകത്തിലെ ഏറ്റവും വലിയ മത മേലധ്യക്ഷന്റെ വലിയ പരിഗണനയാണ് പോപ്പിന്. ആദ്യമായാണ് ഒരു പോപ്പ് ഗൾഫ്‌ രാജ്യത്തിലേയ്ക്ക് വരുന്നതെന്ന പ്രത്യേകതയാണ് പരമപ്രധാനം. അതുകൊണ്ടുതന്നെ തികഞ്ഞ കൃത്യതയോടെയാണ് അബുദാബിയിൽ ഒരുക്കങ്ങൾ പൂർത്തികരിക്കപ്പെടുന്നത്. ഒരു ഇസ്ലാമിക രാജ്യത്തിന്റെ എല്ലാ ഭരണ യന്ത്രങ്ങളും ഇതിനായി യത്നിക്കുന്നുവെന്നത് പാപ്പായുടെ സന്ദർശനത്തിന് UAE കൊടുക്കുന്ന വലിയ പ്രാധാന്യത്തിന് തെളിവാണ്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ബു​ദാ​ബിയിലെ സഈ​ദ് സ്പോ​ർ​ട്സ് സെ​ന്റെറി​ൽ ന​ട​ക്കു​ന്ന പാപ്പായുടെ ദിവ്യബലിയർപ്പണത്തിന് ഒരു ലക്ഷത്തി നാൽപതിനായിരം പേർ പങ്കെടുക്കുമെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയമാണ് അന്നേദിവസത്തിനായി ഒരുക്കിയിരിക്കുന്നത്. ദിവ്യബലിയിൽ പങ്കെടുക്കുന്നവക്ക് വേണ്ടിയുള്ള പാസ് വിതരണം വിവിധ പള്ളികൾ വഴി പൂർത്തിയായികൊണ്ടിരിക്കുന്നു. വിവിധ എമിറേറ്സുകളിൽ നിന്നും ഗവണ്മെന്റ് ഫ്രീ ആയി ഒരുക്കുന്ന ബസ്സുകളിൽ ആണ് വിശ്വാസികൾ പോപ്പിന്റെ ദിവ്യബലിക്കായി എത്തുക. ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നെത്തുന്ന വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ അറേബ്യന്‍ വികാരിയാത്ത് പുറത്തുവിട്ടുണ്ട്.

1) പ്രവേശന ടിക്കറ്റും യാത്രാ ടിക്കറ്റും:

പ്ര​വേ​ശ​നടി​ക്ക​റ്റും യാ​ത്രാടി​ക്ക​റ്റും കരുതാത്തവര്‍ക്ക് യാതൊരു കാരണവശാലും സ്ഥലത്തേക്ക് പ്ര​വേശിക്കുവാൻ കഴിയില്ല. UAE ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹ​ബ്ബുക​ളി​ൽ നി​ന്നും സ​ർ​ക്കാ​രി​ന്റെ സൗ​ജ​ന്യ ഷ​ട്ടി​ൽ സ​ർ​വീ​സു​ക​ൾ സ്പോ​ർ​ട്സ് സി​റ്റി​യി​ലേ​ക്ക് ക്രമീകരിച്ചിട്ടുണ്ട്. ദിവ്യബലിയ്‌ക്കെത്തുന്ന വിശ്വാസികള്‍ നിര്‍ദിഷ്ട ഹബുകളില്‍ നേരത്തെയെത്തി സര്‍ക്കാരിന്റെ സൗജന്യ ബസുകളില്‍ കയറി സ്‌റ്റേഡിയത്തിലെത്തണം.

ദിവ്യബലിയ്ക്ക് പ്രവേശനം നല്‍കികൊണ്ടുള്ള ടി​ക്ക​റ്റില്‍ എ​ത്തേ​ണ്ട സ്ഥ​ല​ത്തി​ന്റെ വി​വ​ര​വും സ​മ​യ​വും ഉ​ണ്ടാ​യി​രി​ക്കും. ആ​വ​ശ്യ​മാ​യ അ​ക്സ​സ് ഹ​ബ് ടി​ക്ക​റ്റ് വാങ്ങിയപ്പോൾ തന്നെ സൗകര്യ പ്രദമായ ഹ​ബ് തിരഞ്ഞെടുത്തതിനാൽ, ആ ഹ​ബ് ഇനി മാ​റ്റാ​നാ​കി​ല്ല.

അബുദാബിയിൽ: അൽഐൻ ഹെസ്സ ബിൻ സായിദ് സ്ട്രീറ്റ് പാർക്കിങ്ങ്, ഡെൽമ സ്ട്രീറ്റ്, നേഷൻ ടവർ, മുസഫ എമിറേറ്റ്സ് ഡ്രൈവിങ് സ്കൂൾ പരിസരം, റുവൈസ് ഹൗസിങ് കോംപ്ലക്സിന് എതിർവശം, എന്നിവിടങ്ങളിൽ നിന്നാണ് ബസ് പുറപ്പെടുക.

ദുബായിൽ: വണ്ടർലാൻഡ്, സഫ പാർക്ക്, ഖിസൈസ് പോണ്ട് പാർക്ക്, അൽനഹ്ദ, ജബൽഅലി എന്നിവിടങ്ങളിൽ നിന്നും ബസ് പുറപ്പെടും.

ഷാർജയിൽ: ഷാർജയിൽ നിന്നുള്ളവർ ദുബായിലെ 76 സ്ട്രീറ്റിൽ നിന്നാണ് ബസ് കയറേണ്ടത്.

സ്വ​ന്തം വാ​ഹ​ന​ത്തി​ൽ: സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ഹബ്ബില്‍ വ​രു​ന്ന​വ​ർ​ക്ക് ‘യാ​സ് ഗേ​റ്റ്‌​വേ അ​ക്സ​സ് ഹ​ബ്’ എ​ന്നെ​ഴു​തി​യ ടി​ക്ക​റ്റു​ക​ൾ ഉണ്ട്.

വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ർ: ​വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ർക്കും യാ​ത്രാ ടി​ക്ക​റ്റും അ​ക്സ​സ് ഹ​ബ് ടി​ക്ക​റ്റും നിര്‍ബന്ധമാണ്.

നടക്കാനുള്ള ദൂരം: ഗ്രാൻഡ് മോസ്ക്, ബത്തീൻ എയർപോർട്ട് റോഡ് പരിസരങ്ങളിലായി എത്തിച്ചേരുന്നവർ 500 മീറ്റർ മുതൽ 2 കിലോമീറ്റർ വരെ അകലത്തിലുള്ള സ്റ്റേഡിയത്തിലേക്ക് നടന്നുവരണം.

2) ഭക്ഷണവും വെള്ളവും: ‍

പരിശുദ്ധ പിതാവ് ബലിയര്‍പ്പിക്കുന്ന സ്‌റ്റേഡിയത്തിനകത്ത് ഭക്ഷണവും കുടിവെള്ളവും അനുവദിക്കില്ല. പുറത്തെ സുരക്ഷാ പരിശോധന ഗേറ്റ് വരെമതമേ ഭക്ഷണവും കുടിവെള്ളവും കൊണ്ടുവരാന്‍ അനുമതിയുള്ളൂ. സുരക്ഷാ പരിശോധന കഴിഞ്ഞ് അകത്തുകടന്നാൽ രാവിലെ 8 മണിവരെയും ദിവ്യബലിക്ക് ശേഷവും ലഘുഭക്ഷണം സ്റ്റേഡിയത്തിൽ തന്നെ ലഭ്യമാകും. അതുപോലെ തന്നെ ദിവ്യബലിയ്ക്കായി വരുന്നവർക്ക് വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങള്‍ക്കും ഉള്ള ക്രമീകരണങ്ങൾ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഉണ്ടാകും.

3) പ്രത്യേക പരിഗണന ലഭിക്കുന്നവർ:

ഗർഭിണികൾ, വയോധികര്‍, വൈകല്യമുള്ളവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേക സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. യാത്രയിലും അതുപോലെ സ്‌റ്റേഡിയത്തിനകത്തേയ്ക്കുള്ള പ്രവേശനത്തിലും ഈ പരിഗണന ഉണ്ടാകും. വീൽ ചെയർ ഉപയോഗിക്കുന്നവർക്ക് അനുയോജ്യമായ ബസിലായിരിക്കും യാത്ര.

4) സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പര്‍:

പേപ്പല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കും +971-4-3179333 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. സതേണ്‍ അറേബ്യന്‍ വികാരിയാത്ത് കൈക്കാര്യം ചെയ്യുന്ന ഈ നമ്പറില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്.

5) ടെലിഫോണ്‍ സൗകര്യം:

പാപ്പായുടെ പരിപാടികള്‍ക്കെത്തുന്ന വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കായി പ്രത്യേക ടെലിഫോണ്‍ സഹായം UAE ഭരണകൂടം ഒരുക്കിയിട്ടുണ്ട്. അറബി, ഇംഗ്ലീഷ്, മലയാളം അടക്കമുള്ള ഭാഷകളില്‍ ടെലിഫോണ്‍ സഹായം ലഭ്യമാകും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker