Education

നാഷണല്‍ ടാലന്റ് സേർച്ച് എക്സാമിനേഷന്‍; പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ദേശീയ പരീക്ഷ ജയിച്ചാല്‍ തുടര്‍ പഠനം സ്കോളർഷിപ്പോടെ നടത്താം

11,12 ക്ലാസുകളില്‍ പ്രതിമാസം 1250 രൂപ വീതവും; ബിരുദ, ബിരുദാനന്തര ക്ലാസുകളില്‍ പ്രതിമാസം 2000 രൂപ വീതവുമാണ് ഇപ്പോഴത്തെ സ്കോളർഷിപ്പ് തുക

ഫാ.ആഷ്‌ലിൻ ജോസ്

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ദേശീയ പരീക്ഷ ജയിച്ചാല്‍ തുടര്‍ പഠനം സ്കോളർഷിപ്പോടെ നടത്താം. നാഷണല്‍ കൗൺസിൽ ഫോര്‍ എഡ്യൂക്കേഷന്‍ ആൻഡ് റിസേർച്ച് (NCERT) ആണ് പരീക്ഷ നടത്തുന്നത്. മുൻപ് എട്ടാം ക്‌ളാസ്സുകാർക്ക് പങ്കെടുക്കാമായിരുന്ന ഈ പരീക്ഷ 2012 മുതല്‍ പത്താം ക്‌ളാസ്സുകാർക്ക് മാത്രം പങ്കെടുക്കാവുന്ന രണ്ട് സ്റ്റേജുകളാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.

പരീക്ഷാ രീതി

സ്റ്റേജ് 1, സ്റ്റേജ് 2 എന്നിങ്ങനെ രണ്ട് തരമുണ്ട്. സ്റ്റേജ് 1-ന്റെ നടത്തിപ്പ് ചുമതല അതാത് സംസ്ഥാനത്തിനും, സ്റ്റേജ് 2-ന്റെ നടത്തിപ്പ് NCERT ക്കുമാണ്. സംസ്ഥാനത്ത് പത്താം ക്ലാസില്‍ പഠിക്കുന്ന ആർക്കും സ്റ്റേജ് 1-ന് അപേക്ഷിക്കാന്‍ അർഹതയുണ്ട്. സ്റ്റേജ് 1 വിജയിച്ചവർക്കാണ് സ്റ്റേജ് 2-ന് അപേക്ഷിക്കുവാന്‍ കഴിയുക.

മെന്റല്‍ എബിലിറ്റി ടെസ്റ്റ് (MAT), ലാംഗ്വേജ് ടെസ്റ്റ് (LT) English & Hindi, സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SAT) എന്നിങ്ങനെ മൂന്ന് ടെസ്റ്റുകളാണുള്ളത്. MAT, LT എന്നിവക്ക് 50 മാർക്കിന്റേയും SAT ന് 100 മാർക്കിന്റേയും ചോദ്യങ്ങളാണുണ്ടാവുക. സ്റ്റേജ് 2-ന് 1/3 എന്ന കണക്കില്‍ നെഗറ്റീവ് മാർക്കുണ്ടാകും. MAT, LT എന്നിവക്ക് 45 മിനിട്ട് സമയം വീതവും, SAT ന് 90 മിനിട്ട് സമയവുമാണുണ്ടാവുക.

MAT-ല്‍ സ്വന്തമായി ചിന്തിക്കുവാനും, വിശകലനം ചെയ്യുവാനും, വകതിരിക്കുവാനും ക്രമം മനസ്സിലാക്കുവാനും, ഗ്രാഫ്-ഡയഗ്രം എന്നിവ കണ്ടാല്‍ കാര്യം ഗ്രഹിക്കുവാനും, പ്രതിസന്ധികൾക്ക് പരിഹാരം കാണുവാനുള്ള കഴിവുകൾ അളക്കുവാനുള്ള ചോദ്യങ്ങളാണുണ്ടാവുക. ചിത്രങ്ങളുള്ള ചോദ്യങ്ങളുമുണ്ടാവും (Non Verbal). ചോദ്യങ്ങളുമായി പരിചയപ്പെടുവാനുള്ള പുസ്തകങ്ങള്‍ ലഭ്യമാണ്. ഈ പരിചയം തുടർന്ന് അഭിമുഖീകരിക്കേണ്ട മത്സര പരീക്ഷകൾക്ക് മുതൽക്കൂട്ടാവുകയും ചെയ്യും.

SAT-ല്‍ ക്ലാസ്സില്‍ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. ഓർമ്മ ശക്തിയളക്കുന്ന തരം ചോദ്യങ്ങളല്ല, മറിച്ച് പഠിച്ചവ സ്വന്തമായി പ്രയോഗിക്കുന്ന പാടവം കണ്ടെത്തുന്ന ചോദ്യങ്ങളായിരിക്കുമുള്ളത്.

LT-ല്‍ പരീക്ഷക്ക് പാസായാല്‍ മതിയാകും. ഇതിന്റെ മാർക്ക് ഫൈനല്‍ മാർക്കിന്റെ കൂടെ കൂട്ടത്തില്ല.
തുടർന്ന് അഭിമുഖവുമുണ്ടാകും. ചോദ്യങ്ങളുടെ മാതൃക NCERT യുടെ വെബസൈറ്റിലുണ്ട്. പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലുള്ളതായിരിക്കും.

സ്കോളർഷിപ്പ്

11,12 ക്ലാസുകളില്‍ പ്രതിമാസം 1250 രൂപ വീതവും; ബിരുദ, ബിരുദാനന്തര ക്ലാസുകളില്‍ പ്രതിമാസം 2000 രൂപ വീതവുമാണ് ഇപ്പോഴത്തെ സ്കോളർഷിപ്പ് തുക. ആകെയുള്ള 1000 സ്കോളർഷിപ്പുകളില്‍. 15 ശതമാനം പട്ടികജാതിക്കാർക്കും 7.5 ശതമാനം പട്ടിക വർഗ്ഗക്കാർക്കും 3 ശതമാനം ഭിന്നശേഷിയുള്ളവർക്കുമായി സംവരണം ചെയ്തിട്ടുണ്ട്.

മാർക്ക്

പൊതു വിഭാഗത്തിൽ പെട്ടവർക്ക് 40 ശതമാനവും പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷിയുള്ളവർക്ക് 32 ശതമാനവുമാണ് മിനിമം മാർക്ക് വേണ്ടത്.

അപേക്ഷ

സാധാരണ ഗതിയില്‍ ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് സ്റ്റേജ 1-ന് അപേക്ഷ ക്ഷണിക്കാറുള്ളത്. നവംബറില്‍ പരീക്ഷ നടക്കും. പ്രത്യേക അറിയിപ്പുകളൊന്നും വന്നില്ലായെങ്കില്‍ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് സ്റ്റേജ് 2 നടക്കുക.

എവിടെ ബന്ധപ്പെടണം

ഓരോ സംസ്ഥാനത്തേയും ലെയ്സണ്‍ ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സകൂള്‍ പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയാണ് അപേക്ഷിക്കേണ്ടത്.

വിലാസം

Research Officer
SCERT, Vidya Bhavan
Pojappura, Thiruvananthapuram – 695012
Phone: 0471-2341883 / 2340323
Email: scertkerala@gmail.com
Website: http://www.scert.kerala.gov.in

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker