World

നൈജീരിയയിൽ ക്രിസ്ത്യൻ കൂട്ടക്കുരുതിയി; ജനുവരി 15 മുതൽ ഇതുവരെ 25 ഗ്രാമങ്ങളിൽ നിന്ന് ക്രിസ്ത്യാനികളെ തുടച്ചുനീക്കി

നൈജീരിയയിൽ ക്രിസ്ത്യൻ കൂട്ടക്കുരുതിയി; ജനുവരി 15 മുതൽ ഇതുവരെ 25 ഗ്രാമങ്ങളിൽ നിന്ന് ക്രിസ്ത്യാനികളെ തുടച്ചുനീക്കി

സ്വന്തം ലേഖകൻ

അബൂജ: നൈജീരിയയിൽ ഈ വർഷം ജനുവരി 15-ന് ആരംഭിച്ച ക്രിസ്ത്യൻ കൂട്ടക്കുരുതിയിയിൽ ഇതുവരെ 25 ഗ്രാമങ്ങളിൽ നിന്ന് ക്രിസ്ത്യാനികളെ പൂർണ്ണമായും തുടച്ചുനീക്കി. അതായത്, കണക്കനുസരിച്ച് ഈ വർഷം മാത്രം ജനുവരി മുതൽ മാർച്ച് വരെ വിശ്വാസത്തിന്റെ പേരിൽ 6,000-ൽ അധികം നിരപരാധികളായ ക്രൈസ്തവരാണ് കൊല ചെയ്യപ്പെട്ടതെന്ന് നൈജീരിയയിലെ സഭാ നേതൃത്വങ്ങൾ പറയുന്നു. ഫുലാനി റാഡിക്കലുകളാണ് ഇതിനുപിന്നിലെന്നും അവർ പറയുന്നു.

രാത്രിയെന്നും പകലെന്നുമില്ലാതെയാണ് ആക്രമങ്ങൾ നടത്തപ്പെടുന്നത്. ‘ഒരു പ്രഭാതത്തിൽ നടന്ന അക്രമത്തിൽ നിന്ന് രക്ഷപ്പെട്ട് ജനക്കൂട്ടം പള്ളികളിൽ അഭയം തേടാൻ ശ്രമിച്ചു. എന്നാൽ, അക്രമികൾ ഓടിവന്ന് ആ ഗ്രാമീണരെ വധിക്കുകയും ഒമ്പതു പള്ളികളും നിരവധി വീടുകളും കത്തിക്കുകയും ചെയ്തു’. എന്ന് അബൂജയിൽ നിന്നുള്ള ഒരു വക്താവ് പറഞ്ഞു.

നൈജീരിയയിൽ ക്രൈസ്തവ പീഡനം ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ്. തീവ്രമായ ഇസ്ലാമിക് പഠനങ്ങളും അതിന്റെ പ്രചരിപ്പിക്കലുമാണ് ക്രിസ്ത്യാനികളെ ഉൻമൂലനം ചെയ്യുകയെന്ന ചിന്തയിലേയ്ക്കും പ്രവർത്തിയിലേയ്ക്കും പല തീവ്ര മുസ്ളീം സംഘങ്ങളെയും എത്തിക്കുന്നത്. ‘ഇത് വ്യക്തമായ വംശഹത്യ എന്നതിൽ സംശയമില്ല. ലോകരാഷ്രങ്ങളുടെ തക്കതായ ഇടപെടൽ അത്യാവശ്യവുമാണ്’ ക്രിസ്ത്യൻ നേതൃത്വം പറയുന്നു.

നൈജീരിയയിലെ ക്രൈസ്തവർക്കെതിരേയുള്ള ആക്രമണം മതവിശ്വാസത്തിന്റെ പേരിൽ മാത്രമുള്ളതല്ലെന്നും, മറിച്ച് സാമ്പത്തികത്തിന്റെ മറയുള്ളതായും വിലയിരുത്തപ്പെടുന്നുണ്ട്. കാരണം, മലമ്പ്രദേശങ്ങളിൽ നിന്നുള്ള മുസ്ലിംങ്ങളാണ് ആക്രമണകാരികൾ. ഇരകൾ താഴ്വാരത്തു താമസിക്കുന്ന ക്രൈസ്തവരും. മുസ്ലിംങ്ങകൾ ആട്, കാലി വളർത്തൽ ജോലി ചെയ്യുന്നു. ക്രൈസ്തവർ കൃഷിയും. ആടുകളെ മേയ്ക്കാനും വളർത്താനും താഴ്വാരങ്ങളിലെ ക്രൈസ്തവരെ തുരത്തി കൃഷിയിടങ്ങൾ സ്വന്തമാക്കാനാണ് ഗ്രാമങ്ങളിൽ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നതെന്നും, ഇസ്ലാമിക തീവ്രവാദികൾ ഈ അവസരം മുതലെടുത്ത് ആടു വളർത്തുന്ന മുസ്ലിംങ്ങളിലൂടെ തങ്ങളുടെ ലക്‌ഷ്യം നടപ്പിലാക്കുന്നു. അങ്ങനെ, മതവും സാമ്പത്തികവും സാമൂഹികവുമായ പശ്ചാത്തലങ്ങൾ ഈ ആക്രമണങ്ങൾക്കുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ഇങ്ങനെയുള്ള സാഹചര്യങ്ങൾ നിലനിൽക്കെ, ക്രിസ്ത്യാനികൾക്ക് വേണ്ടരീതിയിൽ കൂടുതൽ സംരക്ഷണം നല്കപ്പെടേണ്ടത് ആവശ്യമാണെന്ന് രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യം ഉയർന്നിട്ടും ഫലം ഉണ്ടാകുന്നില്ല എന്ന പരാതിയിലാണ് ക്രിസ്ത്യാനികൾ. രാഷ്ട്രീയ നേതാക്കന്മാർ തങ്ങളെ പൂർണ്ണമായും ഉപേക്ഷിച്ചതായി ക്രിസ്ത്യൻ സമൂഹം പറയുന്നു.

Show More

One Comment

  1. Let us not loose heart. Let us respond with prayer and christian action imbued with the spirit of the Gospel.

Leave a Reply to Fr.Jose T. A. sdb. Cancel reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker