Kerala

തിരുവനന്തപുരം അതിരൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റി വലിയതുറ ദുരിതാശ്വാസ ക്യാംപിൽ എന്ത് ചെയ്തു?

സോഷ്യൽ മീഡിയായിൽ മാത്രം ഉയർന്നു കേൾക്കുക്കുന്ന ഒരു ചോദ്യമാണിത്

ഫാ.മനീഷ് പീറ്റർ

തിരുവനതപുരം: വലിയതുറ കടൽ തീരത്ത് തിരുവനന്തപുരം ലത്തീൻ കത്തോലിക്കാ അതിരൂപത എന്ത് സഹായം ചെയ്തു? എന്നത് സോഷ്യൽ മീഡിയായിൽ മാത്രം ഉയർന്നു കേൾക്കുക്കുന്ന ഒരു ചോദ്യമാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലെ നെറ്റിൽ കുരുങ്ങിപ്പോയവർക്ക് അല്പം ആശ്വാസത്തിനായി ചില കാര്യങ്ങൾ പറയുകയാണ് അതിരൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റി.

ഫെബ്രുവരി 8ന് വലിയതുറ ഓഡിറ്റോറിയത്തില്‍ വച്ച് KLCA വലിയതുറ ഇടവക സമതിയുടെ നേതൃത്വത്തിൽ ഒരു പഠന സെമിനാർ നടത്തിയിരുന്നു… കടലാക്രമണം തടയാന്‍, മുന്‍ കരുതല്‍ സ്വീകരിക്കാന്‍, ഗവണ്‍മെന്‍റ്നെ ഉണര്‍ത്താന്‍ ഇവിടെ തുടങ്ങി തിരുവനന്തപുരം അതിരൂപതയുടെ പ്രവർത്തനങ്ങൾ.

തുടർന്ന്, അടിയന്തര സഹായം അവശ്യപ്പെട്ടുകൊണ്ട് കളക്ടറേറ്റിൽ ആദ്യ ദിനം തന്നെ പോയത് മുതൽ തുടങ്ങുന്നു കടലാക്രമണത്തെ യുദ്ധകാലാടിസ്ഥാനത്തിൽ നേരിടുവാനുള്ള രൂപതാ പ്രവർത്തനം. അതേസമയം, സർക്കാരിന്റെ സംവിധാനങ്ങൾക്ക് വേണ്ടി കാത്തിരിക്കാതെ ആരെയും കുറ്റപ്പെടുത്താതെ തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി (ടി.എസ്.എസ്.എസ്.) മറ്റ് ഇടവകളുമായി ചേർന്ന് സഹായം എത്തിക്കുകയും, ജീവൻ രക്ഷാ ഉപാധികൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു. കൂടാതെ, വളരെ പ്രധാനമായ ശൗചാലയങ്ങൾ നിർമ്മിക്കാൻ ആരെയും കാത്തുനിൽക്കാതെ പ്രവർത്തനം തുടങ്ങി.

അതുപോലെ തന്നെ, കുടുംബാംഗങ്ങളുടെ സ്വകാര്യത കണക്കിലെടുത്ത് താമസസ്ഥലത്ത് അത്യാവശ്യമായ മറ തയ്യാറാക്കാൻ പ്രവർത്തനങ്ങൾ ധൃതഗതിയിൽ മുന്നോട്ട്പോകുന്നു. കൂടാതെ, കുടുംബങ്ങളായുള്ളവർക്ക് ഹാളിൽ പാർട്ടീഷനുള്ള സംവിധാനം ഒരുക്കുന്നുണ്ട്, ഫാനുകൾ വാങ്ങി ഫിറ്റു ചെയ്യുന്നുണ്ട്, കൊച്ചു തോപ്പിൽ 40 കുടുംബങ്ങൾക്ക് 35,000 രൂപയ്ക്ക് അവശ്യസാധനങ്ങൾ വാങ്ങി നൽകി. വലിയതുറ ക്യാംപിൽ 50,000 രൂപ അവശ്യസാധങ്ങൾക്കായി മാത്രം ചിലവഴിച്ചു.

ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ കൃത്യമായ കണക്കുകൾ എടുത്ത്, അവർക്ക് വേണ്ടിവരുന്ന ആഹാരം, മരുന്ന്, ബെഡ്ഷീറ്റ്, മറ്റ് ശുചീകരണ വസ്തുക്കൾ തുടങ്ങിയ അവശ്യസാധനങ്ങൾ എത്തിക്കാൻ ടി.എസ്.എസ്.എസ്. പ്രവർത്തന സജ്ജമാണ്, അങ്ങനെ പോകുന്നു അനുദിന പ്രവർത്തനങ്ങൾ.

അതുപോലെ തന്നെ ഇപ്പോൾ താമസിച്ചെങ്കിലും ഉണർന്നു തുടങ്ങിയ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടിയത് അതിരൂപതാ അധ്യക്ഷന്റെ സന്ദർശനവും വാക്കുകളുമായിരുന്നു.

ഇക്കാര്യങ്ങൾ പകൽ പോലെ സത്യമാണെന്നിരിക്കെയാണ് സോഷ്യൽ മീഡിയയിലൂടെ അതിരൂപതയ്ക്ക് നേരെയുള്ള കുറ്റപ്പെടുത്തലുകളും, എന്ത് ചെയ്തു എന്ന അനാവശ്യ ചോദ്യങ്ങളും.
ഒന്നോർക്കണം, വലിയതുറ സന്ദർശിച്ചു കടന്ന് പോയ മന്ത്രിമാർ, എം.എൽ.എ.മാർ, മറ്റ് രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ നൽകിയ വാഗ്ദാനം ‘കേന്ദ്രത്തെ കുറ്റം പറഞ്ഞ് കൈകഴുകിയുള്ള കടന്നു പോകലുകൾ’ മാത്രം. കേന്ദ്രത്തെ കുറ്റം പറഞ്ഞ് കൈകഴുകിയുള്ള കടന്നു പോകൽ നമ്മുടെ മന്ത്രി അമ്മയുടെ ഭാഗത്ത് നിന്നും കൂടിവന്നപ്പോൾ ഒരുകാര്യം വ്യക്തമായി ‘കടലിന്റെ മക്കളെ മനുഷ്യരായി പോലും കണക്കാക്കാൻ ആരും തയ്യാറല്ല’.

മാധ്യമങ്ങൾ പോലും അങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല. അവർക്ക് പ്രിയമായി മാറിയിരിക്കുന്നത് അവാർഡ് ദാനവും അതിനോട് ചേർന്ന വിവാദങ്ങളും മാത്രം. അവർ വീണ്ടും കാത്ത് നിൽക്കും കത്തോലിക്കാ സഭയിലെ കറുത്ത പാടുകൾ മാത്രം വ്യാകരിച്ച്, വിപുലീകരിച്ച്, നിറവും ഭാവനയും നൽകി മനുഷ്യ ഹൃദയങ്ങളിൽ വെറുപ്പിന്റെ കനലുകൾ തീർക്കാൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker