Diocese

തെക്കന്‍ കുരിശുമലയില്‍ ജനപ്രതിനിധികളെ അനുമോദിച്ചു

ജാതി-മത-വര്‍ഗ-രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്നും, സത്യത്തിനും, നീതിയ്ക്കും, സമത്വത്തിനുംവേണ്ടി നിലകൊള്ളുന്ന പടയാളികളായിമാറണമെന്നും മോണ്‍.വിന്‍സെന്റ്‌ കെ.പീറ്റര്‍...

സ്വന്തം ലേഖകൻ

വെള്ളറട: രാജ്യാന്തര തീര്‍ത്ഥാടനക്കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ വെള്ളറട പഞ്ചായത്തില്‍ നിന്നും ത്രിതല പഞ്ചായത്തുകളിലേയ്ക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക്‌ അനുമോദനവും, സ്വീകരണവും നല്‍കി ആദരിച്ചു. തെക്കന്‍ കുരിശുമല സംഗമവേദിയില്‍ നടന്ന അനുമോദനയോഗം ഡയറക്ടര്‍ മോണ്‍.ഡോ.വിന്‍സെന്റ്‌ കെ.പീറ്റര്‍ ഉദ്ഘാടനം ചെയ്തു.

ജാതി-മത-വര്‍ഗ-രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്നും, സത്യത്തിനും, നീതിയ്ക്കും, സമത്വത്തിനുംവേണ്ടി നിലകൊള്ളുന്ന പടയാളികളായിമാറണമെന്നും മോണ്‍.വിന്‍സെന്റ്‌ കെ.പീറ്റര്‍ പറഞ്ഞു. വിശ്വമാനവികത പരിപോഷിപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ്‌ ഓരോ ജനപ്രതിനിധികളുമെന്നും, സമൂഹ സേവനത്തോടൊപ്പം പ്രകൃതിയേയും മണ്ണിനെയും സംരക്ഷിക്കാന്‍ അയക്കപ്പെട്ടവര്‍ കൂടിയാണ്‌ ജനപ്രതിനിധികളെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വെള്ളറട സാല്‍വേഷന്‍ ആര്‍മി മേജര്‍ ജേക്കബ്‌ അദ്ധ്യക്ഷനായിരുന്ന പരിപാടിയിൽ വെള്ളറട പഞ്ചായത്തില്‍ നിന്നും ത്രിതല പഞ്ചായത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും പങ്കെടുത്തു. തെക്കന്‍ കുരിശുമല തീര്‍ത്ഥാടനക്രേന്ദ്ര,ത്തിന്റെയും പ്രത്യേകിച്ച്‌ ഈ പ്രദേശത്തിന്റെയും സമഗ്രവളര്‍ച്ചയെ ലക്ഷ്യമിട്ടുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നടപ്പില്‍ വരുത്താന്‍ പരിപൂർണ്ണമായും ശ്രമിക്കുമെന്ന് ജനപ്രതിനിധികൾ പ്രഖ്യാപിച്ചു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker