World

റോമൻ കത്തോലിക്കാ സഭയിൽ ലെത്താരേ ഞായർ

"ലെത്താരേ" എന്ന ലത്തീൻ പദത്തിന്റെ അർഥം "ആനന്ദിക്കുക" എന്നാണ്

ഫാ.ഷിന്റോ വെളീപ്പറമ്പിൽ

നാളെ റോമൻ കത്തോലിക്കാ സഭ ലെത്താരേ ഞായറായി ആചരിക്കുന്നു. തപസ്സുകാലത്തിലെ നാലാം ഞായറാണ് ലെത്താരേ ഞായറായി ആചരിക്കുക. ഈസ്റ്റർ ഞായറിനു 21-ാം ദിവസമാണ് ലെത്താരെ ഞായറായി വരുന്നത്.

“ലെത്താരേ” എന്ന ലത്തീൻ പദത്തിന്റെ അർഥം “ആനന്ദിക്കുക” എന്നാണ്. തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളുമൊക്കെ ആചരിക്കുമ്പോഴും ഉത്ഥാന ഞായർ അടുത്തു വരുന്നതിന്റെ സന്തോഷം മറന്നു പോകരുത് എന്നോർമിപ്പിക്കാനാണ് ലത്തീൻ ക്രമത്തിൽ തപസുകാലത്തിനിടയ്ക്ക് ലെത്താരേ ഞായർ ആഘോഷിക്കുന്നത്.

ആഘോഷത്തിന്റെ അടയാളമായി നാളെ ബലിപീഠം പൂക്കളാൽ അലങ്കരിക്കാവുന്നതാണ്. മാത്രമല്ല ഓർഗൻ പോലുള്ള വാദ്യമേളങ്ങളുo നാളത്തെ ആരാധനക്രമത്തിൽ ഉപയോഗിക്കാവുന്നതാണ്.

വയലറ്റിനു പകരമായി റോസ് നിറത്തിലുള്ള ദിവ്യപൂജാവസ്ത്രമാണ് കാർമികൻ ബലിയർപ്പണത്തിൽ ധരിക്കുന്നത്.

ലെത്താരെ ഞായർ ആശംസകൾ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker