Kerala

നിയമനിർമാണ സഭകളിലെ ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്തലാക്കാനുള്ള നടപടിയിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറണം; ആർച്ച്ബിഷപ്പ്‌ കളത്തിപ്പറമ്പിൽ

നിയമനിർമാണ സഭകളിലെ ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്തലാക്കാനുള്ള നടപടിയിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറണം; ആർച്ച്ബിഷപ്പ്‌ കളത്തിപ്പറമ്പിൽ

സ്വന്തം ലേഖകന്‍

കൊച്ചി: നിയമനിർമാണ സഭകളിലെ ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്തലാക്കാനുള്ള നടപടിയിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ്‌ ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു. ഇത് ഭാരതത്തിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തോടുള്ള കടുത്ത അനീതിയാണ് എന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്കു പരിരക്ഷ നൽകുന്നതിന് ഭരണഘടന നൽകുന്ന പ്രത്യേക അവകാശങ്ങൾ ഗവൺമെന്റ് എടുത്ത് കളയരുത്. അവരുടെ പിന്നോക്കാവസ്ഥ ഗവൺമെന്റ് കണ്ടില്ലെന്ന് നടിക്കരുത് എന്നും അദ്ദേഹം ഓർമിപ്പിച്ചു. അതേസമയം, ലോകസഭയിലും രാജ്യസഭയിലും ആഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്കുള്ള സംവരണം നിറുത്തലാക്കുവാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ അതിരൂപതയുടെ   പ്രതിഷേധം അദ്ദേഹം അറിയിച്ചു.

എല്ലാ വിഭാഗം ജനങ്ങൾക്കും അധികാരത്തിൽ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും, ആഗ്ലോ-ഇന്ത്യൻ വിഭാഗത്തിനും നിയമ നിർമ്മാണ സഭകളിൽ സംവരണം ഉറപ്പു നൽകുന്നത്. ഈ സംവരണം നിഷേധിക്കുന്നത് കടുത്ത അനീതിയാണ്. ഭാരതത്തിലുടനീളം ഇതിനെതിരെ പ്രതിക്ഷേധം ആളിപ്പടരുകയാണു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker