Articles

തപസ്സുകാലം = ക്രൂശിതന്റെ പിന്നാലെയുള്ള നടത്തം

വിഭൂതി ബുധൻ മുതൽ വലിയ ശനിയാഴ്ച വരെയുള്ള (ഞായർ ഒഴികെ) 40 ദിവസങ്ങളാണ് തപസ്സുകാലം...

ഫാ.ജിജോ ജോസ്

കത്തോലിക്കാസഭയിൽ ഇന്ന് (17/02/2021) തപസ്സുകാലം തുടങ്ങുകയാണ്. വിഭൂതി ബുധൻ മുതൽ വലിയ ശനിയാഴ്ച വരെയുള്ള (ഞായർ ഒഴികെ) 40 ദിവസങ്ങളാണ് തപസ്സുകാലം. ദേഹശുദ്ധിയിലൂടെയും, ആത്മശുദ്ധിയിലൂടെയും ക്രിസ്തുവിന്റെ രക്ഷാകരമായ ഉത്ഥാനത്തിന് ഒരുങ്ങുവാനും, അനുസ്മരിക്കാനും, ആഘോഷിക്കുവാനുമായി സഭ നമ്മെ ക്ഷണിക്കുന്നു. നാല്പതുദിവസങ്ങൾ ഉപവാസത്തിന്റെയും (മത്താ:4:1-11), പ്രാർത്ഥനയുടെയും (പുറ. 24 :18), ത്യാഗപ്രവർത്തികളുടെയും (1രാജ.19:18), തിന്മയുടെ ശക്തികളുമായുള്ള പോരാട്ടത്തിന്റെയും ദൈവീക ഇടപെടലിന്റെയും (യോനാ 3: 4 – 7) ദിനങ്ങളായിട്ടാണ് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നത്. അതിനാൽ ഈ തപസ്സുകാലം പ്രാർത്ഥനയിലൂടെയും, ഉപവാസത്തിലൂടെയും, ദാനധർമ്മത്തിലൂടെയും ക്രൂശിതന്റെ പിന്നാലെ നടക്കുവാൻ നമുക്ക് ശക്തിലഭ്യമാകട്ടെ.

തിരുസഭയുടെ മതബോധന ഗ്രന്ഥം no. 2015 പറയുന്നു: “പരിപൂർണ്ണതയുടെ വഴി കുരിശിലൂടെയാണ് കടന്നു പോകുന്നത്. പരിത്യാഗവും ആധ്യാത്മികസമരവും ഇല്ലാതെ വിശുദ്ധിയില്ല. തപശ്ചര്യയും പരിത്യാഗവും ആദ്ധ്യാത്മിക പുരോഗതിക്ക് ആവശ്യമാണ്. അവ ക്രമേണ സുവിശേഷ സൗഭാഗ്യവും, സമാധാനവും, സന്തോഷവും ഉള്ള ജീവിതത്തിലേക്ക് നയിക്കുന്നതുമാണ്.”

ആരാധന ക്രമമനുസരിച്ച് തപസ്സുകാലത്ത് 6 ഞായറാഴ്ചകളാണുള്ളത്:

ഫെബ്രുവരി 17 – വിഭൂതി ബുധൻ (നിർബന്ധമായും ഉപവസിക്കേണ്ട ദിനം) ചാരം പൂശി അനുതപിക്കാൻ നമ്മെ ക്ഷണിക്കുന്നു.

ഫെബ്രുവരി 21 – തപസ്സു കാലത്തിലെ ഒന്നാമത്തെ ഞായറാഴ്ച – ക്രിസ്തുവിന്റെ മരുഭൂമിയിലെ പരീക്ഷണത്തെക്കുറിച്ചും അതിൽ വിജയിച്ചതിനെക്കുറിച്ചും സഭ ധ്യാനിക്കുന്നു.

ഫെബ്രുവരി 28th – തപസ്സ് കാലത്തിലെ രണ്ടാമത്തെ ഞായറാഴ്ച – ക്രിസ്തുവിന്റെ രൂപാന്തരീകരണമാണ് സഭയുടെ ധ്യാന വിഷയം.
വിശുദ്ധിയുടെ വെണ്മ എനിക്കും വേണമെന്ന് ഓർമിപ്പിക്കുന്നു.

മാർച്ച്‌ 7th – തപസ്സു കാലത്തിലെ മൂന്നാമത്തെ ഞായറാഴ്ച – വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നിന്ന് ദേവാലയ ശുദ്ധീകരണത്തെയും നമ്മുടെ ശുദ്ധീകരണത്തെയും കുറിച്ചു ധ്യാനിക്കുന്നു.

മാർച്ച്‌ 14th – തപസ്സു കാലത്തിലെ നാലാമത്തെ ഞായർ (ലെത്താരെ ഞായർ/ആനന്ദ ഞായർ/ വിശ്രമ ഞായർ) – കുരിശിൽ ഉയർത്തപ്പെട്ട ക്രിസ്തുവിനെ നോക്കി രക്ഷ സ്വന്തമാക്കാൻ സഭ ക്ഷണിക്കുന്നു.

മാർച്ച്‌ 21th – തപസ്സു കാലത്തിലെ അഞ്ചാമത്തെ ഞായർ – പീഡാസഹന ഞായർ/ കറുത്ത ഞായർ. ( കുരിശും തിരുസ്വരൂപങ്ങളും കറുത്ത തുണി കൊണ്ട് മൂടുന്നു). ഗ്രീക്കുകാരും വിജാതിയരും ക്രിസ്തുവിനെ അന്വേഷിക്കുന്നതും സഭയിലെ രക്ഷയുടെ സാർവ്വത്രികമാനവും ധ്യാനവിഷയമാകുന്നു.

ഏപ്രിൽ 1st – വലിയ വ്യാഴാഴ്ച – സ്നേഹത്തിന്റെ കൽപ്പന നൽകി വിശുദ്ധ കുർബാനയും പൗരോഹിത്യവും സ്ഥാപിച്ചതിന്റെ അനുസ്മരണം.

ഏപ്രിൽ 2nd – ദുഃഖവെള്ളി – ക്രിസ്തുവിന്റെ ബലി.

ഏപ്രിൽ 4th – ഈസ്റ്റർ – ക്രിസ്തുവിന്റെ ഉത്ഥാനം.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker