India

ഫാ. സ്റ്റാൻ സ്വാമിയെ വിട്ടയക്കണമെന്ന് കെ.ആർ.എൽ.സി.സി.; നാളെ (ഒക്ടോബർ 12) ഒരു മണിക്കൂർ പ്രതിഷേധം

ഫാ.സ്റ്റാൻ സ്വാമിയുടെ ശ്രമംമുഴുവനും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കായി നീതിയും വികസനവും നേടിയെടുക്കാനുള്ളതായിരുന്നു...

സ്വന്തം ലേഖകൻ

കൊച്ചി: സാമൂഹിക പ്രവർത്തകനും ഈശോ സഭാംഗവുമായ ഫാ.സ്റ്റാൻ സ്വാമിയെ അകാരണമായി അറസ്റ്റ് ചെയ്ത നടപടിയിൽ കെ.ആർ.എൽ.സി.സി.യുടെ പ്രതിഷേധം. ജീവിതം മുഴുവനും ആദിവാസികൾക്കും ദലിതർക്കും പിന്നാക്ക സമൂഹങ്ങൾക്കും വേണ്ടി സമർപ്പിച്ച 83 വയസ്സുള്ള വൈദികനെ മാവോയിസ്റ്റായി ചിത്രീകരിക്കുന്നത് യാതൊരു വിധത്തിലും ന്യായീകരിക്കാവുന്നതല്ലെന്നും, ഒളികേന്ദ്രങ്ങളിൽ മറഞ്ഞിരിന്നുകൊണ്ടല്ല, മറിച്ച് വർഷങ്ങളായി നിയമവിധേയമായ പ്രവർത്തനങ്ങളിലാണ് അദ്ദേഹം ഏർപ്പെട്ടിരുന്നതെന്നും കേരളാ റീജണൽ ലാറ്റിൻ കാത്തലിക്ക് കോൺഫറൻസ് (കെ.ആർ.എൽ.സി.സി.) പറഞ്ഞു. ഫാ.സ്റ്റാൻ സ്വാമിയുടെ മോചനത്തിനായി ഈശോസഭാ സമൂഹം ആഹ്വാനം ചെയ്തിട്ടുള്ള ഒക്ടോബർ 12-ലെ ഒരു മണിക്കൂർ പ്രതിഷേധത്തിൽ കോവിഡ് കാല നിയന്ത്രണങ്ങൾക്കു വിധേയമായി പങ്കുചേരുവാൻ കെ.ആർ.എൽ.സി. സെക്രട്ടറിയേറ്റ് യോഗം ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് കെ.ആർ.എൽ.സി.സി. വക്താവ് ഷാജി ജോർജ് അറിയിച്ചു.

ഫാ.സ്റ്റാൻ സ്വാമിയുടെ ശ്രമംമുഴുവനും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കായി നീതിയും വികസനവും നേടിയെടുക്കാനുള്ളതായിരുന്നു. ഖനി-ഭൂമാഫിയകളും സ്ഥാപിത താല്പര്യക്കാരും അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രത്യേകിച്ച് ആദിവാസികൾക്കു നീതി ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളെ അവസാനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു എന്നത് പകൽ പോലെ വ്യക്തമായിരുന്നെന്നും, അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ആ വന്ദ്യ വൈദികനെ ഭീമ കൊറേഗാവ് കേസിൽ പ്രതിയായി ചേർത്തതെന്നും കെ.ആർ.എൽ.സി. സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുകയും, അതിന് പൂർണ്ണമായും വിധേയമാക്കാൻ സ്വയംസമ്മതം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന എൺപത്തി മൂന്നുകാരനായ ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്നും, അദ്ദേഹത്തെ ഉടനെ മോചിപ്പിക്കണമെന്നും കെ.ആർ.എൽ.സി.സി. ആവശ്യപ്പെട്ടു.

കേരള ലത്തീൻ സഭാധ്യക്ഷനും, കെ.ആർ.എൽ.സി.സി. പ്രസിഡന്റുമായ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ അധ്യക്ഷത വഹിച്ച കെ.ആർ.എൽ.സി. സെക്രട്ടറിയേറ്റ് യോഗത്തിൽ വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ.വിൻസന്റ് സാമുവൽ, ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഷാജി ജോർജ്, ഫാ.അഗസ്റ്റിൻ മുള്ളൂർ ഒ.സി.ഡി., ഫാ.ഫ്രാൻസിസ് സേവ്യർ, ആന്റണി ആൽബട്ട്, സ്മിത ബിജോയ്, ആന്റണി നെറോണ എന്നിവർ പങ്കെടുത്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker