Vatican

ജോൺ പോൾ ഒന്നാമൻ മാർപാപ്പ ധന്യ പദവിയിലേക്ക്

ജോൺ പോൾ ഒന്നാമൻ മാർപാപ്പ ധന്യ പദവിയിലേക്ക്

വത്തിക്കാൻ സിറ്റി: ജോൺ പോൾ ഒന്നാമൻ മാർപാപ്പയെ ധന്യ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി സൂചന. നാമകരണ തിരുസംഘത്തിന്റെ വോട്ടെടുപ്പിൽ ഐക്യകണ്ഠമായ തീരുമാനത്തെ തുടർന്ന് ഫ്രാൻസിസ് പാപ്പ ഇതു സംബന്ധിച്ച ഡിക്രിയിൽ ഉടനെ ഒപ്പു വെയ്ക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പുഞ്ചിരിയ്ക്കുന്ന മാർപാപ്പ എന്ന പേരില്‍ അറിയപ്പെട്ടിരിന്ന അദ്ദേഹം മുപ്പത്തിമൂന്ന് ദിവസം മാത്രമാണ് ആഗോളസഭയുടെ തലവനായി സേവനം ചെയ്തത്.

1912 ഒക്ടോബർ 17നു ഇറ്റലിയിലെ കനാലെ ഡി’അഗോർഡോയിലാണ് ആൽബിനോ ലൂച്ചിയാനി (ജനനനാമം) ജനിച്ചത്. 1973ൽ കർദിനാളായി അഭിഷിക്തനായ അദ്ദേഹം 1978 ആഗസ്റ്റ് 26നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ മുൻഗാമികളായ ജോൺ ഇരുപത്തിമൂന്നാമനോടും പോൾ ആറാമനോടുമുള്ള ആദരസൂചകമായാണ് ആൽബിനോ ലൂച്ചിയാനി, ജോൺപോൾ ഒന്നാമൻ എന്ന പേര് സ്വീകരിച്ചത്. 33 ദിവസങ്ങള്‍ക്ക് ശേഷം 1978 സെപ്റ്റംബർ 28-ന് ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരിന്നു മരണം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker