Vatican

ജനുവരി 24 “തിരുവചനത്തിന്റെ ഞായര്‍” – വത്തിക്കാൻ നൽകുന്ന നിർദേശങ്ങൾ

വചന പ്രഘോഷണത്തിന് അള്‍ത്താര ഉപയോഗിക്കരുത്, വചനപീഠം തന്നെ ഉപയോഗിക്കണം...

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: ആണ്ടുവട്ടം മൂന്നാംവാരം ഞായറാഴ്ചയായ ജനുവരി 24 തിരുവചനത്തിന്റെ ഞായറായി തിരുസഭ ആഘോഷിക്കുകയാണ്. “സകലര്‍ക്കുമായി വെളിവാക്കപ്പെട്ടത്” (Apperuit Illis) എന്നര്‍ത്ഥം വരുന്ന ഒരു സ്വാധികാര പ്രബോധനത്തിലൂടെ, 2019 സെപ്തംബര്‍ മാസത്തിലാണ് എല്ലാ വർഷവും ആണ്ടുവട്ടം മൂന്നാം ഞായറാഴ്ച (ആരാധനക്രമത്തിലെ സാധാരണകാലത്തെ മൂന്നാംവാരം ഞായര്‍) ആഗോളസഭയില്‍ “തിരുവചനത്തിന്റെ ഞായര്‍” ആയി ആചരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ ഉദ്ബോധിപ്പിച്ചത്.

വത്തിക്കാൻ നൽകുന്ന നിര്‍ദ്ദേശങ്ങള്‍:

1) ദിവ്യബലിയിലെ വചനപാരായണത്തില്‍ സഭ നിര്‍ദ്ദേശിച്ചിരിക്കുന്ന ഭാഗങ്ങള്‍ തന്നെ കൃത്യമായി വചനഗ്രന്ഥത്തില്‍ നിന്നും (Lectionary) ഉപയോഗിക്കണം. തല്‍സ്ഥാനത്ത് പകരമായി മറ്റു വായനകള്‍ സൗകര്യാര്‍ത്ഥം ഉപയോഗിക്കരുത്.

2) വചനപാരായണവുമായി ബന്ധപ്പെട്ടുവരുന്ന സങ്കീര്‍ത്തനങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കുകയും, കഴിയുമ്പോഴൊക്കെ അവ ആലപിക്കേണ്ടതുമാണ്.

3) അജപാലകരും ഉത്തരവാദിത്വപ്പെട്ട സഭാദ്ധ്യക്ഷന്മാരും തിരുവചനം വിശ്വാസികള്‍ക്ക് ലഭ്യമാക്കുവാനും അതു വ്യാഖ്യാനിച്ചു നൽകുവാനുമുള്ള എല്ലാ അവസരങ്ങളും ശ്രദ്ധാപൂര്‍വ്വം ഉപയോഗപ്പെടുത്തണം.

4) ആരാധനക്രമാഘോഷങ്ങള്‍ക്ക് ഇടയില്‍ പാലിക്കേണ്ട നിശബ്ദതയുടെ മുഹൂര്‍ത്തങ്ങൾ പാലിക്കപ്പെടണം. ആരാധനക്രമത്തിലെ നിശബ്ദത ധ്യാനമാണ്, അത് പ്രോത്സാഹിപ്പിക്കേണ്ടതും വിട്ടുപോകുവാന്‍ പാടില്ലാത്തതുമാണ്. ശ്രവിച്ച തിരുവചനം സ്വാംശീകരിക്കുവാൻ നിശബ്ദതയുടെ നിമിഷങ്ങള്‍ സഹായകമാകും.

5) വചനപ്രഘോഷണത്തിന് യഥാര്‍ത്ഥമായ ആന്തരികവും ബാഹ്യവുമായി ഒരുക്കങ്ങള്‍ അനിവാര്യമാണ്.

6) വായിക്കുവാന്‍, അല്ലെങ്കില്‍ പ്രഘോഷിക്കുവാനുള്ള ഭാഗം മുന്‍കൂട്ടി വായിച്ചു പഠിച്ച് കൃത്യമായ മുന്നൊരുക്കത്തോടെ വേണം അൾത്താരയിലേക്ക് പ്രവേശിക്കുവാൻ.

7) വചന പ്രഘോഷണത്തിന് അള്‍ത്താര ഉപയോഗിക്കരുത്, വചനപീഠം തന്നെ ഉപയോഗിക്കണം.

വിശ്വാസികളുടെ ജീവിതത്തില്‍, പ്രത്യേകിച്ച് ആരാധനക്രമത്തിലൂടെ തിരുവചനം എപ്രകാരം ദൈവവും മനുഷ്യനും തമ്മിലുള്ള സജീവവും സ്ഥായീഭാവവുമുള്ള സംവാദമായിത്തീരണം എന്ന ചിന്തയാണ് പാപ്പാ നൽകുന്നത്. സഭയുടെ ആരാധനക്രമത്തിന്റെ, വിശിഷ്യ ദിവ്യബലിയില്‍ വചനം ഉപയോഗിക്കുന്നതിന്റെ കാലചക്രങ്ങളെക്കുറിച്ചും, അതിന് പ്രത്യേകമായി സഭ നൽകുന്ന ചിട്ടകളെയും ക്രിമീകരണങ്ങളെയും കുറിച്ചും, മനസ്സിലാക്കുന്നത് വിശ്വാസ ജീവിതത്തെ ബലപ്പെടുത്തുമെന്ന് പാപ്പാ പ്രബോധനത്തില്‍ എടുത്തുപറയുന്നുണ്ട് (Ordo Lectionum Missae).

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker