Kerala

ദിവ്യ പി. ജോണിന്റെ മരണത്തെ കുറിച്ച് പോലീസിന്റെ റിപ്പോർട്ടിങ് ഇല്ലാത്തത് എന്തുകൊണ്ട്?

അന്വേഷണം എങ്ങനെ നീങ്ങുന്നു എന്നറിയാൻ പൊതു സമൂഹത്തിന് അവകാശമുണ്ട്...

ജസ്റ്റിൻ ജോർജ്

കൂടത്തായി കേസിൽ ദിനവും മാധ്യമങ്ങളോട് സംസാരിച്ച വിദഗ്ദ്ധനായ പോലീസ് ഉദ്യോഗസ്ഥൻ സൂപ്രണ്ടായിട്ടുള്ള പ്രദേശത്താണ് പ്രസ്തുത മരണം ഉണ്ടായിട്ടുള്ളത്. ഇതിന്റെ അന്വേഷണം എങ്ങനെ നീങ്ങുന്നു എന്നറിയാൻ പൊതു സമൂഹത്തിന് അവകാശമുണ്ട്.

കിണറ്റിൽ നിന്നു ജഡം പുറത്ത് എടുക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലേക്ക് പോലീസു വിട്ടു കൊടുത്തത് ഇനിയുള്ള അന്വേഷണമെല്ലാം സാമൂഹ്യ മാധ്യമക്കാർ നടത്തട്ടെ എന്ന ചിന്തയോടെയാണോ? ആ വീഡിയോയെ അടിസ്ഥാനപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്ന കുറിപ്പുകൾ വായിച്ചാൽ സ്വാഭാവികമായും തോന്നുന്ന സംശയമാണിത്.

മാധ്യമങ്ങളിൽ നിറയുന്ന ശവംതീനികൾ

15 അടിയോളം വെള്ളമുള്ള കിണർ ആണ് ഇതെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. എന്നാൽ, ഫയർഫോഴ്സുകാരൻ്റെ കഴുത്തോളമേ വെള്ളമുള്ളൂ എന്നു കുറിച്ച സുനിത ദേവദാസിന്റെ കണ്ണുകൾ ആ വീഡിയോയിൽ ഉദ്യോഗസ്ഥൻ തൂങ്ങി കിടക്കുന്നത് വ്യക്തമായി കാണിക്കുന്ന കയർ കാണുന്നില്ലെ? ദിവ്യ ചുരിദാറിന്റെ ബോട്ടം ധരിച്ചിട്ടില്ലെന്നതാണ് ഈ ഭവതിയുടെ മറ്റൊരു കണ്ടെത്തൽ. ദിവ്യ ധരിച്ചിരുന്നത് നോവീസുമാർ ധരിക്കുന്ന സാരി തന്നെയായിരുന്നു. കിണറ്റിൽ നിന്ന് പുറത്തെടുക്കുമ്പോൾ അതേ സാരി തന്നെയായിരുന്നില്ലേ ജഡത്തിലുണ്ടായിരുന്നതെന്ന് പോലീസു വ്യക്തമാക്കണം. നാല്പതോളം പേർ അപ്പോൾ അതിനു ദൃക്സാക്ഷികളായി അവിടെ ഉണ്ടായിരുന്നു.

ശവംതീനികളുടെ റാകിപ്പറക്കൽ ആ പരിസരത്തു കണ്ടു തുടങ്ങിയിട്ടുണ്ട്. പുത്തൻപുര-എസ്ഒഎസ് ലോബികൾ ചരടുവലികൾ തുടങ്ങിയിട്ടുണ്ട്. പുഷ്പഗിരി മെഡിക്കൽ കോളജിൽ വച്ചു പോസ്റ്റുമോർട്ടം നടത്തിയെന്നതാണ് ശവംതീനികളുടെ മറ്റൊരു ആരോപണം. കിണറ്റിൽ നിന്നു പുറത്തെടുത്ത ജഡം ഏഴാം തീയതി പുഷ്പഗിരി മെഡിക്കൽ കോളേജിൽ എത്തിച്ചത് പോലീസു തന്നെയാണ്. ആ തീരുമാനമെടുത്തത് ആരാണെന്നു പോലീസ് വ്യക്തമാക്കണം. എന്നാൽ പിറ്റേ ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ വച്ചാണ് പോസ്റ്റുമോർട്ടം നടന്നത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണ സമയം രേഖപ്പെടുത്തിയിട്ടില്ലെന്ന ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആരോപണം സാധുവും സത്യവുമാണെങ്കിൽ എന്തു കൊണ്ട് അതു രേഖപ്പെടുത്തിയില്ല എന്നു വ്യക്തമാക്കാൻ പോലീസിന് ബാധ്യതയുണ്ട്. ഒപ്പം, മഠത്തിൽ നിന്ന് ഫയർഫോഴ്സിലേക്ക് വിളിച്ച സമയവും ഫയർഫോഴ്സ് എത്താൻ എടുത്ത സമയവും ജഡം പുറത്തെടുക്കാൻ വേണ്ടി വന്ന സമയവും പോലീസ് വെളിപ്പെടുത്തണം.

സ്കൂട്ടറോട്ട പുരാണവുമായി ഷൈജു ആന്റെണിയും ആ പരിസരത്തു രാകിപ്പറക്കുന്നുണ്ട്. നരാധമ കഥയുമായി നക്തഞ്ചരയായ ലൂസിയും പുറത്തിറങ്ങിയിട്ടുണ്ട്.

അന്വേഷണത്തിന്റെ പതിവുശൈലി

ക്രൈസ്തവ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള കേസുകളുടെ ഗതി പരിശോധിച്ചാൽ പോലീസിന്റെ ഈ ശൈലി ഒരു പതിവു ശൈലിയാണെന്നു പറയാതിരിക്കാനാവില്ല. മാധ്യമ വിചാരണയ്ക്കും വിധി തീർപ്പിനും ശേഷം മാധ്യമങ്ങൾ പറയുന്ന കുറ്റവാളികളെ അറസ്റ്റുചെയ്ത് ഒടുവിൽ ഒരു തെളിവുമില്ലാതെ അകാരണമായി വർഷങ്ങൾ വലിച്ചു നീട്ടി ക്രൈസ്തവ സഭയെയും സഭാ നേതാക്കളെയും അവഹേളിക്കാൻ വിട്ടുകൊടുക്കുന്ന സ്ഥിരം ട്രാക്കിലൂടെയാണ് ഇതും പോകുന്നതെന്ന് സംശയിക്കാൻ ന്യായമായ കാരണങ്ങളുണ്ട്.

അതുകൊണ്ട്, സത്യാന്വേഷികളായ കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നു:

1. ദിവ്യ. പി. ജോണിന്റെ മരണത്തിന്റെ യഥാർത്ഥ കാരണം പോലീസ് ഉടനടി അന്വേഷിച്ചു കണ്ടെത്തണം.

2. ജഡം പുറത്തെടുക്കുന്ന വീഡിയോ ഏതു പോലീസുകാർ, എന്ത് ഉദ്ദേശത്തോടെ സാമൂഹ്യ മാധ്യമങ്ങളിലേക്കു വിട്ടു എന്നു വ്യക്തമാക്കണം.

3. ആ വീഡിയോയെ ആധാരമാക്കി മാധ്യമങ്ങളിൽ ഉയരുന്ന സന്ദേഹങ്ങളുടെ നിജാവസ്ഥ പോലീസ് വ്യക്തമാക്കണം.

4. പോസ്റ്റുമോർട്ടം റിപ്പോർട്ട് പഴുത് ഇല്ലാത്തത് ആണെന്ന് പൊതു സമൂഹത്തിന് ഉറപ്പു ലഭിക്കുന്നതിനായി അത് പുറത്തുവിടണം.

5. ഈ വിഷയത്തിൽ വൈദികരെയും സന്യസ്തരെയും അവഹേളിക്കുന്നവർക്ക് എതിരെ പോലീസ് നടപടിയെടുക്കണം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker