Public Opinion

നാം തുറന്നു കൊടുക്കുന്ന വാതിൽ – “ആരതി ഉഴിയൽ” ഒരുദാഹരണം മാത്രം

വിശുദ്ധ ലൂക്കായുടെ സുവിശേഷം 18:8-ൽ പറഞ്ഞിരിക്കുന്നത് സംഭവിക്കാതിരിക്കുമോ...

ജോസ് മാർട്ടിൻ

കഴിഞ്ഞ (19.01.2020) ഞായറാഴ്ച്ച ആലപ്പുഴ രൂപതയിലെ എന്റെ ഇടവകയായ മൗണ്ട് കാർമ്മൽ കത്തീഡ്രൽ പള്ളിയിലെ 7 മണിയുടെ ദിവ്യബലിയിൽ ക്രിസ്തുവിന്റെ തിരു-ശരീര രക്തങ്ങൾ പുരോഹിതൻ ഉയർത്തുന്ന സമയത്ത് ആറു സ്ത്രീകൾ “അൾത്താരയിൽ കയറി ആരതി ഉഴിയുന്നു”. എന്റെ സമീപത്ത് കൈകൾകൂപ്പി മുട്ടുകുത്തി നിന്ന വ്യക്തി അൽപ്പം ഉച്ചത്തിൽ പ്രാർത്ഥിക്കുന്നത് കേട്ടു: “പിതാവേ ഒന്നാം പ്രമാണം ലംഘിക്കുന്ന ഇവരെയും, ഇതിന് അനുമതി നൽകിയ പുരോഹിതനെയും അങ്ങയുടെ കോപാഗ്നിക്ക് ഇരയാക്കല്ലേ” എന്ന് (വിശുദ്ധ കുർബാന തുടങ്ങിയ സമയം മുതൽ എല്ലാ പ്രാർത്ഥനകളും ഉച്ചത്തിൽ വളരെ ഭക്തിയോടെ ഇദ്ദേഹം ഏറ്റുചൊല്ലുന്നുണ്ടായിരുന്നു).

ഈ സംഭവമാണ് ഈ എഴുത്തിന് ആധാരം. വിശുദ്ധ കുർബാന കഴിഞ്ഞു ഇറങ്ങിയപ്പോഴും ഇദ്ദേഹത്തിന്റെ ആ പ്രാർത്ഥന മനസിൽ തട്ടിനിന്നു. ദൈവശാസ്ത്രമോ, ആരാധനക്രമമോ എന്തെന്ന് പോലും അറിയാത്ത വിശ്വാസ തീഷ്ണതയുള്ള ഒരു സാധാരണ വിശ്വാസിയുടെ അധരങ്ങളിലൂടെ ജ്ഞാനത്തിന്റെ ആത്മാവ് പ്രവർത്തിച്ചത് ഞാനനുഭവിച്ചു.

ഒന്ന് ചിന്തിച്ചാൽ സാംസ്കാരിക അനുരൂപണം-inculturation എന്ന പേരിൽ മറ്റു മതങ്ങളിൽ നിന്ന് കടമെടുത്ത്, നാം നമ്മുടെ കൂദാശകളിൽ ഉൾപ്പെടുത്തുമ്പോൾ നമ്മൾ പുതുതലമുറക്ക് നൽകുന്ന സന്ദേശം എന്താണ്? മറ്റു മതങ്ങളിലെ ആചാരങ്ങളും ആഘോഷങ്ങളും ക്രിസ്‌തീയ വിശ്വാസത്തിൽ ഉൾക്കൊള്ളാം എന്ന തെറ്റായ ധാരണ അടിച്ചേൽപ്പിക്കുകയല്ലേ നമ്മൾ ചെയ്യുന്നത്? വിവിധതരത്തിലുള്ള യുക്തികളും, വ്യാഖ്യാനങ്ങളും സമൂഹമാധ്യമങ്ങളിലൂടെ നമ്മുടെ പുതുതലമുറയെ വഴിതെറ്റിക്കാൻ അങ്ങേയറ്റം പ്രാപ്യമായിരിക്കുമ്പോൾ നമ്മളും ആ പണിചെയ്യേണ്ടതുണ്ടോ?

ഇത് ഒരു പരിധിവരെ നമ്മുടെ കുട്ടികൾക്ക് നമ്മുടെ വിശ്വാസ ജീവിതത്തിനോട് വേണ്ടതായ ഉൾക്കാഴ്ചയും ബോധ്യവും നഷ്‍ടമാകുന്നതും, ‘ക്രിസ്തുവാണ് ഏക രക്ഷകൻ’ എന്നയാഥാർഥ്യം ഉൾക്കൊണ്ടു മുന്നോട്ടു പോകാനാകാതെ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നതും മുതിർന്നവരായ നമ്മൾ തന്നെയാണ്. അന്യമത വിശ്വാസങ്ങളിലേക്കു ആകൃഷ്‌ടരാകുവാനുള്ള വാതിലുകൾ നാമായിട്ട് തന്നെ തുറന്നിട്ട് കൊടുക്കയാണ് ആരതിപോലുള്ള പ്രവർത്തികളിലൂടെ ചെയ്യുന്നത്. നമുക്ക് കത്തോലിക്കാ സഭ നൽകിയിട്ടുള്ള ‘കുന്തിരുക്കം ഉപയോഗിച്ചുള്ള ധൂപാർപ്പണം’ മാറ്റിവെച്ചിട്ട് ഇത്തരത്തിൽ മറ്റുമതങ്ങളിൽ ആചാരങ്ങളുടെ ഭാഗമായവയെ ഉൾക്കൊള്ളിക്കുന്നത് നിറുത്തുന്നതിന് അതാത് രൂപതകളിൽ പിതാക്കന്മാർ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ, വരുംതലമുറയുടെ വിശ്വാസരാഹിത്യത്തിന് ഇത്തരത്തിലുള്ള അനുരൂപങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ വിശുദ്ധ ലൂക്കായുടെ സുവിശേഷം 18:8-ൽ പറഞ്ഞിരിക്കുന്നത് സംഭവിക്കാതിരിക്കുമോ!

അങ്ങ് വത്തിക്കാൻ മുതൽ ഇങ്ങ് കൊച്ചു കേരളം വരെ ശക്തമായ വേരുകളുള്ള പുരോഗമനവാദികൾ എന്നവകാശപ്പെടുന്നവരുടെ താൽപ്പര്യങ്ങളാണോ പാലിക്കപ്പെടേണ്ടത്; അതോ വിശുദ്ധഗ്രന്ഥം (Sacred Scripture), പാരമ്പര്യം (Tradition), സഭാപ്രബോധനങ്ങൾ (Magisterial Teachings) എന്നിവയുടെ അടിസ്ഥാനത്തിലാണോ നമ്മൾ വരുംതലമുറയെ പരിശീലിപ്പിക്കേണ്ടത് എന്ന് ധ്യാനാത്മകമായി ചിന്തിക്കേണ്ട കാലത്തിലാണ് നാം ജീവിക്കുന്നതെന്ന് നമുക്ക് മറക്കാതിരിക്കാം.

അടുത്ത ദിവസങ്ങളിലാണ് ആർച്ച് ബിഷപ്പ് സൂസപാക്യം തിരുമേനി പറഞ്ഞത് വിശ്വാസത്തെ കൃത്യമായി പഠിക്കാത്തതാണ് സഭക്കെതിയുളള എതിര്‍സാക്ഷ്യങ്ങള്‍ കൂടുന്നതിന് കാരണം; ആര്‍ച്ച് ബിഷപ്പ്‌ സൂസപാക്യം അതുപോലെ തന്നെ കർദിനാൾ മുള്ളർ പറഞ്ഞു ദൈവത്തെ ഉപേക്ഷിച്ച് സംസ്കാരവുമായി പൊരുത്തപ്പെടുന്നതിലൂടെയാണ് സഭാ പ്രതിസന്ധി ഉണ്ടാകുന്നത്; കർദിനാൾ മുള്ളർ ഇവയൊക്കെയും നമുക്കുള്ള മുന്നറിയിപ്പുകളാണ്. കർദിനാൾ റാറ്റ്സിംഗറുടെ വാക്കുകൾ കൂടി ഓർമ്മിപ്പിക്കുന്നു “ദൈവ ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണശാലയല്ല സഭയും വിശുദ്ധ കൂദാശകളും”. ഒന്നുകൂടി തെളിച്ചുപറയട്ടെ “ദൈവ ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണശാലയല്ല ദൈവജനം”.

Show More

6 Comments

  1. I am so happy that a priest has spoken about this particular ritual which has been an irritant in the Holy Masses especially during Feasts ,orfibayiovs and even the installation ceremony of Bishops.
    Once I heard a nun speaking with great pride that they spent Rs1500 for each saree the girls wore…there were 6 of them. I was aghast to think that this was spent for something less than a minute, something I always considered a disturbance during prayers at the holiest of moments. I thought why should all these people miss out on mass ..the nuns and a few women plus these girls would be dressing up and not attending the Holy mass that was bring offered and then they come in and do this dance thing…..in Kollam it was horrible to see the Bgarathnatyzm girls dresses up and performing and the pot with mango leaves offered to the Bishop….it is ridiculous…such learned men and they waste their time imitating something which has no meaning in the Eucharistic sacrifice of the Mass.
    I am thankful that Holy Communion is now received in the mouth…it was another ridiculous practice…when priests wash their hand at the altar before consecration, the consecrated Host was given to dirty hands which held steering wheels,doors wiped noses and even touched floors while sitting down.
    I hope this Aarati thing will be stopped and we will not have a disturbance during our Holiest of Holies….instead let us learn to sing the grand Amen loud and clear line they do in Europe and America.

  2. സഭ അതിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കണം, ആനുഷ്ഠാനത്തിലെന്കിലും.
    സഭയിലെ ഈത്തരത്തിലുള്ള അയഞ്ഞ സമീപനം മൂലം ആർക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്‌.
    പുരോഹിതർ സഭാ പാരമ്പര്യം മുറുകെ പിടിക്കണം അതിനായി സമൂഹത്തെ വളർത്തണം.
    സഭ നിലനിൽക്കേണ്ടത് രാഷ്ട്രീയത്തിനല്ല മറിച്ച് സത്യ ദൈവത്തിലും ആ ദൈവത്തിലുള്ള വിശ്വാസലുമാണ്

  3. There is nothing wrong in giving ‘Arathi’ to the Lord.. but now a days it is most imprudent from the part of the priests to invite criticism and division in the name of such an untraditional act of veneration since there are many among the faithful who can’t digest such things.. if it is pure ignorance which leads the people to criticize these activities it is pure imprudence that lead the clergy to commit it repeatedly at the Holy Alter..

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker