Vatican

ഫ്രാന്‍സിസ് പാപ്പാ വിളിച്ചുകൂട്ടുന്ന ആഗോള കുടുംബ സംഗമം 2021-ൽ റോമിൽ വച്ച്

“കുടുംബസ്നേഹം: ഒരു വിളിയും വിശുദ്ധിയുടെ പാതയും” (Family love: a vocation and a path to holiness) ആണ് പ്രമേയം

ഫാ.വില്യം നെല്ലിക്കല്‍

വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് പാപ്പാ വിളിച്ചുകൂട്ടുന്ന ആഗോള കുടുംബ സംഗമം 2021 ജൂണ്‍ 23 മുതല്‍ 27 വരെ തിയതികളിൽ റോമാനഗരത്തില്‍ വച്ച് നടത്തപ്പെടുന്നു. “കുടുംബസ്നേഹം: ഒരു വിളിയും വിശുദ്ധിയുടെ പാതയും” (Family love: a vocation and a path to holiness) എന്ന വിഷയമാണ് ആഗോള കുടുംബ സംഗമം 2021-ന്റെ പ്രമേയം. കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച പ്രസ്താവനയിലൂടെയാണ് രാജ്യാന്തര കുടുംബസംഗമത്തിന്റെ വിശദാംശങ്ങള്‍ വത്തിക്കാന്‍ അറിയിച്ചത്.

“അനുദിന ജീവിതത്തില്‍ കുടുംബങ്ങള്‍ക്ക് ആഴമായ ഒരു രക്ഷാകര പ്രസക്തിയുണ്ട്” എന്ന പ്രഘോഷണമാണ് “ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും” നടത്തുന്ന ഈ രാജ്യാന്തര കുടുംബസംഗമത്തിന്റെ ലക്ഷ്യം. 1994-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ആഗോള കുടുംബസംഗമത്തിന് തുടക്കമിട്ടത്.

ഈ വർഷം ആഗോള കുടുംബസംഗമം റോമിൽ സംഘടിപ്പിക്കുന്നതിന് 3 കാരണങ്ങളാണുള്ളത്: 1) ആഗോള കുടുംബസംഗമത്തിന്റെ 10-Ɔ൦ വാര്‍ഷികം; 2) “സ്നേഹത്തിന്‍റെ ആനന്ദം” (Amoris Laetitita) എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ 5-Ɔ൦ വാര്‍ഷികം; 3) “ആഹ്ലാദിച്ച് ഉല്ലസിക്കുവിന്‍” (Gaudete et Exultate) എന്ന അപ്പസ്തോലിക ലിഖിതത്തിന്‍റെ 3-Ɔ൦ വാര്‍ഷികം.

ഏറ്റവും ഒടുവിലത്തെ ആഗോള കുടുംബസംഗമം നടത്തപ്പെട്ടത് അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ 2018 ആഗസ്റ്റ് മാസത്തിലായിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker