Kerala

ദൈവദാസന്‍ അദെയോദാത്തൂസ് വിശുദ്ധിയും ചൈതന്യവും തുളുമ്പി നിന്ന വൈദിക ശ്രേഷ്ടന്‍; ബിഷപ് വിന്‍സെന്‍റ് സാമുവല്‍

ദൈവദാസന്‍ അദെയോദാത്തൂസ് വിശുദ്ധിയും ചൈതന്യവും തുളുമ്പി നിന്ന വൈദിക ശ്രേഷ്ടന്‍; ബിഷപ് വിന്‍സെന്‍റ് സാമുവല്‍

അനിൽ ജോസഫ്‌

തിരുവനന്തപുരം:  മുതിയാവിള വലിയച്ചന്‍ എന്നറിയപ്പെടുന്ന ദൈവദാസന്‍ അദെയോദാത്തൂസ് വിശുദ്ധിയും ചൈതന്യവും തുളുമ്പി നിന്ന വൈദിക ശ്രേഷ്ടനെന്ന് നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍. വഴുതക്കാട് കാര്‍മ്മല്‍ഗിരി ആശ്രമ ദേവലയത്തില്‍ ദൈവദാസൻ അദെയോദാത്തൂസിന്‍റെ 52ാം അനുസ്മരണ ദിനത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി മദ്ധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ക്കിടെ ദൈവദാസന്‍ അദെയോദാത്തൂസ് ഒരു മിഷന്‍ ഞായര്‍ ദിനത്തിലാണ് മരണമടഞ്ഞത് അതിനാല്‍ തന്നെ മിഷണറികള്‍ക്ക് വലിയ പ്രചോദനമാണ് ദൈവദാസന്‍ നല്‍കുന്നതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

കര്‍മ്മലീത്ത സഭയുടെ മലബാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ.ജേക്കബ് ഏറ്റുമാനൂര്‍ക്കാരന്‍, നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, വഴുതക്കാട് കാര്‍മ്മഗിരി ആശ്രമം പ്രെയോര്‍ പീറ്റര്‍ ചാക്യാത്ത്, ഫാ.കുര്യന്‍ ആലുങ്കല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.

കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ചുരുക്കം വിശ്വാസികളുടെ സാനിധ്യത്തിലായിരുന്നു അനുസ്മര ചടങ്ങുകള്‍. പൊന്തിഫിക്കല്‍ ദിവ്യബലിയെ തുടര്‍ന്ന് ദൈവദാസന്‍ അദെയോദാത്തൂസിന്‍റെ കബറിടത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്ക്‌ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ നേതൃത്വം നല്‍കി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker