Vatican

ഫ്രാൻസിസ് പാപ്പായുടെ പുതിയ അപ്പോസ്തോലിക പ്രബോനവും 2021 വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കുന്ന പ്രഖ്യാപനവും

വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തോടനുബന്ധിച്ച് പ്രത്യേക ദണ്ഡവിമോചനവും ലഭ്യമാണ്...

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ തന്റെ പുതിയ അപ്പോസ്തോലിക പ്രബോധനം പുറത്തിറക്കി, ഒപ്പം 2021 വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കുകയും ചെയ്തു. വാഴ്ത്തപ്പെട്ട പോപ്പ് പയസ് ഒൻപതാമൻ പാപ്പാ, വിശുദ്ധ യൗസേപ്പിതാവിനെ സാർവത്രിക സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിന്റെ 150-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ അപ്പോസ്തോലിക പ്രബോധനം നൽകിയതും, 2021 വിശുദ്ധ യൗസേപ്പിതാവിന് പരിശുദ്ധ പിതാവ് സമർപ്പിച്ചതും. 2020 ഡിസംബർ 8 (അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനം) മുതൽ 2021 ഡിസംബർ 8 വരെയാണ് യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കുക.

വിശുദ്ധ യൗസേപ്പിന്റെ മാതൃക പിന്തുടര്‍ന്നുകൊണ്ട്, ഓരോ വിശ്വാസിയും ദൈവേഷ്ട പൂര്‍ത്തീകരണത്തിനായി ദിനംപ്രതി അവരുടെ വിശ്വാസ ജീവിതം ശക്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വത്തിക്കാനിലെ അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി ഡിക്കാസ്റ്റ്ട്രി പുറത്തുവിട്ട, കര്‍ദ്ദിനാള്‍ മൌറോ പിയാചെന്‍സായും, റീജന്റ് മോണ്‍.ക്രിസ്സിസ്റ്റോഫ് നൈകിയലും ഒപ്പിട്ടിരിക്കുന്ന ഡിക്രിയില്‍ പറയുന്നു.

വിശുദ്ധ യൗസേപ്പിതാവില്‍ ഒരു മധ്യസ്ഥനേയും, സഹായിയേയും, കഷ്ടതകള്‍ നിറഞ്ഞ സമയത്ത് നമ്മെ നയിക്കുന്ന ഒരു മാര്‍ഗ്ഗദര്‍ശിയേയും കാണാനാവുമെന്ന് “പിതാവിന്റെ ഹൃദയം” എന്നർത്ഥംവരുന്ന ‘പാട്രിസ് കോര്‍ഡേ’ എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ പാപ്പാ വിശദീകരിക്കുന്നു. പ്രധാനമായും പ്രിയപ്പെട്ട, വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ച് ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്: ആർദ്രയും, അനുസരണയുമുള്ള പിതാവ്; ദൈവഹിതത്തെ സ്വാഗതം ചെയ്യുന്ന പിതാവ്; ക്രിയാത്മകയും ധൈര്യമുള്ള പിതാവ്; സ്നേഹത്തിന്റെ ഉദാഹരണം; ജോലിയുടെ മൂല്യവും അന്തസ്സും സന്തോഷവും പഠിപ്പിക്കുന്ന ഒരു പിതാവ്; മറിയയെയും യേശുവിനെയും കേന്ദ്രീകരിച്ച്, അവരുടെ “നിഴലുകളിൽ” ജീവിച്ച പിതാവ്. തുടർന്ന്, പ്രബോധനത്തിന്റെ അവസാനം വിശ്വാസികൾ ഒന്നിച്ച് പ്രാർത്ഥിക്കുന്നതിനായി വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഒരു പ്രാർത്ഥനയും നൽകുന്നുണ്ട്.

വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തോടനുബന്ധിച്ച് പ്രത്യേക ദണ്ഡവിമോചനവും ലഭ്യമാണ്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക ദണ്ഡവിമോചനം പ്രായമായവര്‍ക്കും, രോഗികള്‍ക്കും, വീട്ടില്‍ നിന്നും പുറത്തുപോകുവാന്‍ കഴിയാത്തവര്‍ക്കും ലഭ്യമാണെന്നും ഡിക്രിയില്‍ പറയുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker